പഞ്ചാരക്കൊല്ലിയിൽ കടുവയെ ലൊക്കേറ്റ് ചെയ്യാനായി ശ്രമം തുടരുന്നു. 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർവകക്ഷിയോഗത്തിന് ശേഷം വയനാട് എഡിഎം അറിയിച്ചു. കടുവ കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റും. പൊലീസും ആർആർടിയും രാത്രി ഉൾപ്പടെ പരിശോധന നടത്തും. കുട്ടികളെ സ്കൂളിൽ എത്തിക്കാൻ 6 വാഹനം സജീകരിച്ചു. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഫെബ്രുവരി 1 മുതൽ താത്കാലിക ജോലി നൽകും. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചുവെന്നും ഇത് വരെ പ്രദേശവാസികൾ നടത്തിയ സമരത്തിൽ കേസെടുക്കില്ലെന്നും എഡിഎം അറിയിച്ചു.
പഞ്ചാരക്കൊല്ലിയിൽ കടുവയെ ലൊക്കേറ്റ് ചെയ്യാനായി ശ്രമം തുടരുന്നു
