പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിൽ വഞ്ചനക്കുറ്റത്തിനുള്ള വകുപ്പുകളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. പകുതി വില തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതി അനന്തുകൃഷണനെ ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡിഐജിയും റൂറല്‍ എസ് പിയും ഒരുമിച്ച് ചോദ്യം ചെയ്തു. അതേസമയം, 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം. അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകല്‍ പൊലീസ് മരവിപ്പിച്ചുണ്ട്. എന്നാല്‍ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളില്‍ കണ്ടെത്താനായിട്ടില്ല.
നജീബ് കാന്തപുരം എംഎൽഎക്കെതിരെ പൊലീസ് കേസ്
