ഈ മാസം ഹ്യുണ്ടായിയുടെ ജനപ്രിയ എസ്യുവി വെന്യുവിന് വലിയ വിലക്കിഴിവ് നല്‍കുന്നു. ഈ കാലയളവില്‍ ഹ്യുണ്ടായി വെന്യു വാങ്ങുന്നതിലൂടെ 45,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. 2025 മാര്‍ച്ചില്‍ 35,000 വരെ കിഴിവുകള്‍ ലഭിക്കുന്ന സ്പോര്‍ട്ടിയര്‍ എന്‍ ലൈന്‍ ട്രിമ്മുകളില്‍ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ വെന്യുവും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി വെന്യു 3 എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ആദ്യത്തേത് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്, ഇത് പരമാവധി 83 ബിഎച്പി കരുത്തും 114 എന്‍എം പീക്ക് […]
കൊമ്പത്തി
കാവ്യാത്മകവും ഓജസ്സുറ്റതുമായ ഭാഷയാണ് മിനി പി സി യുടെ രചനകളുടെ സവിശേഷത. കൊമ്പത്തിയിലാവട്ടെ ഭാഷതന്നെ പ്രകൃതിയാവുന്നു.. പെണ്ണും പ്രകൃതിയുമായുള്ള ബന്ധം കൊമ്പത്തിയെപ്പോലെ തീവ്രമായി ആവിഷ്‌കരിച്ച രചനകള്‍ സമീപകാലത്തുണ്ടായിട്ടില്ല. ഭാവനയുടെയും അതിജീവനത്തിന്റെയും സവിശേഷമായ പെണ്‍ലോകത്തെക്കുറിക്കുന്ന നോവലാണ് കഥമരം. പ്രകൃതിയുടെ മാറുന്ന മുഖവും മനുഷ്യന്റെ മനോവ്യാപാരങ്ങളും സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന രണ്ടു ശ്രദ്ധേയ രചനകള്‍. ‘കൊമ്പത്തി’. മിനി പി സി. മനോരമ ബുക്‌സ്. വില 190 രൂപ.
വൃക്കയിലെ കല്ലുകള്‍ തടയാനും തേങ്ങാവെള്ളം!
നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനൊപ്പം തേങ്ങാവെള്ളം രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. തേങ്ങാവെള്ളത്തില്‍ 94% വെള്ളവും വളരെ കുറച്ച് കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തേങ്ങാവെള്ളം ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നു. വൃക്കയിലെ കല്ലുകള്‍ തടയാനും ഊര്‍ജ്ജം നല്‍കാനും സഹായിക്കുന്നു. തേങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലുള്ള ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. തേങ്ങാവെള്ളം കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തി. ചര്‍മ്മത്തിന്റെ യുവത്വവും തിളക്കവും ദീര്‍ഘനേരം […]
മദ്ധ്യാഹ്ന വാർത്തകൾ
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ നാല് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അൾട്രാ വയലറ്റ് സൂചികയിൽ ഓറഞ്ച് അലെർട്ട് രേഖപ്പെടുത്തിയത്. പിണറായി വിജയൻ അവതരിപ്പിക്കുന്ന നവകേരള രേഖ സിപിഎം പിബി പരിശോധിച്ചിട്ടില്ലെന്ന് നേതൃത്വം. സംസ്ഥാനത്ത് ഭരണത്തിൽ നടപ്പാക്കേണ്ട പുതിയ നിർദ്ദേശങ്ങളാവും രേഖയിൽ മുന്നോട്ടു വയ്ക്കുക. നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ പാർട്ടിയുടെ പങ്ക് എങ്ങനെ എന്നും സമ്മേളനം തീരുമാനിക്കും. […]
എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റപത്രം ഒരാഴ്ചക്കുള്ളിൽ സമര്‍പ്പിക്കും
എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കും. നവീൻ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും പ്രേരണ പി പി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തൽ. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണം നടത്തി. ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇനി കേസിൽ ലഭിക്കാനുള്ളത് രാസപരിശോധന ഫലമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി
കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അൾട്രാ വയലറ്റ് സൂചികയിൽ ഇന്നലെ ഓറഞ്ച് അലെർട്ട് രേഖപ്പെടുത്തിയത്. പൊതുജനങ്ങളിൽ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഈ ഓറഞ്ച് അലെർട്ട് യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ – 9, പത്തനംതിട്ട ജില്ലയിലെ കോന്നി – 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂർ -8, ഇടുക്കിയിലെ മൂന്നാർ-8 എന്നിങ്ങനെയാണ് അൾട്രാ വയലറ്റ് […]
മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി എംവി ഗോവിന്ദൻ
മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി എംവി ഗോവിന്ദൻ. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
താമരശ്ശേരിയിലെ ഷഹബാസിന്‍റെ കൊലപാതകത്തില്‍ അന്വേഷണ സംഘം മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി
താമരശ്ശേരിയിലെ ഷഹബാസിന്‍റെ കൊലപാതകത്തില്‍ അന്വേഷണ സംഘം മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു. സൈബര്‍ പോലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്‍റെ ഫോണുള്‍പ്പെടെ സംഘം പരിശോധനിച്ചു. ഈ കേസില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളും പോലീസ് […]
കോൺഗ്രസിന്റെ രഹസ്യ സർവ്വേയിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ
കോൺഗ്രസിന്റെ രഹസ്യ സർവ്വേയിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വികസനത്തിന് സർക്കാരുകളുടെ തുടർച്ച പ്രധാനമാണ്. ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി ഈ സർക്കാർ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായത്. അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചർച്ചയുണ്ടെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തൽ
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തൽ . എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.
