Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എഡുക്കേറ്റർ തസ്തികകൾ12 ആഴ്ചകൾക്കകം കണ്ടെത്തണമെന്ന് സൂപ്രീം കോടതി

സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജുക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ സ്കുളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ  12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാൻ സൂപ്രീം കോടതിയുടെ  നിർദ്ദേശം. ഇവരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള അധ്യാപക-വിദ്യാർത്ഥി അനുപാതം അനുസരിച്ച് പ്രൈമറി, സെക്കൻഡറി തലത്തിൽ തസ്കികൾ കണ്ടെത്തണം. നിലവിൽ കേരളം അടക്കം സംസ്ഥാനങ്ങളിൽ താത്കാലിക ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരിൽ സ്ഥിര നിയമനത്തിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശ വർക്കർമാർ സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെ

വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെ. കേരളത്തിലെമ്പാടും നിന്നുള്ള വനിതകളെയും വനിതാ സംഘടനകളുടെ പ്രതിനിധികളെയും മഹാസംഗമത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. വനിതാ ദിനം ആശമാർക്കൊപ്പം എന്ന സന്ദേശമുയർത്തിയാണ് മഹാസംഗമം. അരുന്ധതി റോയ്, കനി കുസൃതി, ദീദി ദാമോദരൻ അടക്കമുള്ളവർ പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇന്ന് രാപ്പകൽ സമരം 26ആം ദിനമാണ്. അതോടൊപ്പം ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലിയിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന്  അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ ഒഴിഞ്ഞു. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്. കേസിൽ ഹാജരാകുന്നതിൽ നിന്ന്  ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ മാര്‍ച്ച് 7, വെള്ളി

◾https://dailynewslive.in/ കേരളത്തിലെ തദ്ദേശ വാര്‍ഡ് വിഭജനത്തില്‍ ഇടപെട്ട് സുപ്രീം കോടതി. തദ്ദേശ വാര്‍ഡ് വിഭജനം നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ അത് ഏകപക്ഷീയമായ നടപടിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നീരീക്ഷണം. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. ◾https://dailynewslive.in/ തുടര്‍ഭരണം ലക്ഷ്യമിട്ട് വന്‍ തോതില്‍ സ്വകാര്യ നിക്ഷേപം എത്തിക്കാനുള്ള വമ്പന്‍ […]

Posted inബിസിനസ്സ്

അദാനി വില്‍മര്‍ ഇനി അച്ചാറും വില്‍ക്കും!

എഫ്.എം.സി.ജി രംഗത്തെ മുന്‍നിരക്കാരായ അദാനി വില്‍മര്‍ അച്ചാര്‍, സോസ് ഉത്പന്നങ്ങളും വില്‍ക്കും. ഈ രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ ജി.ഡി ഫുഡ്സിനെ ഏറ്റെടുക്കുന്നതോടെയാണിത്. ‘ടോപ്സ്’ എന്ന ബ്രാന്‍ഡിലാണ് കമ്പനി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ആദ്യ ഘട്ടത്തില്‍ 80 ശതമാനം ഓഹരികളും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ബാക്കിയുള്ള 20 ശതമാനം ഓഹരികളും കൈമാറുന്ന രീതിയിലാണ് ഇടപാട്. പാക്കേജ്ഡ് ഫുഡ് മേഖലയിലെ അവസരങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനും അതുവഴി വരുമാന വര്‍ധന നേടാനും പുതിയ ഏറ്റെടുക്കലിലൂടെ അദാനി വില്‍മറിന് സാധിക്കും. 603 കോടി രൂപയ്ക്കാണ് […]

Posted inടെക്നോളജി

3എ സീരീസ് ഫോണുകള്‍ പുറത്തിറക്കി നത്തിങ്

ബ്രിട്ടീഷ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ നത്തിങ്ങിന്റെ പുതിയ ഫോണ്‍ 3എ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഫോണ്‍ 3എ സീരീസില്‍ ഫോണ്‍ 3എ, ഫോണ്‍ 3എ പ്രോ എന്നി ബജറ്റ് ഫോണുകളാണ് അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്പോടുകൂടിയാണ് ഈ ഫോണുകള്‍ വരുന്നത്. 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് എഫ്എച്ഡി+ ഡിസ്‌പ്ലേയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 5000 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഫോണുകളില്‍ ഉള്‍പ്പെടുന്നു. 24,999 രൂപ മുതലാണ് വില […]

Posted inവിനോദം

‘ദ ടെസ്റ്റ്’ ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസിന്

ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പ് പ്രഖ്യാപനം നടന്ന ചിത്രമാണ് ‘ദ ടെസ്റ്റ്’. ഒരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ് ചിത്രം. നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ റീലീസ് ഡേറ്റ് സംബന്ധിച്ച് അപ്‌ഡേറ്റ് വന്നിരിക്കുന്നു. ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുകയാണ്. നെറ്റ്ഫ്‌ലിക്‌സിന്റെ 2025ലെ ലിസ്റ്റില്‍ ടെസ്റ്റും ഉള്‍പ്പെടുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് അനുസരിച്ച് ടെസ്റ്റ് ചിത്രം ഏപ്രില്‍ നാലിന് പുറത്തിറങ്ങും. വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് […]

Posted inവിനോദം

‘എമ്പുരാന്‍’ ചിത്രത്തിന് 3 മണിക്കൂര്‍ ദൈര്‍ഘ്യം

‘എമ്പുരാന്‍’ സിനിമയില്‍ നിന്നും 10 സെക്കന്‍ഡ് ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സെന്‍സര്‍ ബോര്‍ഡ്. യു/എ 16 പ്ലസ് വിഭാഗത്തിലാണ് ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ചിത്രം ‘ലൂസിഫറി’നേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. 3 മണിക്കൂര്‍ ആണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രത്തില്‍ നിന്ന് 10 സെക്കന്‍ഡ് നീക്കം ചെയ്തത് കൂടാതെ, 4 സെക്കന്‍ഡ് […]

Posted inഓട്ടോമോട്ടീവ്

വില്‍പനയില്‍ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമത്!

2025 ഫെബ്രുവരിയിലെ ഇരുചക്ര വാഹനങ്ങളുടെ വില്‍പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഹീറോ മോട്ടോകോര്‍പ്പിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ഫെബ്രുവരിയില്‍ 4,22,449 യൂണിറ്റ് വാഹനങ്ങളാണ് ഹോണ്ട നിരത്തിലെത്തിച്ചത്. 7.91 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹോണ്ടയ്ക്ക് സംഭവിച്ചത്. ആഭ്യന്തര വിപണിയില്‍ മാത്രമല്ല കയറ്റുമതിയിലും ഇടിവാണ്. ഇന്ത്യയിലെ മാത്രം വില്‍പന പരിശോധിച്ചാല്‍ 7.26 ശതമാനത്തിന്റെ കുറവുണ്ട്. കയറ്റുമതിയില്‍ 13.89 ശതമാനമാണ് കുറവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ […]

Posted inപുസ്തകങ്ങൾ

ഹക്കുന മറ്റാറ്റ

ആഫ്രിക്കന്‍ സഫാരി നിങ്ങളുടെ സഞ്ചാരപഥങ്ങള്‍ മാറ്റി വരയ്ക്കുകയും യാത്രാരീതികള്‍ മാറ്റിമറിക്കുകയും ചിന്താമുഖങ്ങള്‍ നവീകരിക്കുകയും ചെയ്യും എന്ന് ബോധ്യപ്പെടുത്തുന്ന പുസ്തകം. കാടിനേയും കാട്ടുമൃഗങ്ങളെയും കണ്ടുള്ള അലസഗമനമല്ല ഇതിലെ വനയാത്ര. കാടിന് പുതിയ നിര്‍വ്വചനങ്ങളുമായി വനപ്രദേശങ്ങള്‍, അപരിചിതരായ മൃഗങ്ങള്‍, പെട്ടെന്ന് കൂട്ട് ചേരുന്ന കാടിന്റെ തനത് മനുഷ്യര്‍, ആഫ്രിക്കന്‍ സിംഫണിയുമായി ഒരുപാട് പക്ഷികള്‍. അനുനിമിഷം പുതുക്കപ്പെടുന്ന ആകാശം, കാറ്റ്, ഗന്ധങ്ങള്‍, ശബ്ദങ്ങള്‍, കാഴ്ച്ചകള്‍, അറിവുകള്‍, അനുഭവങ്ങള്‍. സെരങ്കട്ടിയിലോ ഗോരംഗോരോയിലോ തരംഗീറിയിലോ വെച്ചുമാത്രം ഉണ്ടാവുന്ന വെളിപാടുകള്‍, തത്ത്വചിന്തകള്‍, കിറുക്കുകള്‍. അപൂര്‍വ്വകാഴ്ചകള്‍ മോഷ്ടിച്ചെടുക്കാന്‍ […]