ബനാറസ്’ എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ‘മായ്ക്കുന്നു ഞാനെന്നെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ പ്രേക്ഷകര്‍ക്കരികില്‍ എത്തി. നേമം പുഷ്പരാജിന്റെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കി. ഗൗരി ലക്ഷ്മി ആണ് ഗാനം ആലപിച്ചത്. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍.ആര്‍.നിര്‍മിക്കുന്ന ചിത്രമാണ് ‘രണ്ടാം യാമം’. ചിത്രത്തില്‍ സ്വാസിക മുഖ്യ വേഷത്തിലെത്തുന്നു. ധ്രുവന്‍, ഗൗതം കൃഷ്ണ, ജോയ് മാത്യു, നന്ദു, സുധീര്‍ കരമന, രാജസേനന്‍, […]
കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ഹ്രസ്വചിത്രം
വിട പറഞ്ഞ അനശ്വര കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. സുമിത്ര ഹോം സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാംഗ്ലൂര്‍ ലോഡ്ജ് ഹോം സിനിമാ സീരിസ് യൂട്യൂബ് ചാനലില്‍ കൂടി പുറത്തിറങ്ങിയ ‘മോഹം’ എന്ന ചെറു സിനിമയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമാകുന്നത്. റിലീസായി കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ മൂന്നര ലക്ഷത്തിലധികം പ്രേക്ഷകര്‍ വിഡിയോ കണ്ട് കഴിഞ്ഞു. ജി. ഹരികൃഷ്ണന്‍ തമ്പിയാണ് തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രേണു സുധിയെ അഭിനന്ദിച്ച് […]
ഫെബ്രുവരിയിലും ഫ്രോങ്ക്‌സ് എസ്യുവിക്ക് കിഴിവുകള്‍
ലോഞ്ച് ചെയ്തതുമുതല്‍ വളരെ ജനപ്രിയമായ ഒരു കാറാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ്. ഓരോമാസവും മികച്ച വില്‍പ്പനയാണ് വാഹനം നേടുന്നത്. എന്നിട്ടും പല മാസങ്ങളിലും ഈ കാറിന് മാരുതി ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ഈ ഫെബ്രുവരിയിലും മാരുതി സുസുക്കി ഇന്ത്യ ഫ്രോങ്ക്‌സ് എസ്യുവിക്ക് മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ എസ്യുവിയുടെ 2024, 2025 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച മോഡലുകള്‍ക്ക് കമ്പനി വ്യത്യസ്ത കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഫ്രോങ്ക്സിന്റെ ടര്‍ബോ-പെട്രോള്‍ വകഭേദങ്ങള്‍ 93,000 രൂപ വരെ ആനുകൂല്യങ്ങളോടെ […]
കഥകഥത്താരാട്ട്
കഥയോളങ്ങള്‍ തിമര്‍ത്തുചെന്ന് ചിരിക്കക്കകള്‍ വാരാനായി ഇത്തിരിക്കുഞ്ഞന്മാരെ വിളിച്ചുകൂട്ടുകയാണ് ഇവിടെയൊരു എഴുത്തുകാരി. നാഴിപ്പയറ് വറുത്ത കൊച്ചുകുട്ടത്തിയും, പുഴയില്‍ ‘ബ്ലുമ്മിയ’ ഉറുമ്പും, കിട്ടാമുന്തിരിയുടെ പുളിപ്പറിഞ്ഞ കുട്ടിക്കുറുക്കനും, ഓട്ടമത്സരത്തില്‍ തോറ്റുതൊപ്പിയിട്ട മുയലും, തുമ്പിക്കൈയില്‍ സൂചിക്കുത്തേറ്റ ആനയും, സ്വരസ്തുതിയില്‍ മയങ്ങിയ കാക്കയും ഒക്കെ ഇതില്‍ പുതുനിറക്കുപ്പായത്തോടെ, പുതുശബ്ദക്കുരലോടെ കൂട്ടുകാരെ തേടിയെത്തുന്നു; അവരേയും റാഞ്ചി കഥയുടെ വിസ്മയാകാശത്തേക്കു പറക്കുന്നു. ‘കഥകഥത്താരാട്ട്’. പ്രിയ എ എസ്. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 85 രൂപ.
ആഴ്ചയില്‍ ഒരിക്കല്‍ മുഖത്ത് ആവി പിടിക്കാം
മുഖത്ത് ആവി പിടിക്കുന്നതു കൊണ്ട് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും അതില്‍ അടിഞ്ഞു കൂടിയ അഴുക്ക്, എണ്ണ, മാലിന്യം എന്നിവ എളുപ്പത്തില്‍ നീക്കം ചെയ്യാനും സഹായിക്കും. എന്നാല്‍ ദിവസവും ഇത് ശീലമാക്കിയാല്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഫലം. ആഴ്ചയില്‍ ഒരിക്കല്‍ അഞ്ച് മിനിറ്റ് നേരിയ തോതില്‍ ആവി പിടിക്കുന്നതാണ് നല്ലത്. ആവി പിടിക്കുന്നത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു ഇത് ചര്‍മത്തിലേക്ക് ഓക്‌സിജനെ സജീവമാക്കുന്നു. കൂടാതം കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇതിലൂടെ മോയ്സ്ചറൈസറുകളുടെയും […]
സംസ്ഥാനത്ത് ഇന്നും നാളെയും 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് അറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വികസനവും നല്ല ഭരണവും ജയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയറിയിക്കുന്നതായും ബിജെപിക്ക് ചരിത്രനേട്ടം നല്‍കിയ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും ആശംസകളും അഭിവാദനങ്ങളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ സമഗ്രവികസനം ഉറപ്പാക്കാനും ആളുകളുടെ മികച്ച ജീവിതത്തിനുമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഡല്‍ഹി പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 8, ശനി
◾https://dailynewslive.in/ ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചു വരവ്. ആംആദ്മി പാര്‍ട്ടിക്ക് അടി തെറ്റി. നിലം തൊടാനാകാതെ കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുടെ നായകന്‍ അരവിന്ദ് കെജ്രിവാളും ഉപനായകന്‍ മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോറ്റ മത്സരത്തില്‍ 48 മണ്ഡലങ്ങളില്‍ ബിജെപിയുടെ തേരോട്ടം. 2020ല്‍ 62 സീറ്റുനേടിയ ആം ആദ്മി പാര്‍ട്ടിക്ക് ഇത്തവണ 22 മണ്ഡലങ്ങളിലെ മുന്നേറ്റം ഉണ്ടാക്കാനായുള്ളൂ. പ്രതാപം വീണ്ടെടുക്കാനെത്തിയ കോണ്‍ഗ്രസിന് പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും ഒരു സീറ്റ് പോലും ലഭിച്ചില്ല. ◾https://dailynewslive.in/ ആം ആദ്മി പാര്‍ട്ടിയിലെ […]
തോൽവിക്ക് പിന്നാലെ പ്രതികരണവുമായി കെജ്രിവാൾ
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്നും ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കുമെന്നും ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. പാര്‍ട്ടിയിലെ മുൻനിര നേതാക്കളായ കെജ്രിവാളും മനീഷ് സിസോദിയയുമുൾപ്പെടെ പരാജയപ്പെട്ടപ്പോൾ അതിഷി മര്‍ലേന മാത്രമാണ് വിജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യ നയ അഴിമതിയില്‍ കെജ്രിവാളടക്കം നേതാക്കളെ കുരുക്കാനായതുമാണ് ആംആദ്മി പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.
കാലം കരുതിവെച്ച കാവ്യനീതിയെന്ന് കെ സുരേന്ദ്രന്‍
ദില്ലിയില്‍ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതില്‍ സന്തോഷം പങ്കുവെച്ച് കെ സുരേന്ദ്രന്‍. കാലം കരുതിവെച്ച കാവ്യനീതിയെന്നും രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാൻ പതിനഞ്ചുവർഷമെടുത്തു എന്നുള്ളത് ജനാധിപത്യത്തിന്‍റെ ദൗർബ്ബല്യമായി കണക്കാക്കുന്നവരുണ്ടാവുമെന്നും ദില്ലിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല അർബ്ബൻ നക്സലുകളും കൾച്ചറൽ മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ളാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണെന്നും സുരേന്ദ്രൻ സമൂഹമാധ്യമത്തില്‍ കുറിച്ചു.
