മലയാളത്തിന്റെ അതുല്യ കലാകാരന് എംജി സോമന്റെ മകന് സജി നായകനാകുന്ന ‘ആരണ്യം’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് 14ന് തിയറ്ററുകളില്‍ എത്തും. എസ് എസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലോനപ്പന് കുട്ടനട് നിര്‍മ്മിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. രണ്ട് തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയില്‍ ആരണ്യം വേറിട്ട് നില്ക്കുന്ന ചിത്രമാണ്. നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും, രാഘവന് നായര്‍ എന്ന ശക്തമായ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ലോനപ്പന് കുട്ടനാടിന്റെ മുഖ്യ വേഷവും. ഡോ.ജോജി, ടോജോ ചിറ്റേറ്റുകളം, ദിവ്യ, സോണിയ മര്‍ഹാര്‍, ലൗലി, ആന്‍സി, ദാസ് മാരാരിക്കുളം, ജോണ്‍ ഡാനിയല്‍,രഞ്ജിത്ത് നമ്പൂതിരി, മൈത്രി, ജിനു, ബേബി എടത്വാ, വര്‍ഷ, സത്യന്, അശോക്, സാബു ഭഗവതി, സതീഷ് തുരുത്തി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ, സംഭാഷണം സുജാത കൃഷ്ണന് നിര്‍വഹിച്ചിരിക്കുന്നു.
എംജി സോമന്റെ മകന് നായകനാകുന്ന ‘ആരണ്യം’
