പലസ്തീൻ രാഷ്ട്രം എന്നത് യഥാർത്ഥത്തിൽ സംഭവിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ജറുസലേം ആസ്ഥാനമായി പലസ്തീൻ രാജ്യം രൂപീകരിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണം എന്നും അദ്ദേഹം പറഞ്ഞു. വില കൊടുത്ത് വാങ്ങാൻ ഗാസ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല. പലസ്തീന്റെ മണ്ണ് കയ്യടക്കി വെച്ചിരിക്കുന്നവർ തിരിച്ചു നൽകണo . കേരള മുസ്ലീം ജമ അത്ത് പദ്ധതി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്ര ചിന്താഗതികളിലേക്ക് നയിക്കുന്ന ഒരു നീക്കത്തേയും സമസ്ത അംഗീകരിക്കുന്നില്ല. അതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പലസ്തീൻ രാഷ്ട്രം എന്നത് യഥാർത്ഥത്തിൽ സംഭവിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
