Posted inവിനോദം

എംജി സോമന്റെ മകന്‍ നായകനാകുന്ന ‘ആരണ്യം’

മലയാളത്തിന്റെ അതുല്യ കലാകാരന്‍ എംജി സോമന്റെ മകന്‍ സജി നായകനാകുന്ന ‘ആരണ്യം’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് 14ന് തിയറ്ററുകളില്‍ എത്തും. എസ് എസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലോനപ്പന്‍ കുട്ടനട് നിര്‍മ്മിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. രണ്ട് തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയില്‍ ആരണ്യം വേറിട്ട് നില്‍ക്കുന്ന ചിത്രമാണ്. നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും, രാഘവന്‍ നായര്‍ എന്ന ശക്തമായ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ […]

Posted inഓട്ടോമോട്ടീവ്

ഹാരിയറിന് ബമ്പര്‍ കിഴിവ് വാഗ്ദാനം ചെയ്ത് ടാറ്റ

ഫെബ്രുവരി മാസത്തില്‍ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ എസ്യുവിയായ ഹാരിയറിന് ബമ്പര്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍, ടാറ്റ ഹാരിയര്‍ വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 75,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. ചില ഡീലര്‍മാരുടെ കൈവശം 2024-ല്‍ നിര്‍മ്മിച്ച ഹാരിയര്‍ സ്റ്റോക്കുണ്ട്. ഈ സ്റ്റോക്കാണ് ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്‌സ്‌ചേഞ്ച് ബോണസും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു. ടാറ്റ ഹാരിയറിന്റെ എക്‌സ്-ഷോറൂം വില 14.99 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ […]

Posted inപുസ്തകങ്ങൾ

യാത്രയ്ക്കപ്പുറം

ഈ പുസ്തകം ഒരു യാത്രാവിവരണമാണോ ഓര്‍മ്മക്കുറിപ്പാണോ എന്നു ചോദിച്ചാല്‍ രണ്ടും ചേര്‍ന്നതാണ് എന്നു പറയാം. ഇത് എന്റെ ഓര്‍മ്മകളിലൂടെയുള്ള ഒരു യാത്രയാണ്, അല്ലെങ്കില്‍ ഓര്‍മ്മകളില്‍ നിന്ന് ഞാന്‍ എഴുതുന്ന ഒരു യാത്രാവിവരണം ആണ്. ചെറുപ്പകാലം മുതല്‍ ഞാന്‍ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റയ്ക്കും നടത്തിയ യാത്രാ ഓര്‍മ്മകളിലൂടെ വീണ്ടും ഒരു സഞ്ചാരം. ‘യാത്രയ്ക്കപ്പുറം’. ഗായത്രി അരുണ്‍. ഡിസി ബുക്‌സ്. വില 252 രൂപ.  

Posted inആരോഗ്യം

19 ലക്ഷത്തോളം ആളുകളുടെ ജീവനെടുത്ത വില്ലന്‍!

ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളിലൊന്നാണ് സോഡിയമെങ്കിലും അമിതമായാല്‍ ഇത് ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം തുടങ്ങിയ സാധ്യതകള്‍ കൂട്ടും. നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പില്‍ (സോഡിയം ക്ലോറൈഡ്) സോഡിയത്തിന്റെ അളവു കൂടുതലാണ്. വര്‍ധിച്ചു വരുന്ന ഉപ്പിന്റെ ഉപഭോഗം പ്രതിവര്‍ഷം 19 ലക്ഷത്തോളം ആളുകളുടെ ജീവനാണെടുക്കുന്നതെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ പ്രകാരം പ്രതിദിനം 2000 മില്ലിഗ്രാം വരെ മാത്രം ഉപ്പ് ഉപയോഗിക്കാമെന്നാണ്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ ഉപ്പ് കഴിക്കുന്നവരാണ് അധികവും. ഉപ്പ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഡേറ്റാ ബാങ്കില്‍പ്പെട്ടാലും താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ അഞ്ച് സെന്‍റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നൽകേണ്ടതെന്ന് ടി.ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നൽകി.         സംസ്ഥാനത്ത് കിഫ്ബി പദ്ധതികൾ നിലയ്ക്കുന്നുവെന്നതിൽ പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. കിഫ്ബി ജനങ്ങളുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അടിയന്തര പ്രമേയ നോട്ടീസ് നൽകി റോജി എം ജോൺ

സംസ്ഥാനത്ത് കിഫ്ബി പദ്ധതികൾ നിലയ്ക്കുന്നുവെന്നതിൽ പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ റോജി എം ജോൺ ആരോപിച്ചു. ഒന്നാം പിണറായി സർക്കാർ പതിനായിരം കോടിയുടെ പദ്ധതി മാത്രമാണ് നടപ്പാക്കിയതെന്നും  ഇത് വരെ പൂർത്തിയായത് 18,000 കോടിയുടെ പദ്ധതി മാത്രമാണെന്നും ഒച്ചിഴയുന്ന വേഗത്തിലാണ് കിഫ്ബി വഴിയുള്ള വികസനമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി റോഡുകളിലൂടെ ഇനി കെ ടോളുകളും സംസ്ഥാനത്ത് വരുമെന്നാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധി

ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധിയെന്ന് റിപ്പോർട്. ദില്ലി തോല്‍വിക്ക് പിന്നാലെ  പഞ്ചാബിലെ 30 എംഎൽഎമാർ രാജി ഭീഷണി മുഴക്കി. മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എൽഎമാർ എന്നാൽ പ്രതിസന്ധി പരിഹരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുമായി ഫോണില്‍ സംസാരിച്ചു. മുതിര്‍ന്ന നേതാക്കളെ ചര്‍ച്ചക്കായി പഞ്ചാബിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എ എൻ പ്രഭാകരൻ

വിവാദ പ്രസംഗവുമായി വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരൻ . പനമരത്ത് അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെക്കുറിച്ച്  പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമർശങ്ങൾപനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്‍റാക്കിയെന്നായിരുന്നു പരാമർശം. പ്രസിഡൻറ് ആകേണ്ടിയിരുന്ന ഹസീനയെ കോൺഗ്രസുകാർ മാറ്റിയെന്നും  ആദ്യമായി മുസ്ലിം വനിത പ്രസിഡണ്ടായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടുവെന്നും  ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്, അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കയ്യുംകെട്ടി നിന്ന്  മറുപടി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് ഡോ സി.വി. ആനന്ദബോസ്

മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി. ആനന്ദബോസ്. ജനാധിപത്യ സമൂഹങ്ങളില്‍ ജനങ്ങളുടെ ജിഹ്വയും മന:സാക്ഷിയുമാണ് മാധ്യമങ്ങളെന്നും  രാജ്യത്തിന്റെ നേട്ടം ലോകത്തിനു  മുമ്പില്‍ ശരിയായി അവതരിപ്പിക്കേണ്ട  ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടെന്നും  സമൂഹത്തിൽ  അക്രമവും അഴിമതിയും കാണിക്കുന്നവരുടെ യഥാർത്ഥമുഖം വെളിപ്പെടുത്തുകയാണ് മാധ്യമങ്ങളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. അറിവിനേക്കാൾ തിരിച്ചറിവാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്നും നഗ്‌നസത്യങ്ങള്‍ പറയുന്നതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ മാധ്യമങ്ങളെ വിശ്വസിക്കുന്നതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പോലീസിനെതിരെ വിമർശനവുമായി ജി സുധാകരൻ

പോലീസിനെതിരെ വിമർശനവുമായി ജി സുധാകരൻ. നിയമം സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ നിയമം ലംഘിക്കുകയാണെന്നും  അതാണ് ചില പോലീസുകാർ  ചെയ്യുന്നതെന്നും കല്യാണ പാർട്ടി കഴിഞ്ഞ് വന്നവരെ തല്ലിച്ചതച്ചു  ഇത് ഗുരുതരമായ തെറ്റാണ് പത്തനം തിട്ടയിൽ ആളുമാറി തല്ലിയ പോലീസുകാർ സർവീസിലിരിക്കാൻ യോഗ്യരല്ലെന്നും  അദ്ദേഹം പറഞ്ഞു. അവർക്ക് ശമ്പളം നൽകി പോറ്റിയ സമൂഹം പശ്ചാത്തപിക്കണമെന്നും  പോലീസുകാരും സർക്കാർ ജീവനക്കാരും നല്ലൊരു ശതമാനം പുറത്തു പോകേണ്ടവർ തന്നെയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.