കേരള കോണ്‍ഗ്രസിനെ കോണ്‍ഗ്രസിന്റെ സമര പരിപാടിയിലേക്ക് ക്ഷണിച്ച മാത്യു കുഴല്നാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്. പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണെന്നും കേരള കോണ്‍ഗ്രസ് (എം) ഇടത് സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്കി. പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന മലയോര ജാഥയില്‍ പങ്കെടുക്കാനാണ് വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങളുമായി ബന്ധപ്പെട്ടുള്ള ഉപക്ഷേപത്തിനിടെ മാത്യു കുഴല്നാടന് എംഎല്‍എ മന്ത്രി റോഷി അഗസ്റ്റിനെയും കേരളാ കോണ്‍ഗ്രസിനെയും ക്ഷണിച്ചത്.
കേരള കോണ്‍ഗ്രസിനെ കോണ്‍ഗ്രസിന്റെ സമര പരിപാടിയിലേക്ക് ക്ഷണിച്ച മാത്യു കുഴല്നാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്
