മഹാകുംഭമേളയിൽ വിദേശികൾക്ക്ഇതുവരെ 10000-ത്തോളം സുവനീറുകളും ചെടികളും പ്രസാദമായി വിതരണം ചെയ്ത് യു പി സര്‍ക്കാര്‍. മഹാകുംഭമേള ആഗോള സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 10,000-ത്തിലധികം മഹാകുംഭ സുവനീറുകളും, പ്രയാഗ്രാജിലെ പ്രശസ്തമായ പേരക്ക, ബെൽ പഴം, വാഴപ്പഴം എന്നിവയുടെ തൈകളും സുവനീറുകൾക്കൊപ്പം പ്രസാദമായി വിതരണം ചെയ്തത്. റഷ്യ, ജർമ്മനി, ഫ്രാൻസ്, ഇസ്രായേൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിയവർക്കാണ് ഇത് നൽകിയത്. മഹാകുംഭമേളയുടെ ആത്മീയമായ അനുഭവത്തിനൊപ്പം സാംസ്കാരിക അന്തസത്ത കൂടി സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നൽകുകയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറയുന്നു.
മഹാകുംഭമേളയിൽ വിദേശികൾക്ക്ഇതുവരെ 10000-ത്തോളം സുവനീറുകളും ചെടികളും പ്രസാദമായി വിതരണം ചെയ്ത് യു പി സര്‍ക്കാര്‍
