Posted inബിസിനസ്സ്

250 രൂപയുടെ ചെറു എസ്ഐപി പദ്ധതിയുമായി സെബി

250 രൂപയുടെ ചെറു എസ്ഐപി പദ്ധതി ആരംഭിക്കാന്‍ പ്ലാനുമായി സെബി. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മ്യൂച്ചല്‍ ഫണ്ട് കമ്പനികളും മ്യൂച്ചല്‍ ഫണ്ടുകള്‍ക്കായി അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്ന ഇന്റര്‍മീഡിയറികളും സഹകരിച്ച് ചെലവുകള്‍ കുറച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ചെലവിന്റെ ഒരു ഭാഗം സെബി സബ്സിഡിയായി നല്‍കി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ എസ്ഐപിയില്‍ ചേരാനുള്ള കുറഞ്ഞ തുക 500 രൂപ ആണ്. ചില ഫണ്ട് കമ്പനികള്‍ തുടക്കക്കാരെ ആകര്‍ഷിക്കാനായി 250 രൂപയുടെ പദ്ധതികള്‍ ലഭ്യമാക്കുന്നുണ്ട്. […]

Posted inടെക്നോളജി

കയറ്റുമതിയില്‍ സ്മാര്‍ട്ട്ഫോണുകള്‍ രണ്ടാം സ്ഥാനത്ത്

ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തെത്തി സ്മാര്‍ട്ട്ഫോണുകള്‍. ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ ഫലമായാണ് സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ഇന്ത്യയുടെ കയറ്റുമതിയില്‍ 14-ാം സ്ഥാനത്തായിരുന്നു സ്മാര്‍ട്ട്ഫോണുകള്‍. ആപ്പിളും സാംസംഗും പോലുള്ള മുന്‍നിര കമ്പനികള്‍ രാജ്യത്ത് ഉല്‍പ്പാദനം വിപുലീകരിക്കുകയാണ്. ഇലക്ട്രോണിക്‌സ് മേഖലയിലെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഏപ്രില്‍-നവംബര്‍ കാലയളവില്‍ 1,310 കോടി ഡോളറിലെത്തിയതായി (ഏകദേശം 1,13,045 […]

Posted inവിനോദം

‘ഒരു വടക്കന്‍ വീരഗാഥ’ ഫോര്‍ കെ ടീസര്‍ എത്തി

മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ‘ഒരു വടക്കന്‍ വീരഗാഥ’. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം 1989 ഏപ്രില്‍ 14 നാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം റീറിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി അറ്റ്‌മോസിന്റെ ശബ്ദ ഭംഗിയിലും പ്രേക്ഷകര്‍ക്ക് ചിത്രം ആസ്വദിക്കാം. അടുത്ത മാസം ഏഴിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക. എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘നമസ്‌കാരം, […]

Posted inവിനോദം

‘ബെസ്റ്റി’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാനും സിദ്ദിഖിന്റെ മകന്‍ ഷഹീനും ഒന്നിക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രം ഷാനു സമദ് സംവിധാനം ചെയ്യുന്നു. ശ്രവണ, സാക്ഷി അഗര്‍വാള്‍, സുരേഷ് കൃഷ്ണ, അബുസലിം, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി,സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായര്‍, മെറിന മൈക്കിള്‍ തുടങ്ങി നിരവധി താരങ്ങള്‍ ബെസ്റ്റിയിലുണ്ട്. ജനുവരി […]

Posted inഓട്ടോമോട്ടീവ്

കാറുകളുടെ വില വര്‍ധിപ്പിച്ച് മാരുതി സുസുക്കി

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിപ്പിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിച്ചതായി മാരുതി സുസുക്കി അറിയിച്ചു. പുതുക്കിയ വില അനുസരിച്ച് കമ്പനിയുടെ കോംപാക്റ്റ് കാറായ സെലേറിയോയുടെ എക്സ്-ഷോറൂം വിലയില്‍ 32,500 രൂപ വരെയും പ്രീമിയം മോഡല്‍ ഇന്‍വിക്ടോയുടെ വിലയില്‍ 30,000 രൂപ വരെയും വര്‍ധന ഉണ്ടാവും. കമ്പനിയുടെ ജനപ്രിയ മോഡലായ വാഗണ്‍-ആര്‍ വിലയില്‍ 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വിലയില്‍ 5,000 […]

Posted inപുസ്തകങ്ങൾ

അത്രമേല്‍ ഒരു പെണ്ണില്‍

സവിശേഷമായ വിഷയങ്ങളോ രൂപങ്ങളോ ഇല്ലാത്ത, ലളിതമായ കുറിപ്പുകളാണ് ഈ സമാഹാരത്തില്‍. ഇതില്‍ ഓര്‍മ്മകള്‍, ആചാരങ്ങള്‍, എഴുത്ത്, വായന- എല്ലാം കടന്നുവരുന്നുണ്ട്. അനായാസമായി വായിച്ചു പോകാവുന്ന ജീവിതഗന്ധിയായ കുറിപ്പുകള്‍. ഓര്‍മ്മകളുടെ നടവരമ്പിലൂടെ ജിവിതത്തെ കൈപിടിച്ചു നടത്തുന്ന കുറിപ്പുകള്‍. മനുഷ്യന്‍ എന്ന മഹാദ്ഭുതത്തിന്റെ നിഴലും നിലാവും തെളിയുന്ന വാക്കുകള്‍. മാതൃഭൂമി ഓണ്‍ലൈനിലൂടെ വായനക്കാര്‍ സ്വീകരിച്ച മറുപുറം എന്ന പംക്തിയിലെ കുറിപ്പുകളുടെ സമാഹാരം. ‘അത്രമേല്‍ ഒരു പെണ്ണില്‍’. ജസീന റഹീം. മാതൃഭൂമി. വില 204 രൂപ.  

Posted inആരോഗ്യം

നെഞ്ചെരിച്ചില്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍

ഭക്ഷണം കഴിച്ച ശേഷമുള്ള നെഞ്ചെരിച്ചില്‍ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തില്‍ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്‌ലക്‌സ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടിലെ പൊടിക്കൈ പ്രയോഗങ്ങളെയാണ് മിക്കയാളുകളും ആശ്രയിക്കുന്നത്. എന്നാല്‍ അവ എല്ലായ്‌പ്പോഴും ഗുണകരമായെന്ന് വരില്ല. മാത്രമല്ല ചിലത് അവസ്ഥയെ വഷളാക്കാനും സാധ്യതയുണ്ട്. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ ഈ മൂന്ന് പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കാം. നെഞ്ചെരിച്ചില്‍ ശമിപ്പിക്കാന്‍ പലരും നാരങ്ങാവെള്ളം കുടിക്കാറുണ്ട്. നിരവധി ആരോ?ഗ്യ?ഗുണങ്ങള്‍ നാരങ്ങയില്‍ അടങ്ങിയിട്ടുണ്ടെങ്കിലും നെഞ്ചെരിച്ചിലിന് നാരങ്ങവെള്ളം ഒരു […]

Posted inGeneral

മദ്ധ്യാഹ്ന വാർത്തകൾ

പ്ലസ് വണ്‍ പ്രവേശനം തേടുന്ന വിദ്യാർത്ഥികളിൽ നീന്തൽ അറിയാവുന്നവർക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്ണില്‍ അഡ്മിഷന് ഗ്രേസ് മാർക്കായി രണ്ട് മാര്‍ക്ക് 2022-23 അധ്യയന വര്‍ഷം വരെ നല്‍കിയിരുന്നു. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടികള്‍ക്കും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി പരാതി ഉയർന്നതോടെ നിലവിൽ ഗ്രേസ് മാർക്ക് നൽകുന്നില്ല. അതിനാൽ ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് മന്ത്രി അറിയിച്ചത്.       എലപ്പുള്ളി ബ്രൂവറിയെ അനുകൂലിച്ച് വൈദ്യുതിവകുപ്പ് മന്ത്രി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആനയെ കാട്ടിലേക്ക് തുരത്താൻ കുങ്കിയാനകളെത്തി

മലപ്പുറം ഊർങ്ങാട്ടേരിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ ആനയെ കാട്ടിലേക്ക് തുരത്താൻ സുരേന്ദ്രൻ, വിക്രം എന്നീ കുങ്കിയാനകളെ വയനാട്ടിൽ നിന്നെത്തിച്ചു. ഇന്നലെ 21 മണിക്കൂർ കിണറിനുള്ളിൽ കഴിഞ്ഞതിന് ശേഷം രാത്രി 10 മണിയോടെയാണ് കാട്ടാനയെ കരകയറ്റിയത്. കിണറ്റിൽ നിന്നും കയറ്റിവിട്ട ആന വനത്തിന്റെ അതിർത്തി ഭാ​ഗത്തോ കൃഷിയിടത്തിലോ നിൽക്കുന്നുണ്ടെങ്കിൽ ആനയെ വനത്തിനുള്ളിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയ്ക്ക് എതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചതിന് പിന്നാലെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്. രാജ്യം കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചത്. നേതാജിയുടെ മരണത്തിലെ ദുരൂഹത കോൺഗ്രസ് എക്കാലവും മൂടിവെക്കുകയാണെന്ന് കുനാൽ ഘോഷ് ആരോപിച്ചു. നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോൾ എവിടെയാണെന്നോ ഉള്ള കാര്യം കോൺഗ്രസ് മറച്ചുവെച്ചു എന്നാൽ, […]