ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതിൽ അപ്രായോഗികതയുണ്ടെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ദൂരപരിധി കണക്കാക്കുമ്പോൾ ആനകളുടെ എണ്ണവും സ്ഥലലഭ്യതയും ഉൾപ്പെടെയുളളവ പരിഗണിക്കണം. ജില്ലാ തല സമിതിയുടെ തീരുമാനത്തിന് ഇക്കാര്യവും കൈമാറണം. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതിൽ അപ്രായോഗികതയുണ്ടെന്ന് സർക്കാർ
