ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍പ്രധാനമന്ത്രി നരേന്ദ്രമോദി. 21-ാം നൂറ്റാണ്ടില്‍ മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ. ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്തിക്കൊണ്ട് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം പരിവര്‍ത്തനം ചെയ്യാന്‍ എ.ഐ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാത്രി വാർത്തകൾ
സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ഒരുങ്ങുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫും സർക്കാരും ഒരു കാര്യം ചെയ്താൽ അത് സാമൂഹിക നീതി ഉറപ്പാക്കി മാത്രമേ ചെയ്യൂ. സ്വകാര്യ സർവകലാശാലകളിൽ പൊതു സംവരണം ഉണ്ടാകും. ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. എൽഡിഎഫും സർക്കാരും ചെയ്യുന്നതിനെ അനാവശ്യമായി വിമർശിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര പലസ്തീൻ രാഷ്ട്രം എന്നത് യഥാർത്ഥത്തിൽ സംഭവിക്കണമെന്ന് […]
പലസ്തീൻ രാഷ്ട്രം എന്നത് യഥാർത്ഥത്തിൽ സംഭവിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
പലസ്തീൻ രാഷ്ട്രം എന്നത് യഥാർത്ഥത്തിൽ സംഭവിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ജറുസലേം ആസ്ഥാനമായി പലസ്തീൻ രാജ്യം രൂപീകരിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണം എന്നും അദ്ദേഹം പറഞ്ഞു. വില കൊടുത്ത് വാങ്ങാൻ ഗാസ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല. പലസ്തീന്റെ മണ്ണ് കയ്യടക്കി വെച്ചിരിക്കുന്നവർ തിരിച്ചു നൽകണo . കേരള മുസ്ലീം ജമ അത്ത് പദ്ധതി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്ര ചിന്താഗതികളിലേക്ക് നയിക്കുന്ന ഒരു നീക്കത്തേയും സമസ്ത അംഗീകരിക്കുന്നില്ല. അതിനെ ശക്തമായി എതിർക്കുമെന്നും […]
ആയുധ കച്ചവടം ഉറപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം എന്ന്മുഖ്യമന്ത്രി പിണറായി വിജയൻ
ആയുധ കച്ചവടം ഉറപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം എന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു അമേരിക്ക സന്ദർശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നത്. രണ്ട് സന്ദർശനങ്ങളും യാദൃശ്ചിക സന്ദർശനമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലുലു റീട്ടെയിലിന് വന്‍ ലാഭ വര്‍ധന
അബൂദബി ഓഹരി വിപണിയിലെ ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ വാര്‍ഷിക കണക്കെടുപ്പില്‍ ലുലു റീട്ടെയിലിന് വന്‍ ലാഭ വര്‍ധന. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ 4.7 വര്‍ധനവുണ്ടായപ്പോള്‍ ലാഭ വര്‍ധന 12.6 ശതമാനമാണ്. 760 കോടി ഡോളറിന്റെ (66,500 കോടി രൂപ) വരുമാനമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഗള്‍ഫ് രാജ്യങ്ങളിലെ 250 ലുലു സ്റ്റോറുകളില്‍ നിന്നുള്ള മൊത്ത വരുമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനം 16,600 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.8 […]
സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ഒരുങ്ങുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ഒരുങ്ങുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫും സർക്കാരും ഒരു കാര്യം ചെയ്താൽ അത് സാമൂഹിക നീതി ഉറപ്പാക്കി മാത്രമേ ചെയ്യൂ. സ്വകാര്യ സർവകലാശാലകളിൽ പൊതു സംവരണം ഉണ്ടാകും. ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. എൽഡിഎഫും സർക്കാരും ചെയ്യുന്നതിനെ അനാവശ്യമായി വിമർശിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര സർക്കാരാണ് ചില മാസങ്ങളിൽ പെൻഷൻ മുടങ്ങാൻ കാരണം. മുടങ്ങിയത് […]
‘ഡ്രാഗണ്‍’ സിനിമയുടെ ട്രെയിലര്‍
‘ലവ് ടുഡേ’യ്ക്കു ശേഷം നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ‘ഡ്രാഗണ്‍’ സിനിമയുടെ ട്രെയിലര്‍ എത്തി. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ്. മൂന്നു കാലഘട്ടങ്ങളില്‍ കഥ പറയുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, കയാദു ലോഹര്‍, ഗോപിക രമേശ് എന്നിങ്ങനെ മൂന്ന് നായികമാര്‍ ആണുള്ളത്. പ്രണയ സഫലീകരണത്തിനായി മറ്റൊരാളായി പെരുമാറേണ്ടി വരുമ്പോള്‍ കുടുംബജീവിതം ജോലി എന്നീ വിഷയങ്ങളില്‍ ഉഴറേണ്ടി വരുന്ന നായകന്റെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. ഗൗതം മേനോന്‍, മിഷ്‌കിന്‍, കെ.എസ്. രവികുമാര്‍ […]
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ഫസ്റ്റ് ലുക്ക്
മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് പുറത്തിറക്കിയത്. അരുണ്‍ വൈഗ യാണ് ഡഗഛഗയുടെ സംവിധായകന്‍. ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രന്‍, ഡോ റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഫ്രാഗ്രന്റ് നേച്ചര്‍ […]
സിബിആര്‍650ആര്‍, സിബി650ആര്‍ ബുക്കിങ് ആരംഭിച്ചു
കഴിഞ്ഞ മാസം പുറത്തിറക്കിയ സിബിആര്‍650ആര്‍, സിബി650ആര്‍ എന്നീ മോട്ടോര്‍ സൈക്കിളുകളുടെ ബുക്കിങ് ആരംഭിച്ച് ഹോണ്ട. ഹോണ്ട ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ രണ്ടു മോട്ടോര്‍ സൈക്കിളുകളും ബുക്കു ചെയ്യാനാവും. സിബി650ആറിന് 9.20 ലക്ഷം രൂപയും സിബിആര്‍650ആറിന് 9.99 ലക്ഷം രൂപയുമാണ് ഹോണ്ട നല്‍കിയിരിക്കുന്നത്. രണ്ടു മോഡലുകളും 2025ല്‍ പുതിയ ഫീച്ചറുകളോടെയാണ് ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിബി650ആര്‍ എന്‍ജിനില്‍ മാറ്റമില്ല. 642സിസി, ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 94ബിഎച്ച്പി കരുത്തും 63 എന്‍എം ടോര്‍ക്കും […]
കരയിലെ മീനുകള്‍
മദ്യാസക്തനെ കലാപകാരിയും സ്വതന്ത്രനുമായ അന്യനായി സ്ഥാപിക്കുന്നതിനുപകരം മദ്യാസക്തിയെ ഒരു സൗന്ദര്യശാസ്ത്ര സംവര്‍ഗ്ഗമായി ഉപയോഗിച്ചുകൊണ്ട് നാടുപേക്ഷിക്കല്‍, പ്രവാസം, കുടുംബം, മഹാനഗരജീവിതം, ഭൂതകാലാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മാനസികമായ വ്രണിതത്വം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് പ്രശ്നവത്കരിക്കുന്നു… പല ഇടങ്ങളിലേക്കൊഴുകാന്‍ വായനയെ പ്രേരിപ്പിക്കുന്നു എന്നതാണ് ‘കരയിലെ മീനുകളു’ടെ സവിശേഷത. ഒരു പതിറ്റാണ്ടിലേറെയായി മികച്ച കഥകളെഴുതുന്ന കനേഡിയന്‍ പ്രവാസിയായ നിര്‍മ്മലയുടെ ഈ നോവല്‍ പ്രവാസസാഹിത്യത്തിലെ പതിവുരീതികള്‍ ലംഘിച്ച് സമകാലിക നോവലില്‍ പുതിയൊരു ചുവടുവയ്പായിത്തീരുന്നതും അതുകൊണ്ടാണ്. ‘കരയിലെ മീനുകള്‍’. നിര്‍മ്മല. മാതൃഭൂമി ബുക്‌സ്. വില 300 രൂപ.
