◾https://dailynewslive.in/ ഗാസ അമേരിക്ക ഏറ്റെടുത്താല്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം പലസ്തീനിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കുമെന്നും ട്രംപ് പറഞ്ഞു. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസില്‍ നടത്തുന്ന കൂടികാഴ്ചയില്‍ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക ഗാസ സ്വന്തമാക്കുമെന്നും മനോഹരമായി പുനര്‍നിര്‍മിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു എന്നാല്‍, എന്ത് അധികാരത്തിലാണ് ഇതു ചെയ്യാന്‍ പോകുന്നതെന്നു ട്രംപ് വ്യക്തമാക്കിയില്ല. […]
രാത്രി വാർത്തകൾ
പുരോഗമന സംസ്കാരത്തിന് ഇടിവ് വരുത്തുന്ന പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെയും ചില സാഹിത്യകാരന്മാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ വാർത്തകൾ നൽകി വിവാദ വ്യവസായത്തിന്റെ ഭാഗമാകുന്ന പ്രവണത വർദ്ധിക്കുകയാണ്. കൂട്ടത്തോടെ മാധ്യമ മേഖലയെ കോർപ്പറേറ്റ് ഏറ്റെടുക്കുകയാണ്. മാധ്യമ രംഗത്ത് കോർപ്പറേറ്റ് ആധിപത്യം വരുമ്പോൾ ജനതാൽപര്യം ഹനിയ്ക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി ചർച്ച നടത്തി മന്ത്രിമാർ. നിയമ മന്ത്രിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമാണ് ചർച്ച നടത്തിയത്. വിസി നിയമനത്തിലെ […]
ആലപ്പുഴ വാടയ്ക്കലിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ
ആലപ്പുഴ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ. സംഭവത്തിൽ അയൽവാസിയായ കിരണിനെ പുന്നപ്ര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാടത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ദിനേശന്റെ ശരീരമെന്നും മദ്യപിച്ച് കിടക്കുകയാണ് എന്നാണ് കരുതിയതെന്നും നാട്ടുകാരിലൊരാൾ പറയുന്നു. രാവിലെ മുതൽ പാടത്ത് ഒരാൾ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ മദ്യപാനിയാണെന്ന് കരുതി ആരും ശ്രദ്ധിച്ചില്ല. പിന്നീട് ഉച്ച കഴിഞ്ഞതിന് ശേഷവും ഇയാൾ എഴുന്നേൽക്കാതെ വന്നപ്പോഴാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുന്നത്.
പുരോഗമന സംസ്കാരത്തിന് ഇടിവ് വരുത്തുന്ന പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെയും ചില സാഹിത്യകാരന്മാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പുരോഗമന സംസ്കാരത്തിന് ഇടിവ് വരുത്തുന്ന പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെയും ചില സാഹിത്യകാരന്മാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ വാർത്തകൾ നൽകി വിവാദ വ്യവസായത്തിന്റെ ഭാഗമാകുന്ന പ്രവണത വർദ്ധിക്കുകയാണ്. കൂട്ടത്തോടെ മാധ്യമ മേഖലയെ കോർപ്പറേറ്റ് ഏറ്റെടുക്കുകയാണ്. മാധ്യമ രംഗത്ത് കോർപ്പറേറ്റ് ആധിപത്യം വരുമ്പോൾ ജനതാൽപര്യം ഹനിയ്ക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി പെരുവന്താനത്ത് ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയില്‍ യുവതിയെ ആന ചവിട്ടിക്കൊന്നു
ഇടുക്കി പെരുവന്താനത്ത് ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയില്‍ യുവതിയെ ആന ചവിട്ടിക്കൊന്നു. നെല്ലിവിള പുത്തന്‍വീട്ടില്.സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് മരിച്ചത്. കൊമ്പുകുത്തിയില്‍ ബസ് ഇറങ്ങി നടന്നുപോകുന്നതിനിടെയാണ് ആന ആക്രമിച്ചത്.
ലാഭം ഉയര്‍ത്തി 12 പൊതുമേഖല ബാങ്കുകള്‍
രാജ്യത്തെ 12 പൊതുമേഖല ബാങ്കുകള്‍ ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസക്കാലയളവില്‍ കാഴ്ചവച്ചത് ഗംഭീര പ്രകടനം. ലാഭം 31.3 ശതമാനം വളര്‍ച്ചയോടെ 1.29 ലക്ഷം കടന്നു. ബാങ്കുകളുടെ പ്രവര്‍ത്തന ലാഭം ഇക്കാലയളവില്‍ 2.20 ലക്ഷം കോടി രൂപയായും ഉയര്‍ന്നു. അറ്റ നിഷ്‌ക്രിയ ആസ്തി മൊത്തം വായ്പയുടെ 0.59 ശതമാനമായി കുറഞ്ഞു. 61,252 കോടി രൂപയാണ് ബാങ്കുകളുടെ മൊത്തം എന്‍.പി.എ. പൊതുമേഖല ബാങ്കുകളുടെ മൊത്തം ബിസിനസ് 11 ശതമാനം വര്‍ധനയോടെ 242.27 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങളില്‍ 9.8 ശതമാനമാണ് […]
‘നിലാവുക്ക് എന്‍ മേല്‍ എന്നടി കോപം’ ട്രെയിലര്‍
ധനുഷ് സംവിധാനം ചെയ്യുന്ന ‘നിലാവുക്ക് എന്‍ മേല്‍ എന്നടി കോപം’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നായകനും അയാളുടെ രണ്ട് പ്രണയങ്ങളും ആണ് ചിത്രം പറയുന്നത്. ലിയോ എന്ന ചിത്രത്തിന് ശേഷം മാത്യു തോമസ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ധനുഷ് ഗാന രംഗത്ത് മാത്രമെത്തുന്ന ചിത്രത്തില്‍ പവിഷ്, അനിഖ സുരേന്ദ്രന്‍, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോന്‍, അന്‍പ്, സതിഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. […]
‘ഹൃദയപൂര്‍വം’ സിനിമയുടെ ചിത്രീകരണം തുടങ്ങി
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വം’ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മാളവിക മോഹനനാണ് ചിത്രത്തില്‍ നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍ പൂണെ ആണ്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂര്‍വം’. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ കഥ അഖില്‍ സത്യന്റേതാണ്. അനൂപ് സത്യന്‍ അസോഷ്യേറ്റ് ആയി […]
ഹോണ്ട കാര്‍സിന് ഇ20 പെട്രോള്‍ സര്‍ട്ടിഫിക്കേഷന്‍
ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യയ്ക്ക് ഇ20 (20 ശതമാനം എത്തനോള്‍ കലര്‍ന്ന) പെട്രോള്‍ കംപ്ലയന്‍സ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. അമേസ്, സിറ്റി, സിറ്റി ഇ:എച്ച്ഇവി, എലിവേറ്റ് എന്നിവയുള്‍പ്പെടെ നിലവിലുള്ള എല്ലാ മോഡലുകളും ഇതില്‍ ഉള്‍പ്പെടും. 2009 ജനുവരി 1 മുതല്‍ നിര്‍മ്മിച്ച എല്ലാ കാറുകളും ഇ20 കംപ്ലയിന്റേതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പഴയ ഹോണ്ട കാറുകളില്‍ പോലും ഹോണ്ട ഉപഭോക്താക്കള്‍ക്ക് ഇ20 പെട്രോള്‍ ഉപയോഗിക്കാന്‍ കഴിയും. 2025 ഏപ്രില്‍ 1- ന് മുമ്പ് എല്ലാ ജ്വലന […]
സഞ്ചാരിപ്രാവ്
അതുവരെയുള്ള യാത്രകള്‍ക്കൊന്നും ഒരര്‍ത്ഥവും ഇല്ലായിരുന്നെന്ന് ഷാല മിസ് എന്ന സഞ്ചാരിപ്രാവ് തിരിച്ചറിയുന്നത് ഒടുവിലത്തെ ഈ യാത്രയിലാണ് . ആര്‍ക്കും പിടികൊടുക്കാത്ത ഷാല മിസ്സും ചെങ്കുത്തായ മലനിരപോലുള്ള അവരുടെ മനസ്സും. പ്രേമത്തിന്റെ പല രൂപഭാവങ്ങളിലൂടെ പ്രേമാനുഭവത്തിന്റെ ആരും സഞ്ചരിച്ചി ട്ടില്ലാത്ത താഴ് വരകളിലൂടെ ഒരുകൂട്ടം തീര്‍ത്ഥാടകരുടെ യാത്ര-വഴിതെറ്റിയും വഴിതെറ്റിച്ചും അവരങ്ങനെ സഞ്ചരിച്ചു കൊണ്ടേണ്ടയിരിക്കുന്നു. നിങ്ങള്‍ ഒരിക്കലെങ്കിലും പ്രണയത്തിന്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കില്‍ നിങ്ങള്‍ക്ക് ഷാല മിസ്സിനെ ചേര്‍ത്തുപിടിക്കാനാകും. ഈ പുസ്തകത്തില്‍ ”സഞ്ചാരിപ്രാവി”നൊപ്പം”കൂരിരുട്ടിന്റെ കുഞ്ഞാലില” എന്ന മറ്റൊരു കഥപറച്ചില്‍ കൂടിയുണ്ട്. […]
