Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുഎസ് ആദ്യമായല്ല ഇന്ത്യക്കാരെ തിരിച്ചയക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

യുഎസ് ആദ്യമായല്ല ഇന്ത്യക്കാരെ തിരിച്ചയക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വർഷങ്ങളായി തുടരുന്നതാണിതെന്നും ഇത് ഒരു രാജ്യത്തിന് മാത്രം ബാധകമായ നയമല്ലെന്നും നാടുകടത്തപ്പെടുന്നവരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് അധികൃതരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജയശങ്കർ പുറത്തുവിട്ട കണക്ക് പ്രകാരം 2019 ലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയത്- 2,042 പേർ. അതിനുശേഷം 2020 ൽ 1889 പേർ നാട് കടത്തപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുരോഗതിയ്ക്കായുള്ള ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രാരംഭ രോഗ നിര്‍ണയത്തിനും പരിചരണത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുവെന്നും ക്യാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ട ജനകീയ ക്യാന്‍സര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ച് വരികയാണ് അതിന് സഹായകരമാണ് ഈ ബജറ്റെന്നും മന്ത്രി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭൂമി തരം മാറ്റത്തിന് ഒയാസിസ് നൽകിയ അപേക്ഷ തള്ളി

പാലക്കാട് എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള ഒയാസിസ് നൽകിയ അപേക്ഷ പാലക്കാട് ആര്‍ഡിഒ തള്ളി. നാല് ഏക്കറിൽ നിർമ്മാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നും ഭൂവിനിയോഗ നിയമത്തിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം. എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് പരാതി ഉയർന്നിരുന്നു. കൃഷി സ്ഥലം ഒഴിവാക്കിയാണ് സർക്കാരിന് മാസ്റ്റർ പ്ലാൻ സമർപ്പിച്ചിരുന്നതെന്നും അതനുസരിച്ചാണ് സർക്കാരിൽ നിന്ന് പ്രാഥമിക അനുമതി ലഭിച്ചതെന്നും ഏതൊക്കെ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 7, വെള്ളി

◾https://dailynewslive.in/ സാമൂഹികക്ഷേമ പെന്‍ഷന്‍ വര്‍ധനവില്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ അഞ്ചാമത്തെയും സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണെന്നും ധന കമ്മീഷന്‍ ഗ്രാന്റ് തുടര്‍ച്ചയായി വെട്ടിക്കുറക്കുകയാണെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെയായിരുന്നു ഇന്നത്തെ ബജറ്റെന്ന് കെ സുരേന്ദ്രൻ

സാമ്പത്തികപ്രതിസന്ധി ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശനങ്ങൾക്കുള്ള ഒരു നടപടിയും  ബജറ്റില്‍ ഇല്ലെന്നും പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെയായിരുന്നു  ഇന്നത്തെ ബജറ്റെന്നും  ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കേന്ദ്രഅവഗണന എന്ന തേഞ്ഞൊട്ടിയ രാഷ്ട്രീയ ആയുധം മാത്രമാണ് ബജറ്റിൽ ഉടനീളം ധനമന്ത്രി പറഞ്ഞതെന്നും  ബജറ്റിൽ പറയുന്ന പ്രധാന കാര്യങ്ങൾ എല്ലാം കേന്ദ്രാവിഷകൃത പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ സാമ്പത്തിക മിസ് മാനേജ്മെന്‍രിന്‍റെ  ഫലം ആണ് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെന്നും അത് കേന്ദ്രത്തിന്റെ തലയിൽ ചാരേണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

Posted inബിസിനസ്സ്

റീപോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്

അഞ്ച് വര്‍ഷത്തിനുശേഷം റീപോ നിരക്ക് കാല്‍ ശതമാനം (25 ബേസിസ് പോയിന്റ്) കുറച്ച് റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ അടിയന്തര സാഹചര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയാണ് റീപോ നിരക്ക്. ബാങ്ക് റേറ്റ്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി തുടങ്ങിയ അനുബന്ധ നിരക്കുകളും കാല്‍ശതമാനം കുറച്ചു. റിസര്‍വ് ബാങ്ക് പണനയ സമീപനം ന്യൂട്രല്‍ ആയി തുടരും. ആവശ്യമായ സമയത്ത് ഇടപെടാന്‍ ഇതു സഹായിക്കും. റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി ഏകകണ്ഠമായിട്ടാണു തീരുമാനം എടുത്തത്. വിലക്കയറ്റം ഗണ്യമായി […]

Posted inടെക്നോളജി

റിയല്‍മി പി3 പ്രോ ഫെബ്രുവരി 18ന് എത്തും

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ പുതിയ ഫോണ്‍ ഫെബ്രുവരി 18ന് ഇന്ത്യയില്‍ അവതരിപ്പിക്കും. റിയല്‍മി പി3 പ്രോ എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 എസ് ജെന്‍ 3 ആയിരിക്കും കരുത്ത് പകരുക. 4എന്‍എം ടിഎസ്എംസി പ്രോസസ്സില്‍ നിര്‍മ്മിച്ച ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 എസ് ജെന്‍ 3 ചിപ്പ്സെറ്റാണ് ഫോണില്‍ ക്രമീകരിക്കുക. ക്വാഡ്-കര്‍വ്ഡ് ഡിസ്‌പ്ലേ ഡിസൈന്‍ ആണ് ഫോണിന്റെ മറ്റൊരു സവിശേഷത. അനായാസമായി ഗെയിമിങ് സാധ്യമാക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ആഴത്തിലുള്ള കാഴ്ചാനുഭവവും പകരുന്ന […]

Posted inവിനോദം

സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ ഓഡിയോ ട്രെയിലര്‍

വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ ഓഡിയോ ട്രെയിലര്‍ പുറത്തിറക്കി. സജീദ് എ ആണ് സംവിധാനം. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കന്‍’ ഒരുക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്‌കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കുന്നു. ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക് […]

Posted inവിനോദം

‘മറുവശം’ ഈ മാസം തിയേറ്ററുകളിലേക്ക്

നടന്‍ ജയശങ്കര്‍ കാരിമുട്ടം നായകനാകുന്ന ‘മറുവശം’ ഈ മാസം തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ജയശങ്കറിന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും അനുറാമാണ്. ‘കള്ളം’, ‘കല്ല്യാണിസം’, ‘ദം’, ‘ആഴം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ആഴം വൈകാതെ തിയേറ്ററിലെത്തും. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, […]

Posted inഓട്ടോമോട്ടീവ്

10 ലക്ഷം ആര്‍ 15 ബൈക്കുകള്‍ നിര്‍മിച്ച് യമഹ

യമഹ ആര്‍ 15 കണക്കുകള്‍ പുറത്തു വിട്ട് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ഇതുവരെ 10 ലക്ഷം ആര്‍ 15 ബൈക്കുകളാണ് യമഹ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 90 ശതമാനവും ഇന്ത്യയില്‍ തന്നെ വിറ്റഴിച്ചപ്പോള്‍ 10 ശതമാനം മാത്രം കയറ്റുമതി ചെയ്തു. യമഹയുടെ ഛത്തീസ്ഗഢിലെ സൂരജ്പൂര്‍ പ്ലാന്റിലാണ് ആര്‍ 15 ന്റെ നിര്‍മാണം നടക്കുന്നത്. ഈ ഇരുചക്ര വാഹനം ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത് 2008 ലാണ്. പെര്‍ഫോമന്‍സും മൈലേജും തന്നെയാണ് ആര്‍ 15 നു ഇത്രയധികം ആരാധകരെ നേടിക്കൊടുത്തത്. 2008 […]