മണിപ്പൂരിൽ തിരിച്ചടി നേരിട്ട് ബിജെപി സർക്കാർ . എൻ ബിരേൻ സിങ് നയിക്കുന്ന ബിജെപി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിൻവലിച്ചു. നിതീഷ് കുമാർ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂർ നിയമസഭയിൽ ഒരംഗമാണ് ഉളളത്. പിൻമാറ്റം മണിപ്പൂർ സർക്കാരിൽ തിരിച്ചടി സൃഷ്ടിക്കില്ലെങ്കിലും കേന്ദ്രത്തിനും ബിഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിൻമാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തൽ.
ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ വികസന പ്രവർത്തനങ്ങൾക്ക് ജനപിന്തുണ കൂടുന്നു
ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ വികസന പ്രവർത്തനങ്ങൾക്ക് ജനപിന്തുണ കൂടുന്നു . മൂന്നാം ടേമിൽ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ നയാബ് സിംഗ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷമടക്കം നിറഞ്ഞ മനസോടെ കയ്യടിക്കുകയാണ്. പൊതു ജനങ്ങളുമായുള്ള ആഴത്തിലു ബന്ധവും ജനങ്ങൾക്ക് സൈനിയോട് ഇടപെടാനുള്ള സുതാര്യതയുമെല്ലാം കുറഞ്ഞ നാളുകൾകൊണ്ട് ശ്രദ്ധേയമായി.
മുദ്ര യോജന വായ്പകള്‍ സര്‍വകാല റെക്കോഡില്‍
പ്രധാനമന്ത്രി മുദ്ര യോജന വഴിയുള്ള ചെറുകിട വ്യവസായ വായ്പകളുടെ വിതരണം നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സര്‍വകാല റെക്കോഡിലെത്തി. 3.39 ലക്ഷം കോടി രൂപയാണ് ഈ കാലയളവില്‍ രാജ്യത്ത് വിതരണം ചെയ്തത്. 2015ല്‍ പദ്ധതി തുടങ്ങിയ ശേഷം ഇത്രയും തുക അനുവദിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 3 ലക്ഷം കോടി രൂപയുടെ വായ്പകളാണ് അനുവദിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സെപ്റ്റംബറില്‍ അവസാനിച്ച ആദ്യ പകുതിയില്‍ 1,86,284 കോടി രൂപ മാത്രമാണ് വിതരണം ചെയ്യാനായത്. തൊട്ടുമുന്നത്തെ വര്‍ഷത്തെ […]
‘പ്രാവിന്‍കൂട് ഷാപ്പ്’ ചിത്രത്തിലെ ഗാനം
സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’. ഇപ്പോഴിതാ ഒരു പ്രധാന ഗാനം വീഡിയോ സോംഗ് ആയി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചെത്ത് സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. വിഷ്ണു വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അപര്‍ണ ഹരികുമാര്‍, പത്മജ ശശികുമാര്‍, ഇന്ദു സനാഥ്, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ചാന്ദ്നി ശ്രീധരന്‍, […]
ആന്റണി വര്‍ഗീസ് ചിത്രം ‘ദാവീദ്’ ടീസര്‍
ആക്ഷന്‍ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ കൈയടി പലകുറി നേടിയ നടനാണ് ആന്റണി വര്‍ഗീസ്. ആന്റണി നായകനാവുന്ന പുതിയ ചിത്രം ‘ദാവീദ്’ ന്റെ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തുവിട്ടു. കാര്യമായ മേക്കോവറോടെയാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആഷിക് അബു എന്നാണ് ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഗോവിന്ദ് വിഷ്ണു ആണ് ചിത്രത്തിന്റെ സംവിധാനം. ഗോവിന്ദ് വിഷ്ണുവിനൊപ്പം ദീപു രാജീവനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സെഞ്ചുറി മാക്‌സ് ജോണ്‍ മേരി പ്രൊഡക്ഷന്‍സ് എല്‍എല്‍പിയുടെ ബാനറിലെത്തുന്ന […]
ബിവൈഡി സീലിയന്‍ 7 ബുക്കിംഗ് ആരംഭിച്ചു
ഈ വര്‍ഷം ചൈനീസ് ഇവി കമ്പനിയായ ബിവൈഡിയില്‍ നിന്നുള്ള ആദ്യത്തെ പ്രധാന ഉല്‍പ്പന്ന ലോഞ്ചാണ് ബിവൈഡി സീലിയന്‍ 7. ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഷോയില്‍ ഇലക്ട്രിക് കൂപ്പെ എസ്യുവി ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. 70,000 രൂപ ടോക്കണ്‍ തുകയില്‍ പുതിയ ബിവൈഡി ഇവിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു. വില മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിക്കും. 2025 ഫെബ്രുവരി 17- നകം നടത്തിയ ബുക്കിംഗുകള്‍ക്കായി കാര്‍ നിര്‍മ്മാതാവ് ചില പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ബിവൈഡി ‘സീലിയന്‍ 7’ എന്ന […]
പാഞ്ചാലം കുറിച്ചി
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇംഗ്ലിഷ് ഈസ്റ്റിന്‍ഡ്യാ കമ്പനിക്ക് ഏറെ വെല്ലുവിളിയുയര്‍ത്തിയ വീരപാണ്ഡ്യ കട്ടബൊമ്മന്റെയും ഊമദുരയുടെയും വെള്ളയത്തേവന്റെയും മരുതു സഹോദരന്മാരുടെയും ജീവിതം പറയുന്ന നോവലാണ് പാഞ്ചാലം കുറിച്ചി. ദക്ഷിണേന്ത്യയില്‍ ബ്രിട്ടണെതിരേ നടന്ന ആദ്യത്തെ ജനകീയ സായുധസമരത്തിന്റെ കഥ. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിലേക്ക് തമിഴകവും ഒഴുകിയെത്തിയ കഥ. പാഞ്ചാലം കുറിച്ചി ഒരോര്‍മ്മപ്പെടുത്തലാണ്. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ അധിനിവേശങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍. ‘പാഞ്ചാലം കുറിച്ചി’. ബാബുരാജ് കളമ്പൂര്‍. ഡിസി ബുക്‌സ്. വില 189 രൂപ.
കുട്ടികളിലെ പ്രതിരോധശേഷി കൂട്ടാന്‍
കുട്ടികളില്‍ ഇടയ്ക്കിടെ ജലദോഷം, പനി, ചുമ എന്നിവ വരുന്നത് തടയാന്‍ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ദുര്‍ബലമായ പ്രതിരോധം അസുഖങ്ങള്‍ പെട്ടെന്ന് വരുന്നതിന് ഇടയാക്കും. മലിനീകരണം, തണുപ്പ്, ശക്തമായ കാറ്റ് എന്നിവ ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് ഇടയാക്കും. കുട്ടികളില്‍ പ്രതിരോധശേഷി കൂട്ടുന്നതിന് ഒന്നാമതായി, കാരറ്റ്, ചീര, ഓറഞ്ച്, കിവി തുടങ്ങിയ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ നല്ലതാണ്. കുട്ടികളില്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും രോഗങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ബദാം, […]
മഹാരാഷ്ട്രയിൽ കർണാടക എക്‌സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു
മഹാരാഷ്ട്രയിൽ കർണാടക എക്‌സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരണ സംഖ്യ 11 ആയെന്നും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുഷ്പക് എക്‌സ്പ്രസിൽ തീപിടിച്ചെന്ന് അഭ്യൂഹത്തെ തുടർന്നാണ് യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തുചാടിയത്. ഈ സമയം, സമീപത്തെ ട്രാക്കിലൂടെ എത്തിയ കർണാടക എക്സ്പ്രസ് ഇവർക്ക് മുകളിലൂടെ കയറുകയായിരുന്നു. ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തില്‍ ചാടിയതെന്നും പറയുന്നു.
ആരോഗ്യ വകുപ്പ് ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ഉത്തരവിറക്കി
ആരോഗ്യ വകുപ്പ് ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ഉത്തരവിറക്കി. ഡോ. രാജേന്ദ്രനെ ഡി എച്ച്സിലേക്കും മാറ്റി. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടർ ആയാണ് നിയമനം. ഇരുവരും ഒരേ സമയം ഡിഎംഒ ആയി ഓഫീസിൽ തുടർന്നത് നേരത്തെ വിവാദമായിരുന്നു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിലെ കസേരകളിയിൽ വീണ്ടും വൻ ട്വിസ്റ്റുകളാണ് ഉണ്ടായത്.പരാതിക്കാരുടെ ഭാഗം കേട്ട ശേഷം ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകുകയായിരുന്നു. ഇപ്പോൾ പുതിയ ഉത്തരവ് പ്രകാരം ഡോ. ആശാദേവിയെ […]
