ജര്‍മ്മന്‍ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എല്‍ ഈ വര്‍ഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു. വാര്‍ഷിക പ്രവര്‍ത്തന ലാഭത്തില്‍ 7.2 ശതമാനം ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് ഡിഎച്ച്എല്ലിന്റെ തീരുമാനം. ഇതിലൂടെ 108 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. മൊത്തം തൊഴില്‍ശേഷിയുടെ ഒരു ശതമാനത്തിലധികം പേരെയാണ് പുതിയ തീരുമാനം ബാധിക്കുക. പോസ്റ്റ് ആന്റ് പാഴ്സല്‍ ജര്‍മ്മനി ഡിവിഷനിലാണ് ഇത് നടപ്പാക്കുക. കമ്പനിയുടെ വളര്‍ച്ച മെച്ചപ്പെടുത്താന്‍ ഉതകുന്ന പ്ലാന്‍ പ്രകാരമാണ് നടപടി. നിര്‍ബന്ധിത പിരിച്ചുവിടലുകള്‍ക്ക് പകരം ജീവനക്കാരെ ഘട്ടംഘട്ടമായി കുറച്ച് […]
‘മൂക്കുത്തി അമ്മന്‍’ രണ്ടാം ഭാഗം വരുന്നു
വമ്പന്‍ ബജറ്റില്‍ നയന്‍താര ചിത്രം ‘മൂക്കുത്തി അമ്മന്‍’ രണ്ടാം ഭാഗം വരുന്നു. 100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം സുന്ദര്‍ സി. ആണ് സംവിധാനം ചെയ്യുന്നത്. റെജീന കസാന്‍ഡ്ര, മീന, അഭിനയ, യോഗി ബാബു, കൂള്‍ സുരേഷ്, ഉര്‍വശി, ദുനിയ വിജയ്, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൂക്കുത്തി അമ്മന്‍ രണ്ടാം ഭാഗത്തിനായി നയന്‍താര കഴിഞ്ഞ ഒരു മാസമായി വ്രതത്തിലായിരുന്നു. […]
‘ഉറ്റവര്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
അനില്‍ ദേവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഉറ്റവര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ദുരൂഹതയും വൈകാരികതയും ജനിപ്പിക്കുന്ന ദൃശ്യങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തിറക്കിയ ട്രെയിലര്‍ ഇതിനകം പ്രേക്ഷകസ്വീകാര്യത നേടിക്കഴിഞ്ഞു. സിഇടി സിനിമാ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഫിലിം ഫാന്റസി നിര്‍മിക്കുന്ന ചിത്രമാണ് ‘ഉറ്റവര്‍’. രാംഗോപാല്‍ ഹരികൃഷ്ണന്‍ ചിത്രത്തിനു വേണ്ടി പാട്ടുകളും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. മൃദുല്‍.എസ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ്: ഫാസില്‍ റസാഖ്. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.
ഷോക്ക്വേവ് ഇലക്ട്രിക്ക് ബൈക്കും പുറത്തിറക്കി
ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം 165 കിലോമീറ്റര്‍ റേഞ്ചുള്ള ഷോക്ക്വേവ് ഇലക്ട്രിക്ക് ബൈക്കും പുറത്തിറക്കി അള്‍ട്രാവൈലറ്റ്. തുടക്കകാല ഓഫറായി ആദ്യം ബുക്കു ചെയ്യുന്ന 1,000 ഷോക്ക്വേവ് ഇലക്ട്രിക്ക് ബൈക്കിന് 1.50 ലക്ഷം(എക്സ് ഷോറൂം) രൂപയാണ് വില. പിന്നീട് ബുക്കു ചെയ്യുന്നവര്‍ ഷോക്ക്വേവ് സ്വന്തമാക്കാന്‍ 1.75 ലക്ഷം രൂപ നല്‍കേണ്ടി വരും. 120 കിലോഗ്രാം മാത്രം ഭാരമുള്ള ഷോക്ക് വേവ് 14.7 എച്ച്പി കരുത്തും പരമാവധി 505എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍. മണിക്കൂറില്‍ 0-60 […]
ഇറച്ചിക്കൊലപാതകം
ഭീതിയുടെയും ഉദ്വേഗത്തിന്റെയും ഒരനുഭവം പകരുക എന്നതാണ് ഭീതികഥയുടെ മര്‍മ്മം. മറിച്ച്, പരിഹാരങ്ങള്‍ നല്‍കുകയല്ല. ഇനി പരിഹാരങ്ങളിലാണ് നിങ്ങളുടെ വായന പൂര്‍ണ്ണത തേടുന്നതെങ്കില്‍ വീണ്ടും ദുരൂഹതകളുടെ ആ ഗൃഹത്തിലേക്ക് താക്കോല്‍ക്കൂട്ടവുമായി ഒരു പുനര്‍വായനയ്ക്ക് നിങ്ങള്‍ക്കു പ്രവേശിക്കാം. ഹൈറേഞ്ചിന്റെ വളവും തിരിവും പോലെ മനസ്സിനെ ട്വിസ്റ്റ് ചെയ്യുന്ന കഥാഗതികള്‍, നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു അത്യാഹിതം അടിവയറ്റില്‍ ഉയര്‍ത്തുന്ന തീപോലുള്ള അനുഭവം പകരുന്ന കഥകള്‍. വേട്ടവണ്ടി, മാലതി, പുഴമീന്‍, മാര്‍ച്ചിന്റെ പിറ്റേന്ന്, പട്ടര്പറമ്പ് തുടങ്ങി പ്രകൃതിയുടെ ദുരൂഹതകളിലൂടെയും സാധാരണക്കാരായ മനുഷ്യരിലൂടെയും […]
സ്ലീപ് ഡിവോഴ്സ് പ്രവണത കൂടിവരുന്നു
70 ശതമാനത്തിലധികം ഇന്ത്യന്‍ ദമ്പതികളും ഒറ്റയ്ക്ക് ഉറങ്ങാന്‍ താല്‍പര്യപ്പെടുന്നതായി പഠനം. സ്ലീപ് ഡിവോഴ്സ് എന്ന പ്രവണത ഇന്ത്യന്‍ ദമ്പതികള്‍ക്കിടയില്‍ കൂടി വരുന്നതായി പഠനത്തില്‍ പറയുന്നു. സ്ലീപ് ഡിവോഴ്സില്‍ ഇന്ത്യയാണ് മുന്നില്‍. 78 ശതമാനം ദമ്പതികളും ഈ രീതി സ്വീകരിക്കുന്നു. തൊട്ടുപിന്നാലെ ചൈന (67%), ദക്ഷിണ കൊറിയ (65%) എന്നിങ്ങനെയാണ് കണക്കുകളെന്ന് റെസ്‌മെഡിന്റെ 2025 ലെ ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ പ്രകാരം ചൂണ്ടിക്കാട്ടുന്നു. യുകെയിലും യുഎസിലും പങ്കാളികളില്‍ പകുതിപേര്‍ ഒരുമിച്ച് കിടന്നുറങ്ങുന്നവരാണെങ്കില്‍ 50 ശതമാനം പേര്‍ പ്രത്യേകിച്ച് ഉറങ്ങാന്‍ […]
സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ കേരളത്തിൽ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് സി.പി.എം
സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ കേരളത്തിൽ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനം. മേല്‍കമ്മിറ്റി അവലോകന റിപ്പോര്‍ട്ടിലാണ് ഒരു വശത്ത് ബി.ജെ.പിയും മറുവശത്ത് മുസ്‌ലിം ലീഗും സ്വത്വരാഷ്ട്രീയം സജീവമാക്കി ധ്രുവീകരണമുണ്ടാക്കി വോട്ട് ചേര്‍ത്തുന്നുവെന്ന വിലയിരുത്തല്‍.മുസ്‌ലിം സമൂഹത്തിനിടയില്‍ എസ്.ഡി.പി.ഐയേയും ജമാഅത്തെ ഇസ്ലാമിയേയും ഒപ്പം ചേര്‍ത്ത് മുസ്‌ലിം ലീഗും സ്വത്വരാഷ്ട്രീയം ശക്തമാക്കുന്നതും പാര്‍ട്ടി ഗൗരവത്തോടെകാണണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിൽ എംഡിഎംഎ പിടിച്ചെടുത്തു
കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിൽ എംഡിഎംഎ പിടിച്ചെടുത്തു . രണ്ടിടങ്ങളിൽ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി. വിൽപനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അരക്കിണർ സ്വദേശി ചാക്കിരിക്കാട് പറമ്പ് മുനാഫിസ് കെ പി (29) , തൃശൂർ സ്വദേശി ചേലക്കര അന്ത്രോട്ടിൽ ഹൗസിൽ ധനൂപ് എ കെ (26) , ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യിൽ ഹൗസിൽ അതുല്യ റോബിൻ (24) എന്നിവരാണ് പിടിയിലായത്.ബംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ കൊണ്ടുവന്നത്. […]
ത്യാഗരാജസ്വാമികൾ …..!!!!
കർണ്ണാടകസംഗീതത്തിലെ ഏറ്റവും പ്രമുഖരായ വാഗ്ഗേയകാരന്മാരിൽ ഒരാളാണ് ത്യാഗരാജൻ….!!!! ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവർ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു.തഞ്ചാവൂരിനടുത്തുള്ള തിരുവാരൂരിൽ 1767 മെയ് 4-ന് ഒരു തെലുങ്ക് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച അദ്ദേഹം സമീപസ്ഥലമായ തിരുവൈയാറിൽ ആണ് വളർന്നത്. പണ്ഡിതനായ രാമബ്രഹ്മവും ഗായികയായിരുന്ന സീതമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഇവരുടെ ഇളയമകനായിരുന്നു അദ്ദേഹം. രാമബ്രഹ്മം 1774-ൽ തഞ്ചാവൂരിൽ നിന്നും തിരുവൈയ്യാറിലേക്ക് കുടുംബ- സമേതം താമസം മാറുകയും, ത്യാഗരാജൻ അവിടെവെച്ച് പ്രസിദ്ധ സംഗീതജ്ഞനായ സോന്തി വെങ്കിടരമണയ്യയുടെ […]
കോട്ടയം മേവടയിൽ കൈതച്ചക്ക തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം
കോട്ടയം മേവടയിൽ കൈതച്ചക്ക തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 നാണ് കൈതച്ചക്ക തോട്ടത്തിൽ ഒരു അസ്ഥികൂടം കണ്ടെത്തിയത്. ഡിസംബർ 21നായിരുന്നു മാത്യു തോമസിനെ കാണാതായത്. മാത്യു തോമസിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. അസ്ഥികൂടം എങ്ങനെ തോട്ടത്തിലെത്തി എന്നതിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. കൈതകൾക്കിടയിൽ കണ്ടെത്തിയ അസ്ഥികൂടത്തിനൊപ്പം കാണാതായ മാത്യുവിന്റെ വസ്ത്രാവശിഷ്ടങ്ങളും ഉണ്ടായിരുന്നു. മാത്യു ധരിച്ചിരുന്ന വസ്ത്രങ്ങളാണിതെന്ന് മക്കൾ തിരിച്ചറിഞ്ഞു.4 ഏക്കറിലേറെ വരുന്ന കൈതത്തോട്ടത്തിൽ റോഡിൽ […]
