കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഖാലിസ്ഥാൻ വിഘടനവാദി സംഘടനകളാണ് വാഹനം ആക്രമിക്കാൻ നോക്കിയത്. അജ്ഞാതനായ ഒരാൾ എസ് ജയ്‌ശങ്കറിൻ്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടർന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 6, വ്യാഴം
◾https://dailynewslive.in/ സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം. ഇന്നലെ ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തി. ഇന്ന് രാവിലെ 9 മണിയോടെ മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പി ബി അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 530 പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിക്കും. ഇതോടൊപ്പം […]
രാത്രി വാർത്തകൾ
പാലിയേറ്റീവ് പരിചരണം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ സേവനത്തിനായി തയ്യാറാക്കിയ ഒന്നാം ഘട്ട പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്ത് അന്തിമ രൂപമാക്കി. പത്താംക്ളാസ് വിദ്യാര്‍ത്ഥി ഷഹബാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മെറ്റ കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം […]
കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അധ്യാപകര്‍ക്കെതിരെ നടപടി
കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകർക്ക് സസ്പെൻ്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻ്റ് ചെയ്തത്. അധ്യാപികയായ ആർ എസ് രാജിയെയാണ് സ്ഥലം മാറ്റിയത്.ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നത് പെൺകുട്ടിക്കും കുടുംബത്തിനും തീരാനോവുണ്ടാക്കിയിരിക്കുകയാണ്.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെയും ഡിഇഒ, എഇഒ […]
അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്
അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്. യു.എസ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്. ഇന്ത്യയില്‍ 85,698 അതിസമ്പന്നര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ 2024ല്‍ 4.4 ശതമാനം വര്‍ധനയാണുള്ളത്. യു.എസിലാണ് ഏറ്റവും കൂടുതല്‍ അതിസമ്പന്നരുള്ളത്. 9,05,413 ലക്ഷം പേര്‍. ആകെയുള്ള അതിസമ്പന്നരുടെ 38.7 ശതമാനവും യു.എസിലാണ്. ചൈനയില്‍ ഇത് 4.71 ലക്ഷമാണ്. […]
‘ദാസേട്ടന്റെ സൈക്കിള്‍’ ചിത്രം മാര്‍ച്ച് 14ന്
പ്രശസ്ത നടന്‍ ഹരീഷ് പേരടി നിര്‍മ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രം മാര്‍ച്ച് 14ന് പ്രദര്‍ശനത്തിനെത്തുന്നു. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈദി പേരടി, അഞ്ജന അപ്പുക്കുട്ടന്‍, കബനി, എല്‍സി സുകുമാരന്‍, രത്‌നാകരന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം […]
മമ്മൂട്ടി ചിത്രം ‘ഏജന്റ്’ മാര്‍ച്ച് 14ന് സോണി ലിവ്വില്‍
തിയറ്റര്‍ റിലീസിന് പിന്നാലെ ഒടിടി റിലീസിനായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന ചില സിനിമകള്‍ ഉണ്ട്. ഒരു സിനിമ റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞാണ് പല സിനിമകളും ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. എന്നാല്‍ മാസങ്ങളും വര്‍ഷങ്ങളും പിന്നിടുന്ന സിനിമകളും ഉണ്ടാകും. അത്തരത്തിലൊരു മമ്മൂട്ടി ചിത്രമുണ്ട്. ഇതൊരു മലയാള സിനിമ അല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. അഖില്‍ അക്കിനേനി നായകനായി എത്തിയ ‘ഏജന്റ്’ ആണ് ആ ചിത്രം. മുന്‍പ് […]
സെലേറിയോ ഈ മാസം വന്‍ കിഴിവില്‍ വാങ്ങാം
മാരുതി സുസുക്കി സെലേറിയോയ്ക്ക് കിഴിവ് പ്രഖ്യാപിച്ച് കമ്പനി. ചെറുതും സ്മാര്‍ട്ട് ഹാച്ച്ബാക്കുമാണ് ഈ കാര്‍. അതിന്റെ രൂപകല്‍പ്പനയും സവിശേഷതകളും കാരണം, ഇതിന് മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. സുരക്ഷയ്ക്കായി ഇപ്പോള്‍ ആറ് എയര്‍ബാഗുകള്‍ കൂടിയുണ്ട് എന്നതാണ് സെലേരിയോയുടെ പ്രത്യേകത. ഈ മാസം ഈ കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് പദ്ധതിയുണ്ടെങ്കില്‍ 80,000 രൂപ വരെ കിഴിവ് ലഭിക്കും. എഎംടി വേരിയന്റിന് 80,000 രൂപയും സിഎന്‍ജി വേരിയന്റിന് 75,000 രൂപയും കിഴിവ് കമ്പനി നല്‍കുന്നു. ഈ കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില […]
ചിറമണ്ണൂര്‍ ടു ഷൊര്‍ണൂര്‍
കാലം ദേശങ്ങളുടെ പേരും ദേശങ്ങള്‍വരെയും എഴുതിമായ്ക്കാറുണ്ട്. മുന്‍പ് ചിറമണ്ണൂര്‍ എന്നു പേരായ ദേശം ഇന്ന് ഷൊര്‍ണൂരായി. പല ദേശങ്ങളും പഴയ പേരുകള്‍ ചികഞ്ഞെടുത്തപ്പോള്‍ ഷൊര്‍ണൂരിന് പഴയ പേരിലേക്കു മടങ്ങാനായില്ല. ഈ പേരുമാറ്റത്തിന്റെ പഴയകാല വഴികളിലൂടെ ഷൊര്‍ണൂരിന്റെ ദേശസംസ്‌കൃതി തേടിയുള്ള ഒരു കവിയുടെ ഗവേഷണസഞ്ചാരമാണിത്. അപരിചിതകാലത്തില്‍നിന്ന് വര്‍ത്തമാനകാലത്തേക്കു മെല്ലെ ചൂളം വിളിച്ചെത്തുന്ന ഈ ചരിത്രത്തീവണ്ടിയില്‍ കയറി നമുക്കും യാത്ര ചെയ്യാം. ‘ചിറമണ്ണൂര്‍ ടു ഷൊര്‍ണൂര്‍’. വി.എം ഗിരിജ. മനോരമ ബുക്‌സ്. വില 490 രൂപ.
ഹൃദയസ്തംഭനം തടയാന്‍ പ്രോട്ടീന്‍
കേരളത്തില്‍ ഹൃദ്രോഗങ്ങളും ഹൃദയസ്തംഭനങ്ങളും വര്‍ധിച്ചുവരുന്നതാണ് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരാണ് ഹൃദ്രോഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത്. അടുത്തിടെ കേരള സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഓക്‌സിജന്‍ ലഭ്യത കുറയുമ്പോള്‍ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയുന്നതിന് നിര്‍ണായകമായ പ്രോട്ടീന്‍ കണ്ടെത്തി. ഹൃദയത്തില്‍ ഓക്‌സിജന്‍ കുറയുന്ന ഘട്ടത്തില്‍ ഹൃദയകോശങ്ങളിലെ പ്രധാന പ്രോട്ടീനായ ആക്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചുകൊണ്ട് ഹൃദയത്തിന് സംരക്ഷണം നല്‍കാമെന്ന് ടോക്‌സിക്കോളജി ആന്റ് ഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കോശങ്ങളുടെ ഘടന നിലനിര്‍ത്തുന്ന പ്രോട്ടീന്‍ ആണ് ആക്ടിന്‍. കാരി മത്സ്യത്തെ […]
