കയര്‍ ബോര്‍ഡിലെ തൊഴിൽ പീഡനത്തിന്റെ പേരിൽ മരണമടഞ്ഞ ജോളി മധുവിന്‍റെ കത്തും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാല്‍ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദസന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തല്‍. കുടുംബത്തിന്‍റെ പരാതി ഗൗരവതരമാണെന്ന് കയർ ബോർഡ് മുൻ ചെയർമാൻ കുപ്പു രാമു ദൊരൈ പാണ്ഡ്യ പറഞ്ഞു.അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ കയർ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ജോളി മധുവിന്റെ ശബ്ദ സന്ദേശം. പരാതി നൽകിയപ്പോൾ പ്രതികാര നടപടിയുണ്ടായി. കയർ ബോർഡ് ചെയർമാൻ വിപുൽ ഗോയൽ, […]
സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സംസ്ഥാനത്ത് തുടർച്ചായായി വന്യജീവി ആക്രമണത്തിൽ കർഷകർ മരിക്കുമ്പോൾ സർക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്ന് ആരോപിച്ച അദ്ദേഹം വനം മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ക്ഷേത്ര ദർശനത്തിന് കേരളത്തിൽ എത്തി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ
ക്ഷേത്ര ദർശനത്തിന് കേരളത്തിൽ എത്തി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ചോറ്റാനിക്കര കുരീക്കാട് അഗസ്ത്യാശ്രമത്തിൽ എത്തി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ആയുർവേദ ചികിത്സയും കഴിഞ്ഞാണ് മടങ്ങിയത്. നാളെ തിരുവല്ലം പരശുരാമ ക്ഷേത്ര ദർശനവും കഴിഞ്ഞ് മടങ്ങും. കേരള സന്ദർശനം രാഷ്ട്രീയമല്ല, ആത്മീയമാണെന്ന് ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ പറഞ്ഞു. ക്ഷേത്ര ദർശനത്തോട് ഒപ്പം വൈദ്യോപദേശം തേടാനാണ് കേരളത്തിൽ അഗസ്ത്യാശ്രമത്തിൽ എത്തിയത്. സന്ദർശത്തിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങൾ ഇല്ലെന്നും പവൻ കല്യാണ്‍ പറഞ്ഞു.
നിറ്റ ജെലാറ്റിന്‍ കമ്പനിക്ക് മൂന്നാം പാദത്തില്‍ ലാഭം
കൊച്ചി ആസ്ഥാനമായ പ്രമുഖ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃത വസ്തു നിര്‍മാതാക്കളായ നിറ്റ ജെലാറ്റിന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) മൂന്നാം പാദമായ ഒക്ടോബര്‍- ഡിസംബറില്‍ 24.45 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 20.52 കോടി രൂപയും ഇക്കഴിഞ്ഞ ഓഗസ്റ്റ്-സെപ്റ്റബറില്‍ 20.28 കോടി രൂപയുമായിരുന്നു ലാഭം. പാദാടിസ്ഥാനത്തില്‍ ലാഭം 20.56 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 19.15 ശതമാനവും വര്‍ധിച്ചു. മൂന്നാം പാദത്തില്‍ ലാഭമാര്‍ജിന്‍ 17.79 ശതമാനമാണ്. അതേസമയം, മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ […]
ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ച് മെറ്റ
ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ച് മെറ്റ. 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചറുകള്‍ ലഭ്യമാകും. ടീന്‍ അക്കൗണ്ടുകള്‍ക്ക് അവ പിന്തുടരുന്നവരില്‍ നിന്നോ അല്ലെങ്കില്‍ ഇതിനകം ബന്ധമുള്ളവരില്‍ നിന്നോ മാത്രമേ സന്ദേശങ്ങള്‍ ലഭിക്കൂ. കൗമാരക്കാരുടെ അക്കൗണ്ടുകള്‍ അവര്‍ പിന്തുടരുന്ന ആളുകള്‍ മാത്രമേ ടാഗോ മെന്‍ഷനോ ചെയ്യാന്‍ കഴിയു. കൗമാരക്കാരുടെ അക്കൗണ്ടുകള്‍ക്ക് ആന്റി ബുള്ളിയിങ് ഫീച്ചറും ഉണ്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് അറിയിപ്പ് നല്‍കുന്ന ഫീച്ചറും ഉണ്ട്. 60 മിനിറ്റ് ദൈനംദിന ഉപയോഗത്തിന് ശേഷം ആപ്പില്‍ […]
‘പൈങ്കിളി’യിലെ പുതിയ ഗാനം പുറത്ത്
സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പൈങ്കിളി’യിലെ പുതിയ ഗാനം പുറത്ത്. അടുത്തിടെ ശ്രദ്ധേയമായ ‘ഹാര്‍ട്ട് അറ്റാക്ക്’ എന്ന ഫാസ്റ്റ് സിംഗിളിന് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനില്‍ക്കുന്നതാണ്. ലളിത വിജയകുമാറും ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ഈണം നല്‍കിയിരിക്കുന്നത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. സജിന്‍ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമ […]
‘ഇന്ത്യയുടെ എഡിസണ്‍’ ആകാന്‍ മാധവന്‍
സംവിധായകന്‍ കൃഷ്ണകുമാര്‍ രാമകുമാര്‍ ഒരുക്കുന്ന ശാസ്ത്രജ്ഞന്‍ ജി ഡി നായിഡുവിന്റെ ബയോപിക് ഷൂട്ടിംഗ് ആരംഭിക്കുന്നു. ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തില്‍ നമ്പി നാരായണനെ അവതരിപ്പിച്ച മാധവന്‍ ‘ഇന്ത്യയുടെ എഡിസണ്‍’ എന്ന് അറിയപ്പെടുന്ന ദര്‍ശകനും ശാസ്ത്രജ്ഞനുമായ ജി.ഡി. നായിഡുവിനെ സ്‌ക്രീനില്‍ എത്തിക്കും. ജി ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രം പൂര്‍ണ്ണമായും ചിത്രീകരിക്കുന്നത്. ചിത്രത്തിന്റ 95 ശതമാനം ചിത്രീകരണം ജിഡി നായിഡു ജീവിച്ചിരുന്ന അതേ സ്ഥലത്ത് തന്നെയായിരിക്കും നടക്കുക. ബാക്കി അഞ്ച് ശതമാനവും വിദേശത്താണ് ചിത്രീകരിക്കുക. […]
ഹ്യുണ്ടായി ഓറയ്ക്ക് ബമ്പര്‍ കിഴിവ്
ഫെബ്രുവരിയില്‍ ഹ്യുണ്ടായി ഓറയ്ക്ക് ബമ്പര്‍ കിഴിവ്. ഈ കാലയളവില്‍ ഹ്യുണ്ടായി ഓറ വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 53,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. ഹ്യുണ്ടായി ഓറയില്‍ പവര്‍ട്രെയിനായി ഉപഭോക്താക്കള്‍ക്ക് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. ഈ എഞ്ചിന്‍ പരമാവധി 83 ബിഎച്പി പവറും 114 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമെ, കാറില്‍ സിഎന്‍ജി ഓപ്ഷനും ഓറയില്‍ ലഭ്യമാണ്. സിഎന്‍ജി മോഡില്‍ ഈ കാറിന് പരമാവധി 69 ബിഎച്ച്പി കരുത്തും 95.2 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
പോലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ച് എം ഷംസുദ്ദീൻ എംഎൽഎ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പൊലീസിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവ് വിഷയത്തിൽ സംസാരിക്കുന്നതിനിടെ പ്രസംഗം വേഗത്തിൽ തീർക്കാൻ സ്പീക്കർ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്പോരുണ്ടായി. നെന്മാറയിൽ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിൽ ഇറങ്ങി നടത്തിയ കൊലയടക്കം പോലീസ് വീഴ്ചയെന്നാണ് ഷംസുദ്ദീൻ ആരോപിച്ചത്. ചെന്താമരയ്ക്ക് ജാമ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ പോലീസ് കോടതിയിൽ എതിർത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ […]
അക്ഷരംപ്രതി
വാക്കുകളുടെ പ്രയോഗസാധുത, അക്ഷരവിന്യാസം, പദഘടന അര്‍ഥവും അര്‍ഥവ്യത്യാസവും തിരിച്ചറിഞ്ഞുള്ള പ്രയോഗം, ആശയക്കുഴപ്പം വരാത്തവിധത്തിലുള്ള വാക്യരചന, എന്നിങ്ങനെ നിത്യജീവിതത്തില്‍ മലയാളഭാഷ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലളിതമായും വ്യക്തമായും ഈ പുസ്തകത്തില്‍ വിശദമാക്കുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാസാഹിത്യപ്രേമികള്‍ക്കും പ്രയോജനകരമായ കൃതി. പ്രശസ്ത നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ കെ.സി. നാരായണന്റെ ജനപ്രീതിനേടിയ പംക്തിയുടെ പുസ്തകരൂപം. ‘അക്ഷരംപ്രതി’. കെ.സി നാരായണന്‍. മാതൃഭൂമി ബുക്‌സ്. വില 256 രൂപ.
