Posted inഓട്ടോമോട്ടീവ്

സിബി650ആര്‍ സ്ട്രീറ്റ് നേക്കഡ് ബുക്കിംഗ് ആരംഭിച്ചു

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇന്ത്യ തങ്ങളുടെ പുതിയ സിബി650ആര്‍ സ്ട്രീറ്റ് നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലാണ് ഇതിന്റെ ബുക്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. 9.20 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ഹോണ്ട അടുത്തിടെ ഈ ബൈക്ക് പുറത്തിറക്കി. ഈ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനിയുടെ ഹോണ്ട ബിഗ് വിംഗ് ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം. കമ്പനിയുടെ നിയോ-സ്‌പോര്‍ട്‌സ്-കഫേ ഡിസൈന്‍ ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ് ഹോണ്ട സിബി650ആര്‍. ഈ മോട്ടോര്‍സൈക്കിളിലെ 649 സിസി, ലിക്വിഡ്-കൂള്‍ഡ് […]

Posted inപുസ്തകങ്ങൾ

ആനോയുടെ പിറകേ ഗാമയുടെ പിറകേ

അഞ്ഞൂറു കൊല്ലം മുമ്പ് കൊച്ചിയില്‍നിന്ന് പോര്‍ച്ചുഗല്‍ വഴി റോമിലെത്തിച്ച ഒരു മലയാളി ആനക്കുട്ടി. അന്നത്തെ മാര്‍പാപ്പയുടെ ഓമനയായി മാറി, ഡാവിഞ്ചി, മൈക്കലാഞ്ജലോ, റാഫേല്‍ തുടങ്ങിയ മഹാശില്‍പ്പികള്‍ക്കൊപ്പം താമസിച്ച്, സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പുനര്‍നിര്‍മ്മിതി കണ്ട ഈ ആനോയുടെ യാത്രാപഥങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാര്‍ നടത്തുന്ന ചരിത്രസഞ്ചാരം. രാജ്യങ്ങളുടെ സാമ്രാജ്യത്വമോഹങ്ങള്‍ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും അനാഥമാക്കുന്നുവെന്നതിന്റെ തെളിവുകൂടിയാകുന്നു ഈ യാത്രാപുസ്തകം. ‘ആനോയുടെ പിറകേ ഗാമയുടെ പിറകേ’. ബെന്യാമിന്‍, ജി.ആര്‍ ഇന്ദുഗോപന്‍. മാതൃഭൂമി ബുക്‌സ്. വില 171 രൂപ.

Posted inആരോഗ്യം

ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് ദഹനം പൂര്‍ണമാകില്ല!

ദഹനം വളരെ പെട്ടെന്നും എളുപ്പത്തിലും നടക്കുന്ന ഒന്നാണെന്നാണ് പലരുടെയും ധാരണ. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചോ അതിന്റെ അളവിനെ കുറിച്ചോ നമ്മള്‍ അത്ര ഗൗനിക്കാറില്ല. ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ട് ദഹനം പൂര്‍ണമാകുമെന്ന് തെറ്റിദ്ധരിക്കരുത്. ദഹനത്തിന് പ്രധാനമായും 5 ഘട്ടങ്ങളാണ് ഉള്ളത്. ദഹനം വായില്‍ നിന്ന് ആരംഭിക്കുന്നു. ഭക്ഷണം വായില്‍ വെച്ച് ചവയ്ക്കുന്നതിലൂടെ ഉമിനീര്‍ ഗ്രന്ഥികള്‍ ഉമിനീര്‍ ഉല്‍പാദിപ്പിക്കുകയും അവ കാര്‍ബോഹൈഡ്രേറ്റ് വിഘടിപ്പിക്കുകയും ചെയ്യുന്നു. വായില്‍ നിന്ന് ഭക്ഷണത്തെ ആമാശയം വരെ എത്തിക്കുന്ന പേശി നാളിയാണ് […]

Posted inലേറ്റസ്റ്റ്

മഹാകുംഭമേളയിൽ വിദേശികൾക്ക്ഇതുവരെ 10000-ത്തോളം സുവനീറുകളും ചെടികളും പ്രസാദമായി വിതരണം ചെയ്ത് യു പി സര്‍ക്കാര്‍

മഹാകുംഭമേളയിൽ വിദേശികൾക്ക്ഇതുവരെ 10000-ത്തോളം സുവനീറുകളും ചെടികളും പ്രസാദമായി വിതരണം ചെയ്ത് യു പി സര്‍ക്കാര്‍. മഹാകുംഭമേള ആഗോള സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്  10,000-ത്തിലധികം മഹാകുംഭ സുവനീറുകളും, പ്രയാഗ്‌രാജിലെ പ്രശസ്തമായ പേരക്ക, ബെൽ പഴം, വാഴപ്പഴം എന്നിവയുടെ തൈകളും സുവനീറുകൾക്കൊപ്പം പ്രസാദമായി വിതരണം ചെയ്തത്.  റഷ്യ, ജർമ്മനി, ഫ്രാൻസ്, ഇസ്രായേൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിയവർക്കാണ് ഇത് നൽകിയത്. മഹാകുംഭമേളയുടെ ആത്മീയമായ അനുഭവത്തിനൊപ്പം സാംസ്കാരിക അന്തസത്ത കൂടി സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നൽകുകയാണ് ലക്ഷ്യമിടുന്നതെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്

പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതൽ വിവരങ്ങള്‍ ലഭിച്ചത്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയര്‍മാൻ ആനന്തകുമാറിന് നൽകിയെന്ന് അനന്തു മൊഴി നൽകി. അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു.കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന് 46 ലക്ഷം രൂപ കൈമാറിയതിന്‍റെ തെളിവുകളും കിട്ടിയെന്ന് പൊലീസ് അറിയിച്ചു. മറ്റു പല […]

Posted inലേറ്റസ്റ്റ്

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ക്രമേക്കേട് നടന്നുവെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ക്രമേക്കേട് നടന്നുവെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി.  ആകെ വോട്ടര്‍മാരുടെ എണ്ണം 9.5 കോടി, 9.7 കോടി പേര്‍ വോട്ട് ചെയ്തെന്നാണ് കണക്കെന്ന് ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച് മാസത്തില്‍ 32 ലക്ഷം പേരെ പുതുതായി വോട്ടര്‍പട്ടികയില്‍ ചേർത്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖം തിരിച്ചിരിക്കുകയാണെന്നും കമ്മീഷന് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.തങ്ങളുടെ ചോദ്യങ്ങൾക്ക് […]

Posted inലേറ്റസ്റ്റ്

പ്രമുഖ ശീതളപാനീയത്തിന്റെയും, മൊബൈല്‍ നിര്‍മ്മാണ കമ്പനിയുടെയും പേരില്‍ വൻ നിക്ഷേപക തട്ടിപ്പ്

പ്രമുഖ ശീതളപാനീയത്തിന്റെയും, മൊബൈല്‍ നിര്‍മ്മാണ കമ്പനിയുടെയും പേരില്‍ വൻ നിക്ഷേപക തട്ടിപ്പ്. കമ്പനികളുടെ യഥാര്‍ത്ഥ പേരും ലോഗോയുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരില്‍ സുഹൃത്തുക്കളില്‍ നിന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്‍റെ ആരംഭം. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുo. തുടര്‍ന്ന് കമ്പനിയില്‍ നിക്ഷേപം നടത്തുന്നതിനും ലാഭം ലഭിക്കുന്നതിനും പ്രമുഖ കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.ഈ ആപ്പ് മുഖാന്തിരം നിക്ഷേപം നടത്തുന്നതിന് പുറമെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ

വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ. മക്കളുടെ മുന്നിൽ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകിയത്. 13ഉം, 9ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

എം. മുകുന്ദൻ….!!!!

  മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ….!!!!   ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട് എം. മുകുന്ദൻ .മലയാള സാഹിത്യത്തിന്റെ ഒരു വലിയ മുതൽക്കൂട്ടാണ് എം. മുകുന്ദൻ.കേരളത്തിലെ ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് അദ്ദേഹം ജനിച്ചു. തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നജീബ് കാന്തപുരം എംഎൽഎക്കെതിരെ പൊലീസ് കേസ്

പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിൽ വഞ്ചനക്കുറ്റത്തിനുള്ള വകുപ്പുകളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. പകുതി വില തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതി അനന്തുകൃഷണനെ ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡിഐജിയും റൂറല്‍ എസ് പിയും ഒരുമിച്ച് ചോദ്യം ചെയ്തു. അതേസമയം, 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം. അനന്തുവിന്‍റെ നാല് ബാങ്ക് അക്കൗണ്ടുകല്‍ പൊലീസ് മരവിപ്പിച്ചുണ്ട്. എന്നാല്‍ തട്ടിയെടുത്ത പണം […]