മഹാരാഷ്ട്രയിൽ കർണാടക എക്സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരണ സംഖ്യ 11 ആയെന്നും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുഷ്പക് എക്സ്പ്രസിൽ തീപിടിച്ചെന്ന് അഭ്യൂഹത്തെ തുടർന്നാണ് യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തുചാടിയത്. ഈ സമയം, സമീപത്തെ ട്രാക്കിലൂടെ എത്തിയ കർണാടക എക്സ്പ്രസ് ഇവർക്ക് മുകളിലൂടെ കയറുകയായിരുന്നു. ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തില്‍ ചാടിയതെന്നും പറയുന്നു.
മഹാരാഷ്ട്രയിൽ കർണാടക എക്സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു
