Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പി വി അൻവറിനെതിരെ കടുപ്പിച്ച് സർക്കാർ

ആലുവയിലെ 11 ഏക്കർ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ നിർദേശിച്ചു. ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്‍റെ വിശദാംശങ്ങൾ തേടി എറണാകുളം എടത്തല പഞ്ചായത്തിന് കത്തയച്ചു. ബുധനാഴ്ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നൽകിയെന്നാണ് വിവരം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാന്ദ്ര തോമസിന്റെ പരാതിയിൽ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു

നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാൽ ഇതിനെതിരെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 24, വെള്ളി

◾https://dailynewslive.in/ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്നോര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ താല്‍ക്കാലിക നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ◾https://dailynewslive.in/ വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    നിയമസഭയിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു.   കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി നടത്താൻ വേണ്ടി […]

Posted inലേറ്റസ്റ്റ്

ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതിൽ അപ്രായോ​ഗികതയുണ്ടെന്ന് സർക്കാർ

ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതിൽ അപ്രായോ​ഗികതയുണ്ടെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ദൂരപരിധി കണക്കാക്കുമ്പോൾ ആനകളുടെ എണ്ണവും സ്ഥലലഭ്യതയും ഉൾപ്പെടെയുളളവ പരിഗണിക്കണം. ജില്ലാ തല സമിതിയുടെ തീരുമാനത്തിന് ഇക്കാര്യവും കൈമാറണം. ഹൈക്കോടതിയിലാണ് സർക്കാ‍ർ നിലപാട് അറിയിച്ചത്.

Posted inലേറ്റസ്റ്റ്

കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി നടത്താൻ വേണ്ടി പിണറായി വിജയൻ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തു. മദ്യ കമ്പനി തുടങ്ങാൻ ടെൻഡർ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയിൽ കനമുള്ളത് കൊണ്ടാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .

Posted inബിസിനസ്സ്

ഐസ്‌ക്രീം കമ്പനി ഓഹരി വിപണിയിലെത്തിച്ച് യൂണിലിവര്‍

ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്ന് വേര്‍പെടുത്തിയ ഐസ്‌ക്രീം കമ്പനിയുടെ ഓഹരികള്‍ ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ നടപടി. യൂണിലിവര്‍ ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും പുതിയ കമ്പനിയുടെ ഓരോ ഓഹരി അനുവദിക്കുമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ കമ്പനി അറിയിച്ചു. നടപടി പൂര്‍ത്തിയാകുമ്പോള്‍ വേര്‍പെടുത്തിയ ക്വാളിറ്റി വാള്‍ ഇന്ത്യ ലിമിറ്റഡ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്വതന്ത്ര കമ്പനിയായി പ്രവര്‍ത്തിക്കും. ക്വാളിറ്റി വാള്‍സ്, കോര്‍നെറ്റോ, മാഗ്നം തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ഐസ്‌ക്രീം ബിസിനസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കമ്പനിക്ക് […]

Posted inവിനോദം

‘യേഴ് കടല്‍ യേഴ് മലൈ’ ചിത്രത്തിന്റെ ട്രെയിലര്‍

തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, പേരന്‍പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് സംവിധായകന്‍ റാം, നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ‘യേഴ് കടല്‍ യേഴ് മലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. വേറിട്ട ഭാവത്തിലും ലുക്കിലും ആണ് നിവിനെ ട്രെയിലറില്‍ കാണാനാകുക. അഞ്ജലി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടന്‍ സൂരി നിര്‍ണായക വേഷം കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ നെതര്‍ലന്‍ഡ്‌സില്‍ നടന്ന രാജ്യാന്തര ചലചിത്രോത്സവത്തില്‍ വച്ചായിരുന്നു ‘യേഴ് കടല്‍ യേഴ് മലൈ’യുടെ പ്രീമിയര്‍. ബിഗ് […]

Posted inവിനോദം

‘മച്ചാന്റെ മാലാഖ’ ചിത്രത്തിന്റെ ടീസര്‍

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം സൗബിന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ടീസര്‍ ആണ് പുറത്തിറങ്ങിയത്. ബോബന്‍ സാമുവല്‍ ആണ് സംവിധാനം. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈയ്‌നറായ ചിത്രത്തില്‍ നമിത പ്രമോദാണ് സൗബിന്റെ നായിക. ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, മനോജ്, കെ.യു (തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടില്‍, ആര്യ, ആല്‍ഫി പഞ്ഞിക്കാരന്‍ ശ്രുതി […]

Posted inഓട്ടോമോട്ടീവ്

പുതിയ സ്‌കൂട്ടര്‍ സൂം 125 പുറത്തിറക്കി ഹീറോ

ഹീറോ മോട്ടോകോര്‍പ്പ് പുതിയ സ്‌കൂട്ടര്‍ സൂം 125 പുറത്തിറക്കി. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലാണ് കമ്പനി ഈ സ്‌കൂട്ടറിനെ ഔദ്യോഗികമായി അവതരിപ്പിച്ചത്. ആകെ രണ്ട് വേരിയന്റുകളിലായാണ് കമ്പനി ഈ സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ വിഎക്‌സ്, ഇസെഡ്എക്‌സ് എന്നിവ ഉള്‍പ്പെടുന്നു. 86,900 രൂപയാണ് പുതിയ ഹീറോ സൂം 125 ന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ഈ രണ്ട് സ്‌കൂട്ടറുകളും തമ്മിലുള്ള വ്യത്യാസം നിറങ്ങളില്‍ മാത്രമാണ്. വിഎക്‌സ് വേരിയന്റ് രണ്ട് വര്‍ണ്ണ ഓപ്ഷനുകളിലാണ് വരുന്നത് . മാറ്റ് സ്റ്റോം […]