കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞു. കൊമ്പൻ കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തു നിന്ന് ചാടിയവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് എത്തിയതായിരുന്നു കൊമ്പൻ. ആനപ്പുറത്ത് ഉണ്ടായിരുന്നവർ താഴേക്ക് ചാടുന്നതിനിടയിലാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കുന്നംകുളം പരസ്പര സഹായസമിതി ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞു
