ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലൊരു വ്യവസായം തുടങ്ങുന്നതിന് എങ്ങനെയാണ് ടെൻഡർ വിളിക്കുക. ഇനിയും നിക്ഷേപകർ ഗുണപരമായ നിർദേശങ്ങളുമായി വന്നാൽ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.600 കോടി നിക്ഷേപമാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്”. പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ 650 പേർക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും തൊഴിൽ ഉറപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
