നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഒരു വയനാടന്‍ പ്രണയകഥ’യുടെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവര്‍ ചിത്രത്തിന്റെ നിര്‍മ്മാണം. ലെജിന്‍ ചെമ്മാനി എഴുതിയ വരികളില്‍ മുരളി അപ്പാടത്ത് സംഗീതം നല്‍കിയ ഗാനത്തില്‍ വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ആണ് കൗമാരക്കാരില്‍ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് […]
‘ഒറ്റക്കൊമ്പന്‍’ ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുലും
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘ഒറ്റക്കൊമ്പനില്‍’ പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷും. ‘പാപ്പന്‍’ എന്ന സിനിമയ്ക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘ഒറ്റക്കൊമ്പന്‍’. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിനൊപ്പമുള്ള വേഷത്തിലാകും ഗോകുലും എത്തുക. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായാണ് ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ‘ഒറ്റക്കൊമ്പന്‍’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് […]
പുതുവര്‍ഷത്തിലും വാഗണ്‍ ആര്‍ ഒന്നാമന്‍
പുതിയ വര്‍ഷത്തിലെ ആദ്യ മാസത്തെ വില്‍പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ വാഗണ്‍ ആര്‍ ഒന്നാമന്‍. മാരുതിയുടെ ജനപ്രിയ ഹാച്ചിന്റെ 24078 യൂണിറ്റികളാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇത് 17756 യൂണിറ്റായിരുന്നു, 36 ശതമാനം വര്‍ധനവ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാരുതിയുടെ വാഗണ്‍ ആറിനും ബലേനോയ്ക്കും സ്വന്തമാണ്. വാഗണ്‍ ആര്‍ 24078 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ബലേനോയുടെ വിഹിതം 19965 യൂണിറ്റുകളായിരുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടേയ് യുടെ മിഡ് സൈസ് എസ് യു വി യായ ക്രെറ്റയാണ് മൂന്നാം സ്ഥാനത്ത്. […]
രാമായണത്തിലെ മാനേജ്‌മെന്റ് തത്ത്വങ്ങള്‍
രാമായണത്തിലെ മര്യാദാപുരുഷോത്തമനായ രാമന്‍ പ്രകടിപ്പിക്കുന്ന സ്വഭാവഗുണങ്ങള്‍ അദ്ദേഹത്തെ ശ്രേഷ്ഠനായ മനുഷ്യന്റെയും അസാധാരണനായ നേതാവിന്റെയും സമന്വയമാക്കിത്തീര്‍ത്തിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ഉത്തമപുരുഷന്‍ എന്നു വിശേഷിപ്പിക്കുന്നത്. രാമനെ ഇതര മനുഷ്യരില്‍നിന്നു വ്യത്യസ്തനാക്കുന്ന കഴിവുകള്‍ വിവിധ സംഭവങ്ങളിലൂടെ ഇതിഹാസകര്‍ത്താവ് കാണിച്ചുതരുന്നുണ്ട്. ഉത്കൃഷ്ടനായ ഒരു നേതാവിന്റെ പദവിയിലേക്ക് രാമനെ ഉയര്‍ത്തുന്ന സുപ്രധാന ഗുണങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ പഠനവിധേയമാക്കുന്നു. ഇവ നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രയോഗിക്കാവുന്ന മൗലിക തത്ത്വങ്ങളാണ്. രാമായണകാവ്യത്തെ അടിസ്ഥാനമാക്കി രാമനെ ഉത്കൃഷ്ടനാക്കുന്ന ഗുണവിശേഷങ്ങള്‍ വിശകലനം ചെയ്യുന്ന കൃതി. ‘രാമായണത്തിലെ മാനേജ്‌മെന്റ് തത്ത്വങ്ങള്‍’. ഡോ.കെ.എന്‍ […]
മറുകുകള്‍ സ്‌കിന്‍ കാന്‍സര്‍ സൂചന നല്‍കും
ആഗോളതലത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്‌കിന്‍ കാന്‍സര്‍ അഥവാ ചര്‍മാര്‍ബുദം. ചര്‍മകോശങ്ങള്‍ നിയന്ത്രണാതീതമായി വളര്‍ന്നാണ് ചര്‍മാര്‍ബുദം ഉണ്ടാകുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ അര്‍ബുദത്തെ പൂര്‍ണമായും ചികിത്സിച്ചു മാറ്റാനുമാകും. ചികിത്സയുടെ വിജയത്തിനും നേരത്തേ രോഗം തിരിച്ചറിയുന്നതിനും സ്‌കിന്‍ കാന്‍സറിന്റെ പ്രകടമാകുന്ന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ശരീരത്തിലെ മറുകുകള്‍ക്ക് സ്‌കിന്‍ കാന്‍സര്‍ സാധ്യതയെ കുറിച്ച് സൂചന നല്‍കാനാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? മറുകുകളെ നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. എന്നാല്‍ ചര്‍മാര്‍ബുദത്തിന്റെ ഏറ്റവും പ്രധാന സൂചനയാണ് ശരീരത്തിലെ മറുകുകളുടെ നിറത്തിലും […]
മദ്ധ്യാഹ്ന വാർത്തകൾ
ദില്ലിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലെത്തി നിൽക്കുമ്പോൾ രാജ്യ തലസ്ഥാനത്തെ ഭരണം ബി ജെ പി ഉറപ്പിച്ചു. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഘട്ടത്തിൽ എ എ പിക്ക് നേരിയ മുൻതൂക്കം നേടാനായെങ്കിലും അധികം വൈകാതെ തന്നെ ബി ജെ പി മുന്നോട്ട് കുതിക്കുകയായിരുന്നു. കഴിഞ്ഞ 3 തെരഞ്ഞെടുപ്പുകളിലും ദില്ലിയിലെ രാഷ്ട്രീയ കളത്തിൽ ആധിപത്യം സ്ഥാപിച്ചത് ആം ആദ്മി പാർട്ടിയായിരുന്നു. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻതിരിച്ചടി നേരിട്ടതിന് പിന്നാലെ മുൻ […]
സിഎസ്ആർ ഫണ്ട് തട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു
സിഎസ്ആർ ഫണ്ട് തട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു. വൻ തട്ടിപ്പ് നടന്നത് സ്കൂട്ടർ വാഗ്ദാനം ചെയതെന്നാണ് അനന്തകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളിൽ നിന്നു നിഗമനം. 40000 പേരിൽ നിന്നായി സ്കൂട്ടറിന് പകുതി പണമായ 60,000 രൂപ വാങ്ങിയതായാണ് ബാങ്ക് രേഖകള്‍. അതോടൊപ്പം കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഇന്ന് കൂടുതൽ സ്ഥലങ്ങളിലെത്തി തെളിവെടുക്കും. സ്വദേശമായ ഇടുക്കി കോളപ്രയിലെ വീട്ടിലും ഓഫീസിലും അനന്തുവിനെ എത്തിക്കും. അനന്തുവിൻ്റെ ബാങ്കിടപാട് വിശദാംശങ്ങളറിയാൻ ജീവനക്കാരെയും ചോദ്യംചെയ്യലിനായി മൂവാറ്റുപുഴ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. […]
പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി
മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിതെന്നും വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74-കാരന് ആൺമക്കൾ മാസം തോറും 20,000 രൂപ നൽകണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂർ കുടുംബക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയത്.
ദില്ലിയിലെ ബി.ജെ.പി ക്യാമ്പില്‍ ആഘോഷം
ഡല്‍ഹിയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം പിന്നിട്ടതോടെ ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍. നിലവില്‍ 40-ല്‍ അധികം സീറ്റില്‍ മുന്നിലാണ് ബി.ജെ.പി. നിലവിലെ ഭരണകക്ഷിയായ എ.എ.പി തകര്‍ച്ചയിലാണ്. മുപ്പതോളം സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് ലീഡുള്ളത്. തുടക്കത്തില്‍ പിന്നിലായിരുന്ന എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ലീഡ് തിരിച്ചുപിടിച്ചു. അതേസമയം മുഖ്യമന്ത്രി അതിഷി പിന്നിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങളും ബി.ജെ.പിക്ക് അനുകൂലമായിരുന്നു.
ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചേക്കും. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ജോ ബൈഡന് ഇല്ലെന്ന് ട്രംപ് പറഞ്ഞു. പരമ്പരാഗതമായി അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവർക്കും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ഉണ്ടാകാറുണ്ട്. എന്നാൽ 2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബൈഡൻ തന്റെ സുരക്ഷാ അനുമതികൾ ഒഴിവാക്കിയിരുന്നുവെന്ന് ട്രംപ് ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ താനും ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങുകയാണെന്നും ഡൊണാൾഡ് […]
