Posted inപുസ്തകങ്ങൾ

ജലകേരളം

കേരളസംസ്‌കാരത്തെയും ചരിത്രത്തെയും രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും നിര്‍ണ്ണായകമായ പങ്ക് ‘ജല’ത്തിനുണ്ട്. നാടോടിവഴക്കങ്ങള്‍, ഐതിഹ്യങ്ങള്‍, കലാരൂപങ്ങള്‍, കൈവേലകള്‍, ഭക്ഷണരീതികള്‍ തുടങ്ങി സംസ്‌കാരത്തിന്റെ സമഗ്രഘടകങ്ങളെയും അത് സ്വാധീനിക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ നഷ്ടപ്പെട്ടുപോകുന്ന നീരറിവുകളെ ഓര്‍മ്മപ്പെടുത്തുകയാണ് ജലകേരളം. വാമൊഴിവഴക്കങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരുന്ന നാട്ടറിവുകളെ ക്രോഡീകരിക്കുന്ന ഈ ഗ്രന്ഥം മലയാളത്തിലെ തിരിച്ചറിയപ്പെടാത്ത അമൂല്യങ്ങളായ വിവരങ്ങളെയും വെളിച്ചപ്പെടുത്തുന്നു. കേരളത്തിന്റെ ചരിത്രകാലത്തെ ജലം ആഴപ്പെടുത്തിയതിന്റെ നാട്ടുവഴികള്‍ സമാഹരിക്കുന്ന പുസ്തകം. ‘ജലകേരളം’. ഡോ. എ. നുജൂം. മാതൃഭൂമി. വില 348 രൂപ.  

Posted inആരോഗ്യം

സിങ്കിന്റെ അഭാവവും മുടി കൊഴിച്ചിലിന് കാരണമാകാം

തളര്‍ച്ച, അകാരണമായ മുടി കൊഴിച്ചില്‍ എന്നിവ അനുഭവപ്പെടാറുണ്ടോ? അത് ഒരു പക്ഷെ ശരീരത്തില്‍ സിങ്കിന്റെ അളവു കുറയുന്നതു മൂലമാകാം. സിങ്കിന്റെ അളവ് ശരീരത്തില്‍ ഒരു ചെറിയ തോതില്‍ പോലും കുറഞ്ഞാല്‍ അത് ആരോഗ്യത്തെ ബാധിക്കും. രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഹോര്‍മോണ്‍ ഉത്പാദനത്തിനും ശരീരത്തില്‍ സിങ്ക് കൂടിയേ തീരൂ. ശരീരത്തിലെ മുന്നൂറോളം എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സിങ്ക് വളരെ അനിവാര്യമാണ്. ശരീരം ഒരിക്കലും സ്വയം സിങ്ക് ഉത്പാദിപ്പിക്കില്ല. അതുകൊണ്ട് സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുക മാത്രമാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലൊരു വ്യവസായം തുടങ്ങുന്നതിന് എങ്ങനെയാണ് ടെൻഡർ വിളിക്കുക. ഇനിയും നിക്ഷേപകർ ​ഗുണപരമായ നിർ​ദേശങ്ങളുമായി വന്നാൽ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.600 കോടി നിക്ഷേപമാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്”. പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ 650 പേർക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും തൊഴിൽ ഉറപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആര്‍എസ്എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങിനില്‍ക്കുന്നവരല്ല തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആര്‍എസ്എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങിനില്‍ക്കുന്നവരല്ല തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് പഴയ നേതാക്കളായാലും ഇപ്പോഴത്തെ നേതാക്കളായാലും അങ്ങനെ തന്നെ. ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തങ്ങള്‍ പോയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ച് നിയമസഭയില്‍ ഇരിക്കുന്ന ഒരൊറ്റയാള്‍ മാത്രമേ ഇപ്പോഴും ഈ നിയമസഭയിലുള്ളൂ. അതാരാണെന്ന് അതാരാണെന്ന് തന്നെകൊണ്ട് പറയിപ്പിക്കരുത് എന്നായിരുന്നു കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്ണന്‍ സഭയില്‍ പറഞ്ഞത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വോട്ട് ചെയ്യാൻ എത്തിയ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിക്കാതെ മടങ്ങി

വോട്ട് ചെയ്യാൻ എത്തിയ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിക്കാതെ മടങ്ങി. തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്യാൻ എത്തിയ ഹരീഷിനോട് വോട്ടർ ലിസ്റ്റിൽ പേര് ചേർത്തിട്ടില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ഇനിയൊന്നും ചെയ്യാൻ പറ്റില്ലെന്നുമാണ് അധികൃതർ പറഞ്ഞത്. 2009ൽ തുടങ്ങി 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഏപ്രിൽ-ജൂൺ മാസത്തിൽ നടന്ന പാർലമെന്ററി തെരഞ്ഞടുപ്പിലും ഡെറാഡൂണിലെ നിരഞ്ജൻപൂരിൽ നിന്നും വോട്ട് ചെയ്തയാളാണ് ഹാരിഷ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വയനാട് എൻ എം വിജയന്‍റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എയെ ചോദ്യം ചെയ്തു

വയനാട് എൻ എം വിജയന്‍റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എയെ ചോദ്യം ചെയ്തു. രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. നാലു മണിക്കൂറോളമാണ് എംഎൽഎയെ ചോദ്യം ചെയ്തത്. എൻ എം  വിജയൻ കെപിസിസി പ്രസിഡന്‍റിന് എഴുതിയ കത്തിലെ പരാമർശങ്ങളെ കുറിച്ചും അർബൻ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ  ശുപാര്‍ശകത്തും സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് സൂചന.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള കോണ്‍ഗ്രസിനെ കോണ്‍ഗ്രസിന്റെ സമര പരിപാടിയിലേക്ക് ക്ഷണിച്ച മാത്യു കുഴല്‍നാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസിനെ കോണ്‍ഗ്രസിന്റെ സമര പരിപാടിയിലേക്ക് ക്ഷണിച്ച മാത്യു കുഴല്‍നാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍. പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണെന്നും കേരള കോണ്‍ഗ്രസ് (എം) ഇടത് സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ പങ്കെടുക്കാനാണ് വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങളുമായി ബന്ധപ്പെട്ടുള്ള ഉപക്ഷേപത്തിനിടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മന്ത്രി റോഷി അഗസ്റ്റിനെയും കേരളാ കോണ്‍ഗ്രസിനെയും ക്ഷണിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട് ഡിഎംഒ തർക്കത്തിൽ വീണ്ടും മാറ്റം

കോഴിക്കോട് ഡിഎംഒ തർക്കത്തിൽ വീണ്ടും മാറ്റം. ഡോ. രാജേന്ദ്രൻ കോഴിക്കോട് ഡിഎംഒ ആയി തുടരും. ഡോ. ആശാദേവിയെ നിയമിച്ച സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ആരോ​ഗ്യവകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. കണ്ണൂർ ഡിഎംഒ ഡോക്ടർ പീയൂഷ് നമ്പൂതിരി നൽകിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ് . ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കിയിരുന്നു. ഡോ. രാജേന്ദ്രനെ ഡി എച്ച്സിലേക്കും മാറ്റിയിരുന്നു. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടർ (വിജിലൻസ്) ആയാണ് […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

ആദായ നികുതി വകുപ്പ്….!!!!

  റിപ്പബ്ലിക് ഓഫ് ഇന്ത്യ ഗവൺമെൻ്റിൻ്റെ നേരിട്ടുള്ള നികുതി പിരിവ് ഏറ്റെടുക്കുന്ന ഒരു സർക്കാർ ഏജൻസിയാണ് ആദായ നികുതി വകുപ്പ്. ഐടി ഡിപ്പാർട്ട്‌മെൻ്റ് എന്നും അറിയപ്പെടുന്നു ; ചുരുക്കി ഐടിഡി എന്നും അറിയപ്പെടുന്നു…..!!! ധനമന്ത്രാലയത്തിൻ്റെ റവന്യൂ വകുപ്പിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത് . സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആണ് ആദായനികുതി വകുപ്പിൻ്റെ തലവൻ . ആദായനികുതി വകുപ്പിൻ്റെ പ്രധാന ഉത്തരവാദിത്തം വിവിധ പ്രത്യക്ഷ നികുതി നിയമങ്ങൾ നടപ്പിലാക്കുക എന്നതാണ്, അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.   […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കഠിനംകുളത്ത് ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കഠിനംകുളത്ത് ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം സ്വദേശിയുമായ ജോണ്‍സണെ ആണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു എന്തോ കഴിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജോണ്‍സണെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. ജോണ്‍സണ്‍ മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു പ്രതി. പൊലീസ് പിടിച്ചതിന് ശേഷം ആണ് പ്രതി താൻ […]