Posted inപുസ്തകങ്ങൾ

അടിയളപ്പന്‍

ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ ബാക്കിപത്രം. കേരളത്തിന്റെ ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ടുപോയ വിപ്ലവനായകന്മാരായ പി.ആര്‍. വാസു, കായലില്‍ ഭാസ്‌കരന്‍, എസ്.എന്‍. തങ്കപ്പന്‍, കള്ളിക്കാട് സഹദേവന്‍, ദിവാകരസ്വാമി, മാമ്പൂത്തൈ തങ്കപ്പന്‍, കന്നേ പുതുവലില്‍ സഹദേവന്‍, ചാലിങ്കല്‍ രാഘവന്‍, മന്ദാകിനി സഖാവ്, ഇന്നും കര്‍മ്മനിരതനായ കരുണാകര സഖാവ് തുടങ്ങി കുടികിടപ്പ് സമരത്തിന്റെ ധീരസഖാക്കളുടെ ആത്മസമര്‍പ്പണത്തിലൂടെ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന നോവല്‍. ‘അടിയളപ്പന്‍’. ജി. രാജേഷ്. ഗ്രീന്‍ ബുക്‌സ്. വില 293 രൂപ.

Posted inആരോഗ്യം

ഹോര്‍മോണുകള്‍ നിര്‍മ്മിക്കാനും അമിനോ ആസിഡുകള്‍

പേശികളുടെ ആരോഗ്യത്തിനും ചര്‍മ്മം, തലമുടി, നഖങ്ങള്‍ തുടങ്ങിയവയുടെ ആരോഗ്യത്തിനും വേണ്ട പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്നതിന് അമിനോ ആസിഡുകള്‍ അത്യന്താപേക്ഷിതമാണ്. ഹോര്‍മോണുകള്‍, ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍, മറ്റ് സംയുക്തങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കാനും ഇവ സഹായിക്കുന്നു. തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉള്‍പ്പെടെ നിരവധി ഹോര്‍മോണുകള്‍ നിര്‍മ്മിക്കാന്‍ അമിനോ ആസിഡുകള്‍ സഹായിക്കും. ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും അമിനോ ആസിഡുകള്‍ പ്രധാനമാണ്. അതുപോലെ ദഹനവ്യവസ്ഥയെ സംരക്ഷിക്കാനും രോഗപ്രതിരോധ കൂട്ടാനും അമിനോ ആസിഡുകള്‍ സഹായിക്കും. പ്രോട്ടീനിന്റെ കലവറയായ മുട്ടയില്‍ നിന്നും ഒമ്പത് തരം അമിനോ ആസിഡുകള്‍ ലഭിക്കും. കൂടാതെ […]

Posted inലേറ്റസ്റ്റ്

മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ  മരിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ  മരിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം മാണൂർ സ്വദേശി അബ്ദുൽ ലത്തീഫ് ആണ് മരിച്ചത്. മർദനത്തിൽ  പരിക്കേറ്റ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. അബ്ദുൽ ലത്തീഫിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്വകാര്യ ബസുകൾ തടയുകയും പ്രകടനം നടത്തുകയും ചെയ്തു.തിരൂർ മഞ്ചേരി റൂട്ടിൽ ഓടുന്ന പിടിബി ബസ്സിലെ ജീവനക്കാരാണ് അബ്ദുൽ ലത്തീഫിനെ ക്രൂരമർദ്ദനത്തിന് ഇര ആക്കിയത്. സ്ഥലത്തെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്പ്രതി അഫാനെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്പ്രതി അഫാനെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരുന്നു തെളിവെടുപ്പ്. വൈകിട്ട് നാലരയോടെയാണ് പൊലിസ് സംഘം അഫാനുമായി പാങ്ങോട് സ്റ്റേഷനിൽ നിന്നിറങ്ങിയത്. ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുനാദ് അടക്കമുള്ള ഉദ്യഗസ്ഥരുടെ കീഴിൽ വൻ പൊലീസ് സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ്. അഫാന്‍റെ അമ്മൂമ്മ സൽമാബീവിയുടെ വീട്ടിലേക്കാണ് ആദ്യമെത്തിയത്. നിരവധി നാട്ടുകാരും ഇവിടെ തടിച്ചു കൂടിയിരുന്നു.തെളിവെടുപ്പ് അര മണിക്കൂർ നീണ്ടു. തുടർന്ന് അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഏഴോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ചു. അമ്മൂമ്മയെ കോലപ്പെടുത്തിയ […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

മുത്തുസ്വാമി ദീക്ഷിതർ….!!!

  കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളാണ് ദീക്ഷിതർ എന്നപേരിൽ അറിയപ്പെടുന്ന മുത്തുസ്വാമി ദീക്ഷിതർ….!!! ദീക്ഷിതരോടൊപ്പം ത്യാഗരാജസ്വാമികളും ശ്യാമശാസ്ത്രികളും ചേർന്നുള്ള ത്രിമൂർത്തികളിൽ സംസ്കൃതത്തിൽ കാവ്യരചന നടത്തിയത് ദീക്ഷിതർ മാത്രമായിരുന്നു.തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ തിരുവാരൂരിൽ ആണു ഇദ്ദേഹം ജീവിച്ചിരുന്നത്. പ്രസിദ്ധ കർണ്ണാടകസംഗീതജ്ഞനായിരുന്ന രാമസ്വാമി ദീക്ഷിതരുടെ പുത്രനാണ്‌.   പിതാവിൽ ‍നിന്ന് സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ചതിനുശേഷം ചിദംബരനാദ യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു.ഗുരുവിന്റെ നിർദ്ദേശപ്രകാരം തിരുത്തണി സുബ്രഹ്മണ്യക്ഷേത്രത്തിൽ ശ്രീകോവിലിനഭിമുഖമായി ഇരുന്ന് ശ്രീസുബ്രഹ്മണ്യധ്യാനത്തിൽ മുഴുകിയ ദീക്ഷിതരുടെ മുമ്പിൽ ദേവൻ ഒരു മഹാപുരുഷന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഒരു കഷണം മധുരം അദ്ദേഹത്തിന്റെ വായിലിട്ടശേഷം അപ്രത്യക്ഷനാകുകയും തൽക്ഷണം അദ്ദേഹത്തിന് `സംഗീതകവിത്വം’ കൈവരികയും `ശ്രീനാരദാദിഗുരുഗുഹ’ എന്ന ആദ്യ കൃതി രൂപംകൊള്ളുകയും […]

Posted inലേറ്റസ്റ്റ്

കണ്ണൂർ മാടായി കോളേജ് നിയമന വിവാദത്തിലെ നടപടി പിൻവലിച്ച് കണ്ണൂർ ഡിസിസി

കണ്ണൂർ മാടായി കോളേജ് നിയമന വിവാദത്തിലെ നടപടി പിൻവലിച്ച് കണ്ണൂർ ഡിസിസി. കെപിസിസി സമിതി നിർദേശത്തെ തുടർന്നാണ് എട്ട് പേരുടെ സസ്പെൻഷൻ പിൻവലിച്ചത്. എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധിച്ചവരെ ഡിസിസി സസ്പെൻഡ് ചെയ്തിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത പേരെയാണ് അന്ന് സസ്പെൻഡ് ചെയ്തത്. കെപിസിസിയുടെ നിർദ്ദേശപ്രകാരമാണ്സസ്പെൻഷൻ പിൻവലിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒറ്റപ്പാലത്ത് സി.പി.എം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്

ഒറ്റപ്പാലത്ത് സി.പി.എം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ വൻ ക്രമക്കേടെന്ന്  റിപ്പോർട്. ബാങ്ക് സീനിയർ അക്കൗണ്ടൻറ് മോഹന കൃഷ്ണൻ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടിയെടുത്തതിനെ തുടർന്ന്  മോഹന കൃഷ്ണനെ സസ്പെൻ്റ് ചെയ്ത് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. മോഹനകൃഷ്ണനും സി പി എം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള 3 ബന്ധുക്കൾക്കും എതിരെ പൊലീസ് കേസെടുത്തു. പണം വീണ്ടെടുക്കുന്നതിന് മോഹനകൃഷ്ണൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബാങ്ക് അധികൃതർ നടപടി തുടങ്ങി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷന്‍ സിഇഒ കൂടിയായ മുഹമ്മദ് ഷുഹൈബിനെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി  റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച പൊലീസ് അപേക്ഷ നല്‍കും. ചോദ്യപേപ്പര്‍ അധ്യാപകര്‍ക്ക് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍ എയ്ഡഡ്  സ്കൂളിലെ പ്യൂണായ അബ്ദുല്‍ നാസറിന്റെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് തള്ളി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് ലഹരിമാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല

ട്രംപിന്‍റെ  ഇറക്കുമതി താരിഫ് നയത്തിനെക്കുറിച്ചും റഷ്യ-യുക്രെയിന്‍ യുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു പ്രമേയം പാസാക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല.  ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാതെ, കേരളത്തെയും സിപിഎമ്മിനെയും യാതൊരു തരത്തിലും ബാധിക്കാത്ത ആഗോളരാഷ്ട്രീയം ചര്‍ച്ച ചെയ്തു കയ്യടി വാങ്ങിയിട്ട് എന്തു കാര്യമെന്നും ലഹരിമരുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഭയമാണ്, കാരണം അതേക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ ഈ ഭീകരാവസ്ഥയ്ക്കു അറുതി വരുത്താന്‍ കഴിയാത്ത ഭരണപരാജയത്തെക്കുറിച്ച് ചര്‍ച്ച […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വീണ്ടും എക്സൈസിൻ്റെ പിടിയിൽ

പത്തനംതിട്ട കുമ്പഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ എസ്.നസീബിനെ  ലഹരിക്കടത്ത് കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 300 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഒരു വർഷം മുൻപും ഇയാൾക്കെതിരെ എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.