വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്നെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലും പ്രിയങ്ക സന്ദർശനം നടത്തിയേക്കും.
ദില്ലിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയ്ക്ക് മുന്നേറ്റം
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവലഭൂരിപക്ഷവും കടന്ന് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ ആം ആദ്മി രണ്ടാം സ്ഥാനത്താണ്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ത്രികോണമത്സരം നടന്ന രാജ്യ തലസ്ഥാനത്ത് 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപി മികച്ച വിജയം നേടുമെന്നാണ് പ്രവചിച്ചത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 8, ശനി
◾https://dailynewslive.in/ ജന്മാവകാശ പൗരത്വം അനുവദിക്കുന്നത് റദ്ദാക്കിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് കോടതി അനിശ്ചിതകാലത്തേക്ക് സ്റ്റേ ചെയ്തു. ട്രംപ് ഭരണഘടനയെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും രാഷ്ട്രീയമോ വ്യക്തിപരമോ ആയ നേട്ടങ്ങള്‍ക്കായി നിയമവാഴ്ച അവഗണിക്കുകയാണെന്നും യു.എസ്. ഡിസ്ട്രിക്ട് ജഡ്ജി ജോണ്‍ കഫ്നൂര്‍ കുറ്റപ്പെടുത്തി. യു.എസില്‍ വര്‍ഷങ്ങളായി ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് വലിയ ആശ്വാസമാകും ഈ കോടതിവിധി. ◾https://dailynewslive.in/ വയനാട്ടിലെ മുണ്ടക്കൈ -ചൂരല്‍മല പ്രദേശത്തെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് തുക കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍ […]
രാത്രി വാർത്തകൾ
ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപയാണ് വകയിരുത്തിയത്. ക്യാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ട ജനകീയ ക്യാന്‍സര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ച് വരികയാണ്. അതിന് സഹായകരമാണ് ഈ ബജറ്റെന്നും മന്ത്രി പറഞ്ഞു. മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോര്‍ജ് നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. പിസി ജോര്‍ജ് മുതിര്‍ന്ന […]
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് തുടങ്ങും
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് തുടങ്ങും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. അതേസമയം, എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി.എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിക്ക് വിജയം പ്രഖ്യാപിച്ചതോടെ വലിയ ആശങ്കയിലാണ് ആംആദ്മി പാർട്ടി ക്യാമ്പ്.
അമേരിക്കയില്‍ കഴിയുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെക്കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ്
അമേരിക്കയില്‍ കഴിയുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെക്കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ്. അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.ഇന്ത്യക്കാരുടെ നാടുകടത്തലിനെ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കും. സൈനിക വിമാനം ഇറങ്ങാൻ അനുമതി നൽകിയത് നിലവിലെ ചട്ടപ്രകാരമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്നും അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രി എസ് […]
റാഗിങ് തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയ മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ
റാഗിങ് തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയ മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ. നോട്ടീസ് നൽകിയ 18 മെഡിക്കൽ കോളേജുകളുടെ പട്ടികയും യുജിസി പുറത്തിറക്കി.സ്ഥാപനങ്ങളിൽ എന്തുകൊണ്ടാണ് നടപടികൾ കൈകൊള്ളാത്തതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുജിസി മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
700ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഇന്‍ഫോസിസ്
ഇന്‍ഫോസിസില്‍ 700ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. കമ്പനിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 400ലധികം പേരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടത്. സിസ്റ്റം എഞ്ചിനീയേഴ്സ് ഡിജിറ്റല്‍ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് തസ്തികകളിലെ ട്രെയിനികള്‍ക്കെതിരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാര്‍ത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു. അതേസമയം ഇന്റര്‍ണല്‍ അസസ്‌മെന്റുകള്‍ പാസാകാനുള്ള ഒന്നിലധികം ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് ഇന്‍ഫോസിസിന്റെ വിശദീകരണം. കൂട്ടപ്പിരിച്ചുവിടലിനെതിരെ […]
മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഏപ്രില്‍ 10 ന് റിലീസ്
നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’യുടെ റിലീസ് നീട്ടി വച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ 10 ന് വേള്‍ഡ് വൈല്‍ഡ് ആയി ചിത്രം തിയറ്ററുകളിലെത്തും. പുതിയ റിലീസ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സ്‌റ്റൈലിഷ് ലുക്കില്‍ കാറിനടുത്ത് നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററില്‍ കാണാനാവുക. മുന്‍പ് ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു വിവരം. ബസൂക്കയുടെ സിജിഐ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തത് കാരണമാണ് […]
‘പൈങ്കിളി’ സിനിമയുടെ ട്രെയിലര്‍
രസകരമായ കളര്‍ഫുള്‍ പോസ്റ്ററുകളും പാട്ടുമായി ഇതിനകം തരംഗമായി മാറിയ സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പൈങ്കിളി’ സിനിമയുടെ കൗതുകം ജനിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്. തികച്ചും പുതുമയാര്‍ന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുക. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ […]
