Posted inവിനോദം

‘റണ്‍വേ’ ഷോര്‍ട്ട് ഫിലിമിലെ ആദ്യ ഗാനം

ലീ അലി സംവിധാനം ചെയ്ത് എബിന്‍ സണ്ണി നിര്‍മ്മിച്ച് ശ്രീനിഷ് അരവിന്ദ്, അന്‍ഷാ മോഹന്‍, ആര്യ വിമല്‍, അദ്രി ജോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘റണ്‍വേ’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. എല്‍ ആന്‍ഡ് ഇ പ്രൊഡക്ഷന്‍സിന്റെ യു ട്യൂബ് ചാനലില്‍ ആണ് ഗാനം റിലീസ് ചെയ്തത്. അശ്വിന്‍ റാം ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അദ്രി ജോയുടേതാണ് വരികള്‍. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ പോലും അധികം ചര്‍ച്ച ചെയ്യാത്ത ഫാഷന്‍ […]

Posted inവിനോദം

‘ഐഡന്റിറ്റി’ 31ന് സീ5ല്‍ സ്ട്രീമിങ് ആരംഭിക്കും

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ സിനിമകളില്‍ ഒന്നാണ് ‘ഐഡന്റിറ്റി’. ജനുവരി 2ന് തിയേറ്ററിലെത്തിയ ചിത്രം ഈ മാസം 31ന് സീ5ല്‍ സ്ട്രീമിങ് ആരംഭിക്കും. സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ നിന്നും 18 കോടിയോളം രൂപ മാത്രമേ നേടാനായിട്ടുള്ളു. സംവിധായകരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഐഡന്റിറ്റിയുടെ കഥ സഞ്ചരിക്കുന്നത് ഒരു കൊലപാതകത്തെ ചുറ്റിപറ്റിയാണ്. കൊലയാളി ആരാണെന്നും കൊലക്ക് പിന്നിലെ കാരണം എന്താണെന്നും തേടി ടൊവിനോയുടെ കഥാപാത്രമായ ഹരണും തൃഷയുടെ അലീഷ എന്ന കഥാപാത്രവും […]

Posted inഓട്ടോമോട്ടീവ്

ആക്ടിവയുടെ പുതിയ പതിപ്പ് പുറത്തിറക്കി

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ജനപ്രിയ മോഡലായ ആക്ടിവയുടെ പുതിയ പതിപ്പ് പുറത്തിറക്കി. എന്‍ജിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഒബിഡി2ബി സാങ്കേതികവിദ്യയുമായാണ് പുതിയ ആക്ടിവ നിരത്തില്‍ ഇറങ്ങുക. വില 80,950 രൂപ മുതലാണ് ആരംഭിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഇതിന്റെ ഏറ്റവും പ്രധാന ഫീച്ചര്‍. ഒബിഡി2ബി അനുസൃതമായ 109.51 സിസി, സിംഗിള്‍ സിലിണ്ടര്‍ പിജിഎം-ഫൈ എന്‍ജിനാണ് പുതിയ ആക്ടിവയെ […]

Posted inപുസ്തകങ്ങൾ

ഐഎന്‍ബി ഡയറീസ്

യാത്രയില്‍ കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങള്‍ അനുഭവിച്ചു തന്നെയറിയണം. സുജിത്തും കുടുംബവും ആരംഭിച്ച ആ യാത്ര അവര്‍ക്കു സമ്മാനിച്ച അനുഭവങ്ങള്‍ അനേകമാണ്. ഇതൊരു കഥയല്ല… കഥകളെ വെല്ലുന്ന അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്… ഒരു വയസ്സുകാരന്‍ മകനെയുംകൂട്ടി കുടുംബത്തോടൊപ്പം നീണ്ട എട്ടുമാസം നടത്തിയ യാത്രയുടെ കഥ. അവര്‍ താണ്ടിയ വഴികള്‍ക്കും മലകള്‍ക്കും പുഴകള്‍ക്കും പറയാന്‍ ഒരുപാടുണ്ടായിരുന്നു. സഹനത്തിന്റെ, ത്യാഗത്തിന്റെ, സന്തോഷത്തിന്റെ, പങ്കുവയ്ക്കലിന്റെ യാഥാര്‍ത്ഥ്യങ്ങള്‍. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് അവര്‍ മുന്നോട്ടുപോയത് 42,000 കിലോമീറ്ററുകളാണ്. പ്രകൃതിയും സംസ്‌കാരവും രുചിയുമെല്ലാം ഈ യാത്രയുടെ ഭാഗമായി. സുജിത് […]

Posted inആരോഗ്യം

ശൈത്യകാലത്ത് പതിവായി വ്യായാമം ചെയ്യണം

തണുപ്പുകാലത്ത് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് അലട്ടുന്നത്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് മുഴുവന്‍ രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുകയും സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും. തണുത്ത താപനില രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇത് വിരലുകളിലേക്കും കാല്‍വിരലുകളിലേക്കും രക്തപ്രവാഹം പ്രതികൂലമായി കുറയ്ക്കും. തുടര്‍ന്ന് ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ശൈത്യകാലത്ത് ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം പ്രധാനമായി ബാധിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്. ഇത് രക്തചംക്രമണം കൂടുതല്‍ മന്ദഗതിയിലാക്കാം. തുടര്‍ന്ന് കൈകളും കാലുകളും മരവിപ്പിക്കുന്നതിനും കടുത്ത ക്ഷീണത്തിനും ഇടയാക്കും. ശ്വാസംമുട്ടല്‍, ശ്വാസതടസ്സം, […]

Posted inലേറ്റസ്റ്റ്

ഒയാസിസ് കമ്പനിക്ക് എലപ്പുള്ളിയിൽ മദ്യനിർമ്മാണ ശാല തുടങ്ങാൻ   നൽകിയ അനുമതി സർക്കാർ റദ്ദാക്കണമെന്ന് പാലക്കാട് സിപിഐ എക്സിക്യൂട്ടീവ് യോഗo

ഒയാസിസ് കമ്പനിക്ക് എലപ്പുള്ളിയിൽ മദ്യനിർമ്മാണ ശാല തുടങ്ങാൻ   നൽകിയ അനുമതി സർക്കാർ റദ്ദാക്കണമെന്ന് പാലക്കാട് സിപിഐ എക്സിക്യൂട്ടീവ് യോഗo . ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്നും  ആവശ്യം ഉയർന്നു. മദ്യനിർമ്മാണ ശാലക്കെതിരെ ശക്തമായ എതിർപ്പാണ് മലമ്പുഴ മണ്ഡലം കമ്മിറ്റി ഉയർത്തിയത്. കമ്പനി ഏറ്റെടുത്ത സ്ഥലത്ത് 5 ഏക്കർ കൃഷിഭൂമി നികത്താൻ അനുവദിക്കരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എലപ്പുള്ളിയിലെ ബ്രൂവറി വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പഞ്ചാരക്കൊല്ലിയിൽ കടുവയെ ലൊക്കേറ്റ് ചെയ്യാനായി ശ്രമം തുടരുന്നു

പഞ്ചാരക്കൊല്ലിയിൽ കടുവയെ ലൊക്കേറ്റ് ചെയ്യാനായി ശ്രമം തുടരുന്നു. 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർവകക്ഷിയോഗത്തിന് ശേഷം വയനാട് എഡിഎം അറിയിച്ചു. കടുവ കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റും. പൊലീസും ആർആർടിയും രാത്രി ഉൾപ്പടെ പരിശോധന നടത്തും. കുട്ടികളെ സ്കൂളിൽ എത്തിക്കാൻ 6 വാഹനം സജീകരിച്ചു. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഫെബ്രുവരി 1 മുതൽ താത്കാലിക ജോലി നൽകും. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചുവെന്നും ഇത് വരെ പ്രദേശവാസികൾ നടത്തിയ സമരത്തിൽ കേസെടുക്കില്ലെന്നും […]

Posted inലേറ്റസ്റ്റ്

എം മുകുന്ദനെ പരോക്ഷമായി വിമർശിച്ച് കഥാകൃത്ത് ടി പദ്മനാഭൻ

എം മുകുന്ദനെ പരോക്ഷമായി വിമർശിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. എഴുത്തുകാർ സർക്കാരിനെ ഒപ്പം നിൽക്കണമെന്ന പ്രസ്താവനയിലാണ് വിമർശനം. എഴുത്തുകാർക്ക് അങ്ങനെയൊരു കടമയില്ല,  സത്യത്തിന് ഒപ്പം നിൽക്കുകയും സത്യം വിളിച്ചു പറയുകയുമാണ് കടമയെന്നും പദ്മനാഭൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയില്ല

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയില്ല . നവീൻബാബുവിനെതിരായ അഴിമതി പരാതി, പോസ്റ്റുമോർട്ടം, അന്വേഷണം, വീട്ടുകാരുടെ ആരോപണം തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സണ്ണി ജോസഫ് എംഎൽഎ ചോദിച്ചത്. പരിയാരം മെഡിക്കൽ കോളിജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ  മറുപടി. വിജിലൻസ് കേസിലെ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.‌ അന്വേഷണം തുടരുന്നതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൈമാറാൻ സാധിക്കില്ല. മറ്റ് കാര്യങ്ങളെല്ലാം അന്വേഷണം നടന്നുവരുന്നുവെന്ന മറുപടിയിലൊതുക്കുകയായിരുന്നു മുഖ്യമന്ത്രി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട് . കുട്ടികളുടെ സ്പെഷ്യൽ വാർഡിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്. ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പട്ടതിനെ തുടർന്ന് 7 കുട്ടികളെ ചികിത്സയ . വാർഡിൽ ഡിഎംഒയുടെ സംഘം പരിശോധന നടത്തി. കുട്ടികൾ കൂട്ടം കൂടി കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്ന് സംശയം ഉയർന്നിരിക്കുന്നത്.