ക്ഷേത്ര ദർശനത്തിന് കേരളത്തിൽ എത്തി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ചോറ്റാനിക്കര കുരീക്കാട് അഗസ്ത്യാശ്രമത്തിൽ എത്തി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ആയുർവേദ ചികിത്സയും കഴിഞ്ഞാണ് മടങ്ങിയത്. നാളെ തിരുവല്ലം പരശുരാമ ക്ഷേത്ര ദർശനവും കഴിഞ്ഞ് മടങ്ങും. കേരള സന്ദർശനം രാഷ്ട്രീയമല്ല, ആത്മീയമാണെന്ന് ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ പറഞ്ഞു. ക്ഷേത്ര ദർശനത്തോട് ഒപ്പം വൈദ്യോപദേശം തേടാനാണ് കേരളത്തിൽ അഗസ്ത്യാശ്രമത്തിൽ എത്തിയത്. സന്ദർശത്തിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങൾ ഇല്ലെന്നും പവൻ കല്യാണ് പറഞ്ഞു.
ക്ഷേത്ര ദർശനത്തിന് കേരളത്തിൽ എത്തി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ
