മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചേക്കും. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ജോ ബൈഡന് ഇല്ലെന്ന് ട്രംപ് പറഞ്ഞു. പരമ്പരാഗതമായി അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവർക്കും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ഉണ്ടാകാറുണ്ട്. എന്നാൽ 2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബൈഡൻ തന്റെ സുരക്ഷാ അനുമതികൾ ഒഴിവാക്കിയിരുന്നുവെന്ന് ട്രംപ് ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ താനും ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങുകയാണെന്നും ഡൊണാൾഡ് ട്രംപ് വിശദീകരിച്ചു.
ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്
