വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ വടകര പൊലീസ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുത്തു. പേടി കൊണ്ടാണ് ഇത്രയും നാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങാതിരുന്നത് പ്രതി ഷെജിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒമ്പത് വയസുകാരി ദൃഷാനയെ കോമ സ്ഥിതിയിലാക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലാവുന്നത്.
സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ റെയിൽ
സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ റെയിൽ. കേന്ദ്ര റെയിൽവെ മന്ത്രാലയം ആവശ്യപ്പെട്ട നിലയിൽ അടിസ്ഥാന പദ്ധതിയിൽ മാറ്റം വരുത്താൻ ആകില്ലെന്ന് കത്തിൽ വ്യക്തമാക്കി. അതിവേഗ തീവണ്ടികൾക്ക് പ്രത്യേക ലൈൻ തന്നെ വേണമെന്നും ഇതിനായി സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവേ ഭൂമിയാണ് പ്രശ്നമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്താമെന്നും കെ റെയിൽ കത്തിൽ അറിയിച്ചിട്ടുണ്ട്.
മഹാ കുംഭമേളയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു
മഹാ കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്നാനം നടത്തി. പ്രയാഗ് രാജിലെ സംഗംഘാട്ടിലെ പൂജയിലും പ്രാർത്ഥനയിലും രാഷ്ട്രപതി പങ്കെടുത്തു. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധൻകറും ദില്ലി വോട്ടെടുപ്പ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുംഭമേളയിലെത്തി സ്നാനം നടത്തിയിരുന്നു. അതോടൊപ്പം കുംഭമേളയ്ക്കെത്തുന്ന സാധാരണക്കാരായ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും സ്ത്രീകൾക്ക് ഒരു സൗകര്യവും കുംഭമേള നഗരിയിലില്ലെന്നും അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.
മുനമ്പം വഖഫ് ഭൂമി കേസില്‍ കക്ഷി ചേരാനുള്ള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി തള്ളി
മുനമ്പം വഖഫ് ഭൂമി കേസിൽ കക്ഷി ചേരാനുള്ള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി വഖഫ് ട്രൈബ്യൂണൽ തള്ളി. കഴിഞ്ഞ ആഴ്ച കേസിൽ കക്ഷി ചേരാനുള്ള അകില കേരള വഖഫ് സംരക്ഷണ സമിതിയുടെ ഹർജിയും ട്രൈബ്യൂണൽ തള്ളിയിരുന്നു. കേസിൽ സമിതിക്ക് എന്ത് താൽപര്യമാണെന്നും വഖഫ് ഭൂ സംരക്ഷണത്തിൽ സമിതിക്ക് എന്ത് മുൻപരിചയമാണ് ഉള്ളതെന്നും ട്രൈബ്യൂണൽ ചോദിച്ചിരുന്നു. ഹർജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അഖില കേരള വഖഫ് സംരക്ഷണ സമിതി വക്താക്കള്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് വഖഫ് സംരക്ഷണ വേദിയുടെ […]
സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 10, തിങ്കള്‍
◾https://dailynewslive.in/ നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഡേറ്റാ ബാങ്കില്‍പ്പെട്ടാലും താമസിക്കാന്‍ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമപഞ്ചായത്തില്‍ 10 സെന്റും നഗരത്തില്‍ അഞ്ച് സെന്റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നല്‍കേണ്ടതെന്ന് ടി.ഐ മധുസൂധനന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കി. ◾https://dailynewslive.in/ സംസ്ഥാനത്ത് കിഫ്ബി പദ്ധതികള്‍ നിലയ്ക്കുന്നുവെന്നതില്‍ പ്രതിപക്ഷ എംഎല്‍എ റോജി എം ജോണ്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്ന് […]
ഉത്തരവാദിത്വത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരൻ്റെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി.പി.ഒ ശ്യാം പ്രസാദിന്റെ കുടുംബത്തിന് നിലവിലെ വ്യവസ്ഥ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഒ ശ്യാംപ്രസാദ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ രാത്രി ഏറ്റുമാനൂരില്‍ കട നടത്തുന്ന ഒരു സ്ത്രീയെയും സഹായിയെയും ഒരാള്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തടയാന്‍ ശ്രമിക്കുകയും തുടര്‍ന്ന് അക്രമി ശ്യാം പ്രസാദിനെ മാരകമായി ചവിട്ടി പരിക്കേല്‍പ്പിക്കുകയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്യാം പ്രസാദ് മരണപ്പെടുകയുമുണ്ടായി. സംഭവദിവസം തന്നെ അറസ്റ്റിലായ പ്രതി […]
പൊലീസ് ഉദ്യോഗസ്ഥർ അധിക സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി
വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം തിരുവനന്തപുരത്ത് റോഡിൽ വഴി തടഞ്ഞ് നടത്തിയതിൽ പൊലീസ് അധിക സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സത്യവാങ് മൂലത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് മാർച്ച് മൂന്നിന് പരിഗണിക്കാനായി മാറ്റി. സിപിഎം നേതാക്കളായ എം.വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വി.കെ.പ്രശാന്ത്, വി.ജോയി എന്നിവർ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. തങ്ങൾ ചെയ്തതിനെ ന്യായീകരിക്കുന്നില്ലെന്ന് നേതാക്കൾ കോടതിയിൽ പറഞ്ഞു. അതോടൊപ്പം എം വി ഗോവിന്ദൻ ബുധനാഴ്ച 4 മണിക്ക് […]
കുതിപ്പ് തുടരുന്നു, സ്വര്‍ണം പവന് 63,840 രൂപ!
റെക്കോഡുകള്‍ക്ക് മുടക്കം വരുത്താതെ സ്വര്‍ണം. ഇന്ന് ഒറ്റയടിക്ക് പവന്‍ വില 280 രൂപ ഉയര്‍ന്ന് 63,840 രൂപയായി. ഗ്രാം വില 35 രൂപ വര്‍ധിച്ച് 7,980 രൂപയിലാണ്. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 6,585 രൂപയായി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച രഖപ്പെടുത്തിയ ഗ്രാമിന് 106 രൂപയിലാണ് ഇന്നും വ്യാപാരം. രാജ്യാന്തര സ്വര്‍ണ വിലയും ഇന്ന് റെക്കോഡിലാണ്. ഔണ്‍സിന് 2,877.33 ഡോളറിലാണ് വ്യാപാരം. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് […]
ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ സുരക്ഷാ വീഴ്ച
ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടന്നേക്കാമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 12, 13, 14, 15 എന്നിവയിലുള്ള ഡിവൈസുകളില്‍ സുരക്ഷാ വീഴ്ചയുണ്ടെണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍) അറിയിച്ചതിനു പിന്നാലെയാണ് നടപടി. ആന്‍ഡ്രോയിഡ് ഫ്രെയിംവര്‍ക്കിലോ ചിപ്‌സെറ്റിലോ ആകാം തകരാറെന്നും സെര്‍ട്ട്-ഇന്‍ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണം തടയാന്‍ സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം വ്യക്തിഗത ഡേറ്റ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ഏജന്‍സിയുടെ […]
‘ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി’ ട്രെയിലര്‍
കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ‘ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി’ ട്രെയിലര്‍ എത്തി. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്‌റഫ് നിര്‍വഹിക്കുന്നു. ‘നായാട്ട്’, ‘ഇരട്ട’ എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ‘ഇരട്ട’ എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി’. ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ഗ്രീന്‍ […]
