സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ഒരുങ്ങുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫും സർക്കാരും ഒരു കാര്യം ചെയ്താൽ അത് സാമൂഹിക നീതി ഉറപ്പാക്കി മാത്രമേ ചെയ്യൂ. സ്വകാര്യ സർവകലാശാലകളിൽ പൊതു സംവരണം ഉണ്ടാകും. ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. എൽഡിഎഫും സർക്കാരും ചെയ്യുന്നതിനെ അനാവശ്യമായി വിമർശിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര സർക്കാരാണ് ചില മാസങ്ങളിൽ പെൻഷൻ മുടങ്ങാൻ കാരണം. മുടങ്ങിയത് കൃത്യമായി നൽകുമെന്ന് പറഞ്ഞു. രണ്ടു ഗഡു ഇതിനോടകം നൽകി. ബാക്കി അടുത്ത സാമ്പത്തിക വർഷത്തിൽ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞു.
സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ഒരുങ്ങുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
