ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടന്നേക്കാമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 12, 13, 14, 15 എന്നിവയിലുള്ള ഡിവൈസുകളില്‍ സുരക്ഷാ വീഴ്ചയുണ്ടെണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍) അറിയിച്ചതിനു പിന്നാലെയാണ് നടപടി. ആന്‍ഡ്രോയിഡ് ഫ്രെയിംവര്‍ക്കിലോ ചിപ്സെറ്റിലോ ആകാം തകരാറെന്നും സെര്‍ട്ട്-ഇന്‍ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണം തടയാന്‍ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം വ്യക്തിഗത ഡേറ്റ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പില്‍ പറയുന്നു. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോ പ്ലേ സ്റ്റോര്‍ അംഗീകരിക്കാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോ ഒഴിവാക്കണം. ഇവയിലൂടെ മാല്‍വെയറുകള്‍ ഫോണില്‍ കടന്നേക്കാം. സ്വകാര്യ വിവരങ്ങളോ ക്രെഡന്‍ഷ്യലുകളോ മോഷ്ടിക്കാന്‍ ശ്രമിച്ചേക്കാവുന്ന ഫിഷിങ് ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.
ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ സുരക്ഷാ വീഴ്ച
