സാമ്പത്തികപ്രതിസന്ധി ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശനങ്ങൾക്കുള്ള ഒരു നടപടിയും ബജറ്റില്‍ ഇല്ലെന്നും പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെയായിരുന്നു ഇന്നത്തെ ബജറ്റെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കേന്ദ്രഅവഗണന എന്ന തേഞ്ഞൊട്ടിയ രാഷ്ട്രീയ ആയുധം മാത്രമാണ് ബജറ്റിൽ ഉടനീളം ധനമന്ത്രി പറഞ്ഞതെന്നും ബജറ്റിൽ പറയുന്ന പ്രധാന കാര്യങ്ങൾ എല്ലാം കേന്ദ്രാവിഷകൃത പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ സാമ്പത്തിക മിസ് മാനേജ്മെന്‍രിന്റെ ഫലം ആണ് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെന്നും അത് കേന്ദ്രത്തിന്റെ തലയിൽ ചാരേണ്ടെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേർത്തു.
പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെയായിരുന്നു ഇന്നത്തെ ബജറ്റെന്ന് കെ സുരേന്ദ്രൻ
