മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ക്രമേക്കേട് നടന്നുവെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. ആകെ വോട്ടര്‍മാരുടെ എണ്ണം 9.5 കോടി, 9.7 കോടി പേര് വോട്ട് ചെയ്തെന്നാണ് കണക്കെന്ന് ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച് മാസത്തില്‍ 32 ലക്ഷം പേരെ പുതുതായി വോട്ടര്‍പട്ടികയില്‍ ചേർത്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്. വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന് മുഖം തിരിച്ചിരിക്കുകയാണെന്നും കമ്മീഷന് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.തങ്ങളുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ക്രമേക്കേട് നടന്നുവെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി
