കോട്ടയം മേവടയിൽ കൈതച്ചക്ക തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 നാണ് കൈതച്ചക്ക തോട്ടത്തിൽ ഒരു അസ്ഥികൂടം കണ്ടെത്തിയത്. ഡിസംബർ 21നായിരുന്നു മാത്യു തോമസിനെ കാണാതായത്. മാത്യു തോമസിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. അസ്ഥികൂടം എങ്ങനെ തോട്ടത്തിലെത്തി എന്നതിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. കൈതകൾക്കിടയിൽ കണ്ടെത്തിയ അസ്ഥികൂടത്തിനൊപ്പം കാണാതായ മാത്യുവിന്റെ വസ്ത്രാവശിഷ്ടങ്ങളും ഉണ്ടായിരുന്നു. മാത്യു ധരിച്ചിരുന്ന വസ്ത്രങ്ങളാണിതെന്ന് മക്കൾ തിരിച്ചറിഞ്ഞു.4 ഏക്കറിലേറെ വരുന്ന കൈതത്തോട്ടത്തിൽ റോഡിൽ നിന്ന് 100 മീറ്റർ ഉള്ളിലാണ് അസ്ഥികൂടം കിടന്നിരുന്നത്.
കോട്ടയം മേവടയിൽ കൈതച്ചക്ക തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം
