Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 11, ചൊവ്വ

◾https://dailynewslive.in/ സ്വര്‍ണ വില പവന് 64000 കടന്നു. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8,060 രൂപയും പവന് 640 രൂപ ഉയര്‍ന്ന് 64,480 രൂപയുമായി. വെറും രണ്ട് ദിവസം കൊണ്ട് 925 രൂപയാണ് പവന്‍ വിലയില്‍ കൂടിയത്. ഈ മാസം ഇതുവരെ 2,840 രൂപ വര്‍ധിച്ചു. നിലവിലെ മുന്നേറ്റം തുടര്‍ന്നാല്‍ അധികം വൈകാതെ പവന്‍ വില 70,000 കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ◾https://dailynewslive.in/ ബന്ദികളെ മുഴുവന്‍ വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന്് ഹമാസിന് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നത് നിർത്തിവച്ച് ഹമാസ്

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് നിർത്തിവെച്ച് ഹമാസ്. ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശം നൽകി. ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ചയ്ക്കകം തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ് മുന്നറിയിപ്പ് നൽകി. ഇതോടെ ഗാസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ ആയി. ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം.

Posted inബിസിനസ്സ്

പുതിയ റെക്കോഡ് കുറിച്ച് സ്വര്‍ണവില

രാജ്യാന്തര സ്വര്‍ണ വിലയില്‍ പുതിയ റെക്കോഡ്. ആദ്യമായി ഔണ്‍സിന് 2,942.69 ഡോളറിലെത്തി. രണ്ട് ദിവസം കൊണ്ട് മൂന്ന് ശതമാനത്തോളമാണ് വില ഉയര്‍ന്നത്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും പുതിയ റെക്കോഡ് കുറിച്ചു. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8,060 രൂപയും പവന് 640 രൂപ ഉയര്‍ന്ന് 64,480 രൂപയുമായി. വെറും രണ്ട് ദിവസം കൊണ്ട് 925 രൂപയാണ് പവന്‍ വിലയില്‍ കൂടിയത്. ഈ മാസം ഇതുവരെയുള്ള വര്‍ധന. ഈ മാസം ഇതുവരെ 2,840 […]

Posted inടെക്നോളജി

ഐഫോണ്‍ കയറ്റുമതിയില്‍ സര്‍വകാല റെക്കോഡ്

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ സര്‍വകാല റെക്കോഡ്. ജനുവരിയില്‍ ഓര്‍ഡറുകള്‍ വര്‍ധിച്ചതോടെ 2024-25 വര്‍ഷത്തെ കയറ്റുമതി ഒരുലക്ഷം കോടി രൂപക്ക് മുകളിലെത്തി. ഇതാദ്യാമായാണ് ആപ്പിള്‍ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജനുവരി വരെയുള്ള കാലഘട്ടത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 70 ശതമാനം വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ 76,000 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ജനുവരിയില്‍ മാത്രം 19,000 കോടി രൂപയുടെ […]

Posted inവിനോദം

റീ റിലീസില്‍ നേട്ടം കൊയ്ത് ‘സനം തേരി കസം’

2016ല്‍ രാധിക റാവു വിനയ് സപ്രു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘സനം തേരി കസം’. ഹൃദ്യമായ ഒരു പ്രണയ കഥയാണ് ചിത്രം പറഞ്ഞത്. ഹര്‍ഷവര്‍ദ്ധന്‍ റാണെ, മാവ്ര ഹോകെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സനം തേരി കസം അന്ന് റിലീസ് ചെയ്തപ്പോള്‍ അതിലെ സംഗീതം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്‌സോഫീസില്‍ വെറും 9 കോടി രൂപയുടെ ആജീവനാന്ത കളക്ഷന്‍ നേടി ഫ്‌ലോപ്പായി പ്രഖ്യാപിക്കപ്പെട്ടു. 25 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. എന്നാല്‍ ഒമ്പത് വര്‍ഷത്തിന് ശേഷം […]

Posted inവിനോദം

‘പരിവാര്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്‌സാണ്ടര്‍, മീന രാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരിവാര്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സോഹന്‍ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായര്‍, ഷാബു പ്രൗദീന്‍, ആല്‍വിന്‍ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാല്‍, ഹില്‍ഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയന്‍, ശോഭന വെട്ടിയാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ […]

Posted inഓട്ടോമോട്ടീവ്

എന്‍ട്രി ലെവല്‍ ഇവി പുറത്തിറക്കാന്‍ ഫോക്സ്വാഗണ്‍

എന്‍ട്രി ലെവല്‍ ഇവി പുറത്തിറക്കുന്നതിന് മുന്നോടിയായി വിശദാംശങ്ങള്‍ പുറത്തുവിട്ട് ഫോക്സ്വാഗണ്‍. ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ മോഡല്‍ യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിക്കായി ഐഎംപി പ്ലാറ്റ്ഫോം നിര്‍മിക്കുന്നുണ്ട്. 2027ലാണ് ഫോക്സ്വാഗണ്‍ അവരുടെ എന്‍ട്രി ലെവല്‍ ഇവി പുറത്തിറങ്ങുക. റഫ് ലുക്കില്‍ ക്രോസ് ഓവര്‍ ഡിസൈനാവും ഫോക്സ്വാഗണ്‍ എന്‍ട്രി ലെവല്‍ വൈദ്യുത കാറിന്. 20000 യൂറോയിലാണ് (ഏകദേശം 18 ലക്ഷം രൂപ) പുതിയ ഇ കാറിന്റെ വില ആരംഭിക്കുക എന്നാണ് വാഹനത്തിന്റെ […]

Posted inപുസ്തകങ്ങൾ

നോവും നിലാവും

കേരളത്തിലെ മനഃശാസ്ത്ര-മനോരോഗ-പഠന-ചികിത്സാ- മേഖലയുടെ വളര്‍ച്ചയില്‍ ആദ്യം മുതല്‍ പങ്കെടുക്കുകയും ചികിത്സകന്‍, അധ്യാപകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ അതിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത സമുന്നത മനഃശാസ്ത്ര വിദഗ്ധനാണ് ഡോ. കെ എ കുമാര്‍. കേരളത്തിലെ മനോരോഗ ചികിത്സ കടന്നുപേ ാന്ന ദരിദ്രവും അസന്തുലിതവുമായ ഘട്ടങ്ങള്‍ക്കും അതിന്റെ പടിപടിയായുള്ള പുരോഗതിക്കും ഒരുപോലെ ദ്യക്സാക്ഷിയാണ് ഡോ. കുമാര്‍. അതിനാലാണ് ഡോ. കുമാറിന്റെ ആത്മകഥ സ്വന്തം ജീവിതാനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും മാത്രമല്ല, മാനസികചികിത്സയുടെ ഒരു കാലഘട്ടത്തിന്റെ കഥ കൂടിയായി മാറുന്നത്. കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ […]

Posted inആരോഗ്യം

ജീവിതശൈലിയിലെ മാറ്റങ്ങളും മുടികൊഴിച്ചിലിന് കാരണമാകും

ജീവിതശൈലിയില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ വരെ മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിയുക, തിളക്കം നഷ്ടപ്പെടുക, അറ്റം പിളര്‍ന്ന് പോകുക ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട്. പക്ഷേ ഭക്ഷണത്തില്‍ ശ്രദ്ധിക്കണമെന്ന് മാത്രം. മുടിയുടെ വളര്‍ച്ചയ്ക്ക് ഡയറ്റില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നറിയാം. മുടി വളരാന്‍ യോഗര്‍ട്ട് നല്ലതാണ്. യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സും പ്രോട്ടീനും മുടി വളരാനും അവയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. പച്ച ചീരയില്‍ ധാരാളം വൈറ്റാമിന്‍ ബിയും സിയും അടങ്ങിയിരിക്കുന്നു. ധാരാളം ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളാലും സമ്പുഷ്ടമാണ് ചീര. മുടികൊഴിച്ചില്‍ ഉള്ളവര്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്നവാർത്തകൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം. എ.ഐ. ഉച്ചകോടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞദിവസം പാരീസിലെത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിലായിരുന്നു അത്താഴവിരുന്ന്. എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം എന്ന കുറിപ്പോടെ മോദിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവെച്ചു.       പാരിസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിനൊപ്പം സഹ അദ്ധ്യക്ഷനായി പങ്കെടുക്കും. […]