മുഖത്ത് ആവി പിടിക്കുന്നതു കൊണ്ട് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും അതില്‍ അടിഞ്ഞു കൂടിയ അഴുക്ക്, എണ്ണ, മാലിന്യം എന്നിവ എളുപ്പത്തില്‍ നീക്കം ചെയ്യാനും സഹായിക്കും. എന്നാല്‍ ദിവസവും ഇത് ശീലമാക്കിയാല്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഫലം. ആഴ്ചയില്‍ ഒരിക്കല്‍ അഞ്ച് മിനിറ്റ് നേരിയ തോതില്‍ ആവി പിടിക്കുന്നതാണ് നല്ലത്. ആവി പിടിക്കുന്നത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു ഇത് ചര്‍മത്തിലേക്ക് ഓക്‌സിജനെ സജീവമാക്കുന്നു. കൂടാതം കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇതിലൂടെ മോയ്സ്ചറൈസറുകളുടെയും […]
സംസ്ഥാനത്ത് ഇന്നും നാളെയും 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് അറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വികസനവും നല്ല ഭരണവും ജയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയറിയിക്കുന്നതായും ബിജെപിക്ക് ചരിത്രനേട്ടം നല്‍കിയ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും ആശംസകളും അഭിവാദനങ്ങളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ സമഗ്രവികസനം ഉറപ്പാക്കാനും ആളുകളുടെ മികച്ച ജീവിതത്തിനുമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഡല്‍ഹി പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 8, ശനി
◾https://dailynewslive.in/ ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചു വരവ്. ആംആദ്മി പാര്‍ട്ടിക്ക് അടി തെറ്റി. നിലം തൊടാനാകാതെ കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുടെ നായകന്‍ അരവിന്ദ് കെജ്രിവാളും ഉപനായകന്‍ മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോറ്റ മത്സരത്തില്‍ 48 മണ്ഡലങ്ങളില്‍ ബിജെപിയുടെ തേരോട്ടം. 2020ല്‍ 62 സീറ്റുനേടിയ ആം ആദ്മി പാര്‍ട്ടിക്ക് ഇത്തവണ 22 മണ്ഡലങ്ങളിലെ മുന്നേറ്റം ഉണ്ടാക്കാനായുള്ളൂ. പ്രതാപം വീണ്ടെടുക്കാനെത്തിയ കോണ്‍ഗ്രസിന് പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും ഒരു സീറ്റ് പോലും ലഭിച്ചില്ല. ◾https://dailynewslive.in/ ആം ആദ്മി പാര്‍ട്ടിയിലെ […]
തോൽവിക്ക് പിന്നാലെ പ്രതികരണവുമായി കെജ്രിവാൾ
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്നും ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കുമെന്നും ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. പാര്‍ട്ടിയിലെ മുൻനിര നേതാക്കളായ കെജ്രിവാളും മനീഷ് സിസോദിയയുമുൾപ്പെടെ പരാജയപ്പെട്ടപ്പോൾ അതിഷി മര്‍ലേന മാത്രമാണ് വിജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യ നയ അഴിമതിയില്‍ കെജ്രിവാളടക്കം നേതാക്കളെ കുരുക്കാനായതുമാണ് ആംആദ്മി പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.
കാലം കരുതിവെച്ച കാവ്യനീതിയെന്ന് കെ സുരേന്ദ്രന്‍
ദില്ലിയില്‍ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതില്‍ സന്തോഷം പങ്കുവെച്ച് കെ സുരേന്ദ്രന്‍. കാലം കരുതിവെച്ച കാവ്യനീതിയെന്നും രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാൻ പതിനഞ്ചുവർഷമെടുത്തു എന്നുള്ളത് ജനാധിപത്യത്തിന്‍റെ ദൗർബ്ബല്യമായി കണക്കാക്കുന്നവരുണ്ടാവുമെന്നും ദില്ലിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല അർബ്ബൻ നക്സലുകളും കൾച്ചറൽ മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ളാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണെന്നും സുരേന്ദ്രൻ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ദില്ലിയുടെ ഹൃദയത്തിൽ മോദിയെന്ന് അമിത് ഷാ
കള്ളത്തിന്‍റേയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തുവെന്നും ദില്ലിയുടെ ഹൃദയത്തിൽ മോദിയെന്നും അമിത് ഷാ. ദില്ലി ആം ആദ്മി പാർട്ടി മുക്തമാക്കാൻ ദില്ലിയിലെ ജനങ്ങൾ പരിശ്രമിച്ചുവെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഇതൊരു പാഠമായിരിക്കുമെന്നും ദില്ലിയിൽ വികസനത്തിന്‍റേയും വിശ്വാസത്തിന്‍റേയും പുതിയ തുടക്കമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് എം വി ഗോവിന്ദൻ
എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്നും ഭൂമി തരംമാറ്റൽ അനുമതി നിഷേധിച്ചത് സിപിഐ എതിർപ്പായി കാണുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്നും തടസമായ ഘടകങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച ചെയ്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ടോളിനോട് യോജിപ്പില്ലെന്നും കിഫ്ബി വഴി 90,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയതെന്നും കടം വീട്ടി തീർക്കാൻ കൃത്യമായ പദ്ധതികൾ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വര്‍ണ വില ഇന്നും റെക്കോഡില്‍, പവന് 63,560 രൂപ!
കേരളത്തിലെ സ്വര്‍ണ വില ഇന്നും റെക്കോഡിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് ഇന്നത്തെ വില 7,945 രൂപയാണ്. പവന് 120 രൂപ വര്‍ധിച്ച് 63,560 രൂപയുമായി. ഇതാദ്യമായാണ് സ്വര്‍ണ വില ഇത്രയുമെത്തുന്നത്. ജനുവരി ഒന്നിന് പവന് 57,200 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ദിവസങ്ങള്‍ക്കുള്ളില്‍ പവന് 63,560 രൂപയായത്. ഇക്കൊല്ലം തുടങ്ങിയതിന് ശേഷം മാത്രം കൂടിയത് 6,360 രൂപ. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,515 രൂപയായി. […]
സ്പാര്‍ക്ക്കാറ്റ് മാല്‍വെയര്‍ പടരുന്നു
സ്മാര്‍ട്ട് ഫോണുകളെ ആക്രമിക്കുന്ന അപകടകാരിയായ സ്പാര്‍ക്ക്കാറ്റ് മാല്‍വെയര്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഡിവൈസുകളെ ഈ വൈറസ് ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണ വൈറസുകളില്‍ നിന്ന് വ്യത്യസ്തമായി, സ്പാര്‍ക്ക്കാറ്റിന് ക്രിപ്‌റ്റോകറന്‍സി വാലറ്റ് റിക്കവറി ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിയും. കാസ്‌പെര്‍സ്‌കിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും ഒന്നിലധികം ആപ്പുകളില്‍ കാണപ്പെടുന്ന അപകടകരമായ സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് കിറ്റ് ആണ് സ്പാര്‍ക്ക്കാറ്റ്. ഉപയോക്താക്കളുടെ ഡിവൈസുകളിലുള്ള ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്തുകൊണ്ട് ഈ […]
