Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെ സുധാകരന്‍

ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക്  ആക്കണമെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി. ബിജെപിയുടെ ഔദാര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായതെന്നും  ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെയുള്ള എല്ലാ അഴിമതിക്കേസുകളും  ബിജെപിയുമായി ധാരണയുണ്ടാക്കി മൂടിവച്ചുവെന്നും   ഇന്ത്യാസഖ്യത്തിനെതിരേ  ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവര്‍ത്തിച്ചു സഖ്യത്തിനുവേണ്ടി ഒരിടത്തും പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുധാകരൻ വാർത്താ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജില്ലാ തല പട്ടയമേള മാർച്ച്‌ എട്ടിന് മലപ്പുറത്ത്

ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യവുമായി റവന്യൂ വകുപ്പ് നടത്തുന്ന ജില്ലാ തല പട്ടയമേള മാർച്ച്‌ എട്ടിന് മലപ്പുറത്ത് റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പു മന്ത്രി കെ.രാജന്‍  ഉദ്ഘാടനം ചെയ്യും. മേളയിൽ 6532 പട്ടയങ്ങള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും.കായിക-വഖഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങില്‍ അധ്യക്ഷനാവും. ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ അടുത്ത രണ്ടു ദിവസം ചൂട് കൂടും

വിവിധ ജില്ലകളിൽ ഇന്ന് മുതൽ ഏഴുവരെ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില തുടരുന്നതിനാൽ മ‍ഞ്ഞ അലര്‍ട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളിൽ ഉയര്‍ന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില  37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്  തുടക്കമായി. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കൂടിയിരുത്തിയതോടെയാണ്  ഉത്സവത്തിന് തുടക്കം കുറിച്ചത്. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. 13-നാണ് പ്രശസ്തമായ പൊങ്കാല.  പൊങ്കാല ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 5, ബുധന്‍

◾https://dailynewslive.in/ കേരളത്തിലെ നാല് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അള്‍ട്രാ വയലറ്റ് സൂചികയില്‍ ഓറഞ്ച് അലെര്‍ട്ട് രേഖപ്പെടുത്തിയത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ – 9, പത്തനംതിട്ട ജില്ലയിലെ കോന്നി – 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂര്‍ -8, ഇടുക്കിയിലെ മൂന്നാര്‍-8 എന്നിങ്ങനെയാണ് അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവ്. അള്‍ട്രാ വയലറ്റ് സൂചിക 11ന് മുകളില്‍ എത്തുമ്പോഴാണ് റെഡ് അലെര്‍ട്ട് നല്‍കുന്നത്. ◾https://dailynewslive.in/ കോണ്‍ഗ്രസിന്റെ രഹസ്യ സര്‍വ്വേയിലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചർച്ചയ്ക്കുള്ള സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഫിലിം ചേംബർ

സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കുള്ള സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഫിലിം ചേംബർ. സാംസ്കാരിക വകുപ്പ് മന്ത്രിയുമായി 10ന് ശേഷം ചർച്ച നടത്തുമെന്നും ഇതിന് ശേഷം മാത്രമേ പണിമുടക്കിൽ തീരുമാനമെടുക്കുകയുള്ളുവെന്നും ഫിലിം ചേംബർ അറിയിച്ചു. സിനിമാ പണിമുടക്കിനെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം. അതോടൊപ്പം സിനിമയിലെ വയലൻസ് സമൂഹത്തെ സ്വാധീനിക്കുമെന്നും  സെൻസർ ബോർഡാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷം ഫിലിം ചേമ്പർ പ്രസിഡന്റ്‌ ബി.ആർ.ജേക്കബ് വ്യക്തമാക്കി.

Posted inബിസിനസ്സ്

ചൈനയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കും പരസ്പര താരിഫ്

ചൈനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും പരസ്പര താരിഫ് (റെസിപ്രോക്കല്‍ താരിഫ്) ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ എത്രയാണോ താരിഫ് ഈടാക്കുന്നത്, ഇതിന് സമാനമായ താരിഫ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ചുമത്തുമെന്നാണ് റെസിപ്രോക്കല്‍ താരിഫ് കൊണ്ട് അമേരിക്ക ഉദ്ദേശിക്കുന്നത്. ഇന്ത്യയും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന താരിഫുകളെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു. ഏപ്രില്‍ രണ്ടു മുതല്‍ പരസ്പര […]

Posted inടെക്നോളജി

ഹ്യൂമനോയിഡ് സൈന്യം ഇന്ത്യന്‍ ആര്‍മിയിലും!

നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ് സാങ്കേതിക വിദ്യയില്‍ പലപ്പോഴും ഫാന്റസികളായി അവതരിപ്പിക്കാറുള്ളതാണ് എ.ഐ അധിഷ്ഠിത സൈന്യം എന്ന സങ്കല്‍പം. ഇനി മുതല്‍ അത് കേവലമൊരു സങ്കല്‍പമല്ല. യഥാര്‍ഥ സൈനികര്‍ക്കൊപ്പം യുദ്ധഭൂമിയില്‍ പൊരുതുന്ന, അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ഹ്യൂമനോയിഡ് സൈന്യം ഇന്ത്യന്‍ ആര്‍മിയിലുമുണ്ടാകും. ഇതുസംബന്ധിച്ച ഗവേഷണം പുരോഗമിക്കുകയാണ് രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയില്‍. നിലവില്‍ റോബോട്ടുകള്‍ സൈന്യത്തിന്റെ ഭാഗമാണ്. എന്നാല്‍, കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണവ. പുതിയ ഗവേഷണത്തിലൂടെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള റോബോട്ടുകളെയാണ്. […]

Posted inവിനോദം

‘മാര്‍ക്കോ’ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കില്ല!

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാര്‍ക്കോ’ സിനിമ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സിനിമയുടെ ഒടിടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തും അയച്ചിട്ടുണ്ട്. എ സര്‍ട്ടിഫിക്കറ്റ് ആയതു കൊണ്ടാണ് നടപടിയെന്നും മാര്‍ക്കോയ്ക്ക് തിയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട എന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്തതില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ചിത്രം ഡിസംബര്‍ 20നാണ് […]

Posted inGeneral

ചിരഞ്ജീവി ചിത്രം ‘വിശ്വംഭര’ പ്രതിസന്ധിയില്‍

ടോളിവുഡിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഫാന്റസി എന്റര്‍ടെയ്‌നര്‍ ‘വിശ്വംഭര’ പ്രതിസന്ധിയില്‍ എന്ന് വിവരം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചിത്രത്തിന്റെ അണിയറക്കാര്‍ എന്നാണ് വിവരം. 2025 സംക്രാന്തിക്ക് തിയറ്ററുകളില്‍ എത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്ന ചിത്രത്തിന് അജ്ഞാതമായ കാരണങ്ങളാല്‍ ഉത്സവ സീസണില്‍ നിന്നും മാറ്റുകയായിരുന്നു. വിഎഫ്എക്സ് ജോലികള്‍ വൈകിയതാണ് കാരണമെന്ന് ടീം അനൗദ്യോഗികമായി ചൂണ്ടിക്കാട്ടുമ്പോള്‍, യഥാര്‍ത്ഥ വെല്ലുവിളി പോസ്റ്റ്-പ്രൊഡക്ഷന്‍ തടസ്സങ്ങള്‍ക്കപ്പുറമാണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശ്വംഭരയുടെ ഒടിടി അവകാശം വിറ്റുപോകാത്തതാണ് ചിത്രത്തിന് പ്രതിസന്ധി […]