ഒയാസിസ് കമ്പനിക്ക് എലപ്പുള്ളിയിൽ മദ്യനിർമ്മാണ ശാല തുടങ്ങാൻ നൽകിയ അനുമതി സർക്കാർ റദ്ദാക്കണമെന്ന് പാലക്കാട് സിപിഐ എക്സിക്യൂട്ടീവ് യോഗo . ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്നും ആവശ്യം ഉയർന്നു. മദ്യനിർമ്മാണ ശാലക്കെതിരെ ശക്തമായ എതിർപ്പാണ് മലമ്പുഴ മണ്ഡലം കമ്മിറ്റി ഉയർത്തിയത്. കമ്പനി ഏറ്റെടുത്ത സ്ഥലത്ത് 5 ഏക്കർ കൃഷിഭൂമി നികത്താൻ അനുവദിക്കരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എലപ്പുള്ളിയിലെ ബ്രൂവറി വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു രംഗത്തെത്തിയിരുന്നു.മുഖ്യമന്ത്രി പറഞ്ഞത് അസംബന്ധമാണെന്നും മഴവെള്ളം കൊണ്ട് മാത്രം കമ്പനിയ്ക്ക് പ്രവർത്തിക്കാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
ഒയാസിസ് കമ്പനിക്ക് എലപ്പുള്ളിയിൽ മദ്യനിർമ്മാണ ശാല തുടങ്ങാൻ നൽകിയ അനുമതി സർക്കാർ റദ്ദാക്കണമെന്ന് പാലക്കാട് സിപിഐ എക്സിക്യൂട്ടീവ് യോഗo
