ആയുധ കച്ചവടം ഉറപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം എന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു അമേരിക്ക സന്ദർശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നത്. രണ്ട് സന്ദർശനങ്ങളും യാദൃശ്ചിക സന്ദർശനമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആയുധ കച്ചവടം ഉറപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം എന്ന്മുഖ്യമന്ത്രി പിണറായി വിജയൻ
