Posted inടെക്നോളജി

കോള്‍ ഫില്‍ട്ടര്‍ അവതരിപ്പിച്ച് ഗൂഗിള്‍

അജ്ഞാത കോളുകള്‍ തരംതിരിക്കാനും സ്പാം കോളുകളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനുമായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള തട്ടിപ്പുകളില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ഫീച്ചര്‍ ഏറെ ഗുണം ചെയ്യും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗൂഗിളിന്റെ ഫോണ്‍ ആപ്പ് ഇപ്പോള്‍ കോളുകള്‍ പ്രത്യേക വിഭാഗങ്ങളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രധാനപ്പെട്ട കോളുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുകയാണ് പുതിയ ഫീച്ചറിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ ഇന്‍കമിങ് അല്ലെങ്കില്‍ ഔട്ട്‌ഗോയിങ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി കോളുകള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല, ഇത് […]

Posted inവിനോദം

രാജമൗലി – മഹേഷ് ബാബു ചിത്രത്തില്‍ പൃഥ്വിരാജും

എസ്.എസ്. രാജമൗലി – മഹേഷ് ബാബു ചിത്രത്തില്‍ ജോയിന്‍ ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍. ഹൈദരബാദില്‍ നിന്നും സിനിമയുടെ ലൊക്കേഷനിലേക്കു തിരിക്കുന്ന മഹേഷ് ബാബുവിന്റയും പൃഥ്വിയുടെയും ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. സിനിമയുടെ ഒഡീഷ ഷെഡ്യൂളിലാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിക്കുക. കോരാപുത്തിലെ തലമാലി ഹില്‍ടോപ്പില്‍ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റ് ഒരുങ്ങി കഴിഞ്ഞു. മാര്‍ച്ച് അവസാനം വരെ ഒഡീഷ ഷെഡ്യൂള്‍ നീണ്ടു നില്‍ക്കും. കൊടും വനത്തിനുള്ളിലുള്ള സാഹസിക രംഗങ്ങളാകും ഇവിടെ ചിത്രീകരിക്കുകയെന്നാണ് സൂചന. പൃഥ്വിരാജ് കൊടും വില്ലനായാണ് എത്തുകയെന്ന് […]

Posted inവിനോദം

‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ 50 കോടി ക്ലബില്‍

കുഞ്ചാക്കോ ബോബന്‍ നായകനായി വന്നതാണ് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’. വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് ചാക്കോച്ചന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആഗോള കളക്ഷനില്‍ 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. നായിക കഥാപാത്രമാകുന്നത് പ്രിയാമണി. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്‌റഫാണ് സംവിധായകന്‍. ‘ഇരട്ട’ എന്ന ചിത്രത്തിന്റെ കോ ഡിറക്ടര്‍ കൂടിയാണ് ജിത്തു അഷ്റഫ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് […]

Posted inഓട്ടോമോട്ടീവ്

ടെസെറാക്ട് ഇവി പുറത്തിറക്കി അള്‍ട്രാവൈലറ്റ്

261 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസെറാക്ട് പുറത്തിറക്കി അള്‍ട്രാവൈലറ്റ്. 1.45 ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ടെസെറാക്ടിന്റെ ആദ്യ 10,000 സ്‌കൂട്ടറുകള്‍ക്ക് തുടക്കകാല ഓഫറായി 1.20 ലക്ഷമാണ് വില. അടുത്തവര്‍ഷം ആദ്യപാദത്തില്‍ വാഹനത്തിന്റെ വിതരണം ആരംഭിക്കും. ടെസെറാക്ടിന്റെ ബാറ്ററിയുടെ വിശദാംശങ്ങള്‍ അള്‍ട്രാവൈലറ്റ് പുറത്തുവിട്ടിട്ടില്ല. അതേസമയം റോഞ്ച് 261 കിലോമീറ്റര്‍(ഐഡിസി) ആണെന്ന് അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 2.9 സെക്കന്‍ഡ് മതി. ചാര്‍ജിങിന് 100 രൂപ ചിലവാക്കിയാല്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യാനാവുമെന്ന വാഗ്ദാനവും അള്‍ട്രാവൈലറ്റ് നല്‍കുന്നു. […]

Posted inപുസ്തകങ്ങൾ

ഗൂഗിളിന്റെ പുത്രി ലില്ലിപ്പുട്ടി

കമ്പ്യൂട്ടറില്‍ നിന്നും ചിന്തുവിന്റെ മടിയി ലേയ്ക്ക് ചാടുന്ന ജീവി; ലില്ലിപ്പുട്ടി. പിന്നീട ങ്ങോട്ട് ലില്ലിപ്പുട്ടിയും ചിന്തുവും അമ്മിണി പ്പുച്ചയും ജിമ്മിയും ചേര്‍ന്നുള്ള കഥാലോക മാണ്. കുട്ടികളില്‍ ആശ്ചര്യവും ഭാവനയും സഹാനുഭൂതിയും അറിവും വളര്‍ത്തുന്ന, അവര്‍ക്കെന്നും കൂട്ടാകുന്ന ലളിതമായൊരു കുഞ്ഞുനോവല്‍. ‘ഗൂഗിളിന്റെ പുത്രി ലില്ലിപ്പുട്ടി’. ശ്രീനി ബാലുശ്ശേരി. ടെല്‍ബ്രയ്ന്‍ ബുക്‌സ്. വില 104 രൂപ.

Posted inആരോഗ്യം

നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്

ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു രോഗമായതിനാല്‍, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഇന്ത്യയില്‍ ഒരു നിശബ്ദ പകര്‍ച്ചവ്യാധിയാണ്. കരളിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. തുടക്കത്തില്‍ ഇത് വ്യക്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കില്ല, പക്ഷേ പ്രമേഹവും പൊണ്ണത്തടിയും ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കരളിനെ കൊഴുപ്പ് ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍, കുറച്ച് സമയത്തിന് ശേഷം അത് വീക്കം ഉണ്ടാക്കുന്നു. ഇത് ഹെപ്പറ്റൈറ്റിസ് എന്നറിയപ്പെടുന്നു. ഇത് കരള്‍ തകരാറിലേക്കോ ലിവര്‍ സിറോസിസിലേക്കോ കാരണമാകും. പുകവലി, അള്‍ട്രാ-പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉപയോഗം, നിഷ്‌ക്രിയത്വം എന്നിവയാണ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തെമ്പാട് നിന്നും പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. പിന്നീട് പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും.         കേരളത്തിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പോപ്പുലർ ഫ്രണ്ട് ഭീകരപ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും പണം ശേഖരിച്ചെന്ന് ഇ ഡി

ഹവാല ഇടപാടുകളിലൂടെയും സംഭാവനയുടെയും രൂപത്തിൽ പോപ്പുലർ ഫ്രണ്ട് ഭീകരപ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും പണം ശേഖരിച്ചെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ അറസ്റ്റ് ചെയ്ത ശേഷം  പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇഡി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 12 തവണ നോട്ടീസ് നൽകിയിട്ടും ഫൈസി ഹാജരായില്ലെന്നും ഇതോടെയാണ് തുടർ നടപടികൾ ആരംഭിച്ചതെന്നും ഇഡി വ്യക്തമാക്കി. എസ്ഡിപിഐയ്ക്കും പിഎഫ്ഐയ്ക്കും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

സിപിഎം സംസ്ഥാന സമ്മേളനത്തിനായി കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. ഇനി പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്

ബന്ദികളേയും കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങളും ഹമാസ് ഉടന്‍ കൈമാറണമെന്നും അല്ലാത്തപക്ഷം ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹമാസുമായി യു.എസ് നേരിട്ട് ചര്‍ച്ച തുടങ്ങിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനം. ഹമാസ് സഹകരിച്ചില്ലെങ്കില്‍ ഇസ്രയേലിന് തിരിച്ചടിക്കാനുള്ള സഹായം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. തന്റെ ഔദ്യോഗിക എക്‌സ് പേജിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യ അറിയിച്ചത്.