Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 25, ശനി

◾https://dailynewslive.in/ വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചു കൊന്ന നരഭോജി കടുവയെ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. കടുവ പ്രദേശത്ത് തന്നെ തുടരാന്‍ സാധ്യതയുള്ളിനാല്‍ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന ഡിവിഷനില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കടുവയെ തെരയുന്നതിനായി ക്യാമറ ട്രാപ്പുകളും കൂടുകളും വനംവകുപ്പ് സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. അതേസമയം കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് മാനന്തവാടി മുനിസിപ്പാലിറ്റി […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    വന്യജീവികളെ നേരിടാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മലയോര മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലാണ്. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. സര്‍ക്കാര്‍ പരിഹാരം കാണണം.ഒന്നും ചെയ്യില്ലെന്ന നിലപാട് തിരുത്തണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.   വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചു കൊന്ന നരഭോജി കടുവയെ പിടികൂടാൻ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. കടുവ പ്രദേശത്ത് തന്നെ തുടരാൻ സാധ്യതയുള്ളിനാൽ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന ഡിവിഷനിൽ […]

Posted inലേറ്റസ്റ്റ്

നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്

നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. ബിഡ് പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് അറിയിച്ചു.

Posted inലേറ്റസ്റ്റ്

യു.എസില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

യു.എസില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും, ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്, അനധികൃതകുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

Posted inലേറ്റസ്റ്റ്

കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞു

കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞു. കൊമ്പൻ കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തു നിന്ന് ചാടിയവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് എത്തിയതായിരുന്നു കൊമ്പൻ. ആനപ്പുറത്ത് ഉണ്ടായിരുന്നവർ താഴേക്ക് ചാടുന്നതിനിടയിലാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കുന്നംകുളം പരസ്പര സഹായസമിതി ആംബുലൻസ് പ്രവർത്തകർ കുന്നംകുളം  മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാനന്തവാടി പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു

മാനന്തവാടി പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാളെ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ഹർത്താൽ ആചരിക്കും.

Posted inബിസിനസ്സ്

യുപിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം എട്ട് മടങ്ങ് കൂടുതല്‍

യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ത്യക്കാരുടെ ക്രെഡിറ്റ് ഉപയോഗിക്കുന്ന രീതിയെ മാറ്റിയെന്ന് റിപ്പോര്‍ട്ട്. പരമ്പരാഗത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണ് യു.പി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ പ്രതിമാസം ശരാശരി 40 ഇടപാടുകള്‍ നടത്തുന്നതായി ക്രെഡിറ്റ്-ഓണ്‍-യുപിഐ പ്ലാറ്റ്‌ഫോമായ കിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിമാസം ശരാശരി 40,000 രൂപയാണ് ഉപയോക്താക്കള്‍ ചെലവാക്കുന്നത്. യു.പി.ഐ ക്രെഡിറ്റ് കാര്‍ഡുകളുടെ ശരാശരി ഇടപാട് മൂല്യം 1,125 രൂപയാണ്. 75 ശതമാനം ഇടപാടുകളും നടക്കുന്നത് പലചരക്ക് കടകളും […]

Posted inവിനോദം

‘പൊന്‍മാന്‍’ ചിത്രത്തിലെ പുതിയ ഗാനം

ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ‘പൊന്‍മാന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘പക’ എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്ര, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ്. സുഹൈല്‍ കോയ വരികള്‍ രചിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. ജനുവരി 30-നാണ് റിലീസ്. ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്‍മാന്‍ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ […]

Posted inവിനോദം

‘ഒരു കഥ ഒരു നല്ല കഥ’ ചിത്രത്തിന്റെ ട്രെയ്‌ലര്‍

പ്രസാദ് വാളാച്ചേരി സംവിധാനം ചെയ്ത ‘ഒരു കഥ ഒരു നല്ല കഥ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍, പോസ്റ്റര്‍ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു. ബ്രൈറ്റ് ഫിലിംസിന്റെ ബാനറില്‍ ബ്രൈറ്റ് തോംസണ്‍ തിരക്കഥ രചിച്ച് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ഷീല, അംബിക, ശങ്കര്‍, കോട്ടയം രമേഷ്, ഇടവേള ബാബു, മനു വര്‍മ്മ, ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, റിയാസ് നര്‍മ്മകല, കെ കെ സുധാകരന്‍, നന്ദകിഷോര്‍, നിഷ സാരംഗ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. […]

Posted inഓട്ടോമോട്ടീവ്

കിയ സിറോസ് കേരളത്തിലെത്തി

കിയ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ കോംപാക്ട് എസ്.യു.വിയായ സിറോസ് കേരളത്തിലുമെത്തി. സാങ്കേതിക വിദ്യ, ഡിസൈന്‍, സ്പേസ് തുടങ്ങിയവ മികച്ച രീതിയില്‍ സംയോജിപ്പിച്ച് പ്രീമിയം സബ് 4 മീറ്റര്‍ കാറ്റഗറിയിലാണ് വാഹനം എത്തിയിരിക്കുന്നത്. സെഗ്മെന്റില്‍ ആദ്യമായി പിന്‍നിരയില്‍ റിക്ലൈനിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍ നല്‍കിയെന്നതാണ് പ്രത്യേകത. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വില ഫെബ്രുവരി മൂന്നിന് പ്രഖ്യാപിക്കും. 11 ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിലായിരിക്കും വിലയെന്നാണ് പ്രതീക്ഷ. ഇരുപതോളം സുരക്ഷാ സംവിധാനങ്ങളും സിറോസിലുണ്ട്. ലെവല്‍ 2 അഡാസ്, ഇ.ബി.ഡിയോടെയുള്ള എ.ബി.എസ്, ഹില്‍സ്റ്റാര്‍ട്ട് […]