Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വന്യജീവി ആക്രമണത്തെ തുടർന്നുള്ള നഷ്ടപരിഹാരത്തിനും പ്രതിരോധത്തിനുമായി 50 കോടി രൂപ അനുവദിച്ചു

വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം ഈ സർക്കാരിന്റെ കാലത്ത് വർധിപ്പിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നൽകുന്ന വിഹിതവും വർധിപ്പിച്ചെന്നും,  വനം, വന്യജീവി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് പദ്ധതി വികസനത്തിന് പുറമെ വനമേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനും വന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന്യമൃഗ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിഴിഞ്ഞതിനായി പദ്ധതികളുമായി കേരളാ ബജറ്റ്

വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റുമെന്ന് ധനമന്ത്രി കെ എൻ  ബാലഗോപാൽ . സിംഗപ്പൂർ, ദുബായ് മാതൃകയിൽ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റും ഇതിന്റെ ഭാഗമായി വിഴിഞ്ഞം- കൊല്ലം -പുനലൂർ വികസന വളർച്ചാ തൃകോണ പദ്ധതി (വികെപിജിടി) നടപ്പാക്കും. എൻ എച്ച് 66, പുതിയ ഗ്രീൻഫീൽഡ് എൻഎച്ച് 744 എംസി റോഡ് , മലയോര തീരദേശ ഹൈവേ , റെയിൽപാതകൾ വികസിക്കുന്നതിന് ഈ പദ്ധതി കാരണമാകുമെന്നും  വിഴിഞ്ഞം പദ്ധതി 2028 ൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരെന്ന് കെ എൻ ബാലഗോപാൽ

കേന്ദ്രസർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണ് സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണമെന്ന്  ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. ധന കമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറക്കുകയാണ്  കൂടാതെ പദ്ധതി വിഹിതവും വെട്ടികുറയ്ക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കിഫ്‌ബി വായ്പ കടമായി കണക്കാക്കുകയാണെന്നും  കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽ പെടുത്തിയത്, 14ാം ധന കമ്മീഷനിൽ ഗ്രാൻ്റ് കൂടുമെന്ന് കരുതുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാൻ്റ് കുറയ്ക്കാൻ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2025- 2026 സംസ്ഥാന ബജറ്റിൽ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി

2025- 2026 സംസ്ഥാന ബജറ്റിൽ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം ന​ഗരത്തിൽ ഐടി പാർക്ക് കൊണ്ടു വരും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും. വിഴിഞ്ഞത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റവതരണമാണ് നടന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ

തൻ്റെ അഞ്ചാമത്തെയും രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെയും സമ്പൂർണ ബജറ്റ് അവതരണം ആരംഭിച്ച്  ധനമന്ത്രി  കെ എൻ  ബാലഗോപാൽ. സംസ്ഥാനം വലിയ പ്രതിസന്ധി ഘട്ടം തരണം ചെയ്തെന്നും എല്ലാം നിലച്ച് പോകുന്ന സ്ഥിതി മറികടന്നുവെന്നും ധനമന്ത്രി പ്രതികരിച്ചു. സംസ്ഥാന ബജറ്റിൽ ആദ്യ ആശ്വാസം സർക്കാർ ജീവനക്കാർക്ക്. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിച്ച് വി.ഡി സതീശൻ

നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നടപടിക്രമവും കാര്യനി‍ർവഹണവും അനുസരിച്ച് ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പ് സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വെയ്ക്കുന്നതാണ് കീഴ്വഴക്കമെന്നും ധനസ്ഥിതി ബജറ്റിന് മുമ്പേ നിയമസഭാ അംഗങ്ങൾക്ക് അറിയുന്നതിനാണ് നേരത്തെ തന്നെ സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വെയ്ക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു. 2022ൽ സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വെയ്ക്കാത്തത് ഇതുപോലെ താൻ ഉന്നയിച്ചപ്പോൾ ഇത് ഒരു കീഴ്വഴക്കമാക്കി മാറ്റരുതെന്നും ഇനി ആവർത്തിക്കരുതെന്നുമുള്ള സ്പീക്കറുടെ നിർദേശം ലംഘിക്കപ്പെട്ടുവെന്നും ഇനി ഒരിക്കലും […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 7, വെള്ളി

◾https://dailynewslive.in/ അമേരിക്കയെയും ഇസ്രയേല്‍പോലുള്ള സഖ്യകക്ഷികളെയും ലക്ഷ്യമിടുന്നെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ ഉപരോധിക്കുന്നതിനുള്ള എക്സിക്യുട്ടീവ് ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കുമെന്ന് വൈറ്റ്ഹൗസ്. യു.എസ്. പൗരന്‍മാര്‍ക്കോ സഖ്യകക്ഷികള്‍ക്കോ നേരേയുള്ള കേസുകളില്‍ രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക-വിസ ഉപരോധങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ◾https://dailynewslive.in/ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. എ.എ. റഹീം എം.പി. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് നല്‍കിയ ഉത്തരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. […]

Posted inGeneral

രാത്രി വാർത്തകൾ

  രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ . കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നികുതിയേതര വരുമാന വർധനവിനുള്ള മാർ​ഗങ്ങളായിരിക്കും നാളത്തെ സംസ്ഥാന ബജറ്റിന്റെ ഫോക്കസ് എന്നാണ് സാമ്പത്തിക വിദ​ഗ്ദരടക്കം ചൂണ്ടിക്കാണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനും പിന്നാലെ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിനും മുമ്പുള്ള അവസാന സമ്പൂർണ ബജറ്റായത് കൊണ്ട് തന്നെ ജനകീയ പ്രഖ്യാപനങ്ങളും പ്രതീക്ഷകളുടെ ലിസ്റ്റിലുണ്ട്.   വയനാട് കാട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു . പരസ്പരമുള്ള ഏറ്റുമുട്ടലിൽ […]

Posted inലേറ്റസ്റ്റ്

ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 1 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തിയതിൽ 45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തി

ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 1 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തിയതിൽ 45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തി. ആദ്യഘട്ട സ്‌ക്രീനിംഗില്‍ ഏകദേശം 9 ലക്ഷത്തോളം ആളുകള്‍ക്കും രണ്ടാം ഘട്ട സ്‌ക്രീനിംഗില്‍ 2 ലക്ഷത്തിലധികം ആളുകള്‍ക്കും കാന്‍സര്‍ സാധ്യത കണ്ടെത്തിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.സ്‌ക്രീനിംഗില്‍ കണ്ടെത്തിയ ഭൂരിപക്ഷം പേരും കാന്‍സര്‍ തുടര്‍ പരിശോധനയ്ക്ക് സന്നദ്ധമാകുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ […]

Posted inലേറ്റസ്റ്റ്

ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍

പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച് പണം തട്ടിയെന്ന കേസുകളില്‍ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകള്‍ക്ക് പിറകിലുമുള്ള ഒന്നാന്തരം കച്ചവടക്കാരനാണ് എ.എന്‍. രാധാകൃഷ്ണന്നെ് സന്ദീപ് ആരോപിച്ചു. ബി.ജെ.പി. അറിഞ്ഞുകൊണ്ടാണോ തട്ടിപ്പെന്നും സന്ദീപ് ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു സന്ദീപിന്റെ ആരോപണം.