◾https://dailynewslive.in/ വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജയന്റെ കുടുംബത്തിന്റെ പരാതി ന്യായമെന്ന് നാലംഗ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുടുംബത്തിന് സഹായവും സംരക്ഷണവും പാര്‍ട്ടി ഉറപ്പാക്കണമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലടക്കം അനഭിലഷണീയ പ്രവണതകളില്‍ പാര്‍ട്ടിക്ക് കടിഞ്ഞാന്‍ വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ◾https://dailynewslive.in/ എന്‍ എം വിജയന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഐ സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ […]
ആന്ധ്രാപ്രദേശിലും പ്ലാന്റ് സ്ഥാപിക്കാന്‍ ബിപിസിഎല്‍
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആന്ധ്രാപ്രദേശില്‍ 95,000 കോടി രൂപ ചെലവില്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റിഫൈനറി പദ്ധതിയാണിത്. പ്രതിവര്‍ഷം 9 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ സംസ്‌കരണ ശേഷിയുളള റിഫൈനറിയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 3-3.5 ദശലക്ഷം ടണ്‍ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളും 3.8-4 ദശലക്ഷം ടണ്‍ പെട്രോകെമിക്കലുകളും ഈ റിഫൈനറി ഉല്‍പ്പാദിപ്പിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും പിന്നിലായി രാജ്യത്തെ മൂന്നാമത്തെ വലിയ എണ്ണ […]
ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്ററുമായി അംബാനി
ഇന്ത്യയില്‍ ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മ്മിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ട് ഗുജറാത്തിലെ ജാംനഗറില്‍ ഡാറ്റ സെന്റര്‍ സ്ഥാപിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ കമ്പനിയായ എന്‍വിഡിയയില്‍ നിന്ന് എഐ സെമികണ്ടക്ടറുകള്‍ വാങ്ങാനാണ് റിലയന്‍സിന്റെ ആലോചന. 2024 ഒക്ടോബറില്‍ നടന്ന എഐ ഉച്ചകോടിയില്‍ റിലയന്‍സും എന്‍വിഡിയയും ഇന്ത്യയില്‍ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത ശ്രമം പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് നിര്‍മ്മിക്കുന്ന […]
‘പ്രാവിന്‍കൂട് ഷാപ്പ്’ വീഡിയോ സോംഗ്
സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’. ഇപ്പോഴിതാ ഒരു ഗാനം വീഡിയോ സോംഗ് ആയി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഷാര്‍പ്പ് ഷൂട്ടര്‍ എന്ന ഇംഗ്ലീഷ് ഗാനം ചിത്രത്തില്‍ ബേസില്‍ അവതരിപ്പിച്ചിരിക്കുന്ന പൊലീസ് കഥാപാത്രത്തെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്ന ഒന്നാണ്. എസ് ഐ സന്തോഷ് എന്ന കഥാപാത്രത്തിന്റെ സ്വഭാവവിശേഷങ്ങളൊക്കെ ഈ ഗാനരംഗങ്ങളില്‍ കടന്നുവരുന്നുണ്ട്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം […]
‘തന്ത വൈബ് ഹൈബ്രിഡ്’ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ്
നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം കരിയറിലെ രണ്ടാമത്തെ സംവിധാന സംരംഭവുമായി എത്താന്‍ ഒരുങ്ങുകയാണ് മുഹ്‌സിന്‍ പരാരി. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം രസകരമായ പേരിലാണ് എത്തുന്നത്. ‘തന്ത വൈബ് ഹൈബ്രിഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസായി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ടൊവിനോ തോമസ് ഉള്ള കൗതുകകരമായ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹര്‍ഷദ് സംവിധാനം ചെയ്ത ദായോം […]
സ്‌ക്രാം 440 അവതരിപ്പിച്ച് എന്‍ഫീല്‍ഡ്
പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌ക്രാം 440 എന്ന പേരിലുള്ള പുതിയ മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ വില 1.99 ലക്ഷമാണ്. ട്രെയില്‍ വേരിയന്റിന്റെ പ്രാരംഭ വിലയാണിത്. 6,250 ആര്‍പിഎമ്മില്‍ 25.4 ബിഎച്ച്പിയും 4,000 ആര്‍പിഎമ്മില്‍ 34 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന പുതിയ 443 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. എന്‍ജിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. വലിയ ഡിസ്‌പ്ലേസ്‌മെന്റും അധിക ഗിയറും ബൈക്ക് സഞ്ചാരികള്‍ക്ക് ഏറെ […]
ഇനിയും പറയാനുണ്ട്
രാജ്യം കടന്നുപോകുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്ക് മൂന്നില്‍ നിന്നുകൊണ്ട് ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍. എഴുത്ത് പലപ്പോഴും പിടിതരാത്ത ഒരാശ്വാസമാണ് അദ്ദേഹത്തിന്. ജീവിതത്തില്‍ കണ്ടുമുട്ടിയ പ്രശസ്തര്യം അല്ലാത്തവരുമായ മനുഷ്യരെ പറ്റിയുള്ള ഓര്‍മ്മ ചിത്രങ്ങളും ഈ താളുകളില്‍ ഉണ്ട്. ബിനോയ് വിശ്വത്തിന്റെ ഈ പുതിയ പുസ്തകത്തില്‍ രാഷ്ട്രീയവും സാമൂഹികവും സാംസ്‌ക്കാരികവുമായ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. എഴുത്തുവഴികളിലും പ്രഭാഷണവേദികളിലും ഒരുപോലെ ശ്രദ്ധേയനായ ബിനോയിയുടെ പുതിയ പുസ്തകം വര്‍ത്തമാനകാലത്തിന്റെ ആസുരസന്ധികള്‍ ശക്തമായി അവതരിപ്പിക്കുന്നു. ‘ഇനിയും […]
മദ്ധ്യാഹ്ന വാർത്തകൾ
റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്നും സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആലോചനയെന്നും മന്ത്രി ജി ആർ അനിൽ. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെന്റിന് പറയാൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെയും സർക്കാരിനെയും വിശ്വാസത്തിൽ എടുത്തുകൊണ്ടു സമരത്തിൽ നിന്ന് പിന്മാറണമെന്നും സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യാപാരികളെ ബോധ്യപെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി […]
ഓവറായാല്‍ വിറ്റാമിന്‍ ബി കോംപ്ലസും പണി തരും!
വായ പൊട്ടിയാലും പനി വന്നാലുമൊക്കെ ഡോക്ടറുടെ നിര്‍ദേശമില്ലാതെ പലരും വിറ്റാമിന്‍ ബി കോംപ്ലസ് ഗുളികകള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇവ ഓവര്‍ ഡോസ് ആയാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. എട്ട് ബി വിറ്റാമിനുകളുടെ ഒരു കൂട്ടമാണ് വിറ്റാമിന്‍ ബി കോംപ്ലക്‌സ് എന്ന് വിളിക്കുന്നത്. ഇതില്‍ ബി 1(തയാമിന്‍), ബി 2 (റൈബോഫ്‌ലേവിന്‍), ബി 3 (നിയാസിന്‍), ബി 5 (പാന്റോതെനിക് ആസിഡ്), ബി 6 (പിറിഡോക്‌സിന്‍), ബി 7 (ബയോട്ടിന്‍), ബി 9 (ഫോളിക് ആസിഡ്), ബി 12 […]
ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു
എൻ എം വിജയൻറെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഐ സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്. ഇന്നലെ എംഎൽഎയുടെ വസതിയിലും പോലീസ് തെരച്ചിൽ നടത്തിയിരുന്നു.
