Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനിതാ ദിനത്തിൽ മഹാസംഗമം നടത്താനൊരുങ്ങി ആശാ വർക്കർമാർ

വനിതാ ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ സ്വാഗതം ചെയ്ത് ആശാ വർക്കർമാർ. മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളിൽ നിന്നടക്കമുള്ള പ്രതിനിധികൾ ഇന്ന് സമരവേദിയിൽ എത്തും. സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 8, ശനി

◾https://dailynewslive.in/ ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും: അവകാശങ്ങള്‍. സമത്വം. ശാക്തീകരണം’ എന്ന വിഷയത്തിലാണ് ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. ശാശ്വതമായ മാറ്റത്തിനുള്ള ഉത്തേജകമായി അടുത്ത തലമുറയെ – പ്രത്യേകിച്ച് യുവതികളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും – ശാക്തീകരിക്കുക എന്നതാണ് ഈ ദര്‍ശനത്തിന്റെ കേന്ദ്രബിന്ദു. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ വനിതാദിനാശംസകള്‍ ◾https://dailynewslive.in/ നഷ്ടത്തിലായ പൊതുമേഖലയെ സംരക്ഷിക്കാന്‍ മാര്‍ഗങ്ങള്‍ തേടി സിപിഎം സംസ്ഥാന സമ്മേളനം. സംസ്ഥാനത്തെ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ കരകയറ്റുന്നതിനായി താത്പര്യമുള്ളവരുമായി ഉപാധികളോടെ ധാരണയുണ്ടാക്കാനാണ് […]

Posted inലേറ്റസ്റ്റ്

രാത്രി വാർത്തകൾ

    സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയിൽ എംവി ഗോവിന്ദന് രൂക്ഷ വിമര്‍ശനവും മുഖ്യമന്ത്രി പിണറായി വിജയന് തലോടലും. വിമര്‍ശനങ്ങൾ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ പോലും ആളില്ലാതെ മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. പദവികളെല്ലാം കണ്ണൂരുകാര്‍ക്ക് വീതം വെക്കുന്നെന്ന രൂക്ഷ വിമര്‍ശനമാണ് എംവി ഗോവിന്ദനെതിരെ ഉയര്‍ന്നത്. കേരളം ബംഗാളാക്കരുതെന്ന മുന്നറിയിപ്പ് അടക്കമുള്ള സമ്മേളന റിപ്പോര്‍ട്ട് നേരത്തെപുറത്ത് വന്നിരുന്നു.   ട്രംപിന്‍റെ ഇറക്കുമതി താരിഫ് നയത്തിനെക്കുറിച്ചും റഷ്യ-യുക്രെയിന്‍ യുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു പ്രമേയം പാസാക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് കേരളത്തെ […]

Posted inലേറ്റസ്റ്റ്

ഐപിഎസ് ഓഫീസറുടെ മകളും നടിയുമായി രന്യ റാവു സ്വർണക്കടത്ത് കേസിൽ പിടിയിലായതിന് പിന്നാലെ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ പുനക്രമീകരിക്കാൻ തീരുമാനം

ഐപിഎസ് ഓഫീസറുടെ മകളും നടിയുമായി രന്യ റാവു സ്വർണക്കടത്ത് കേസിൽ പിടിയിലായതിന് പിന്നാലെ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ പുനക്രമീകരിക്കാൻ തീരുമാനം. പ്രോട്ടോകോൾ പ്രകാരമുള്ള പരിരക്ഷ ഇനി ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ലഭിക്കില്ല. പ്രോട്ടോകോൾ പരിരക്ഷ സ്വർണക്കടത്തിനായി ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കർണാടക സർക്കാരിന്‍റെ തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയിൽ എംവി ഗോവിന്ദന് രൂക്ഷ വിമര്‍ശനവും മുഖ്യമന്ത്രി പിണറായി വിജയന് തലോടലും

സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയിൽ എംവി ഗോവിന്ദന് രൂക്ഷ വിമര്‍ശനവും മുഖ്യമന്ത്രി പിണറായി വിജയന് തലോടലും. വിമര്‍ശനങ്ങൾ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ പോലും ആളില്ലാതെ മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. പദവികളെല്ലാം കണ്ണൂരുകാര്‍ക്ക് വീതം വെക്കുന്നെന്ന രൂക്ഷ വിമര്‍ശനമാണ് എംവി ഗോവിന്ദനെതിരെ ഉയര്‍ന്നത്. കേരളം ബംഗാളാക്കരുതെന്ന മുന്നറിയിപ്പ് അടക്കമുള്ള സമ്മേളന റിപ്പോര്‍ട്ട് നേരത്തെപുറത്ത് വന്നിരുന്നു.

Posted inലേറ്റസ്റ്റ്

താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി പൊലീസ്  കേരളത്തിലേക്ക് പുറപ്പെട്ടു

താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി പൊലീസ്  കേരളത്തിലേക്ക് പുറപ്പെട്ടു. താനൂരിൽ നിന്നും എത്തിയ പൊലീസ് സംഘത്തോടൊപ്പമാണ് പെണ്‍കുട്ടികള്‍ ട്രെയിനിൽ നാട്ടിലേക്ക് വരുന്നത്. തുടര്‍ന്ന് നാളെ വൈകിട്ടോടെ പെൺകുട്ടികളെ രക്ഷിതാക്കൾക്ക് അടുത്ത് എത്തിക്കാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. അതേസമയം ഇവർക്ക് ഒപ്പമുണ്ടായിരുന്ന യുവാവ്  ഏതെങ്കിലും തരത്തിൽ കുട്ടികൾക്ക് ഇത്തരത്തിലുള്ള യാത്രയ്ക്ക് പ്രേരണ നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.കുട്ടികള്‍ ഉല്ലാസത്തിനുവേണ്ടി മാത്രമാണ് മുബൈയിൽ വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനമെന്ന് എസ്ഐ സുജിത്ത് പറഞ്ഞു. വീട് വിട്ടിറങ്ങിയതിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയന്ന് കണ്ടെത്താൻ […]

Posted inബിസിനസ്സ്

യു.എസ് ഗ്രീന്‍ കാര്‍ഡിന് ഇനി സമൂഹ മാധ്യമ അക്കൗണ്ടും!

യു.എസില്‍ സ്ഥിരമായി താമസിക്കുന്നതിനും ജോലി ചെയ്യാനും അനുവദിക്കുന്ന വിസയായ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചിരിക്കുകയാണ് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ വീസ അപേക്ഷകള്‍ അംഗീകരിക്കുന്നതിന് തടസങ്ങള്‍ നേരിട്ടേക്കാം. രാജ്യത്തിന്റെ പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം നടപ്പിലാക്കുന്നതിന് മുമ്പായി പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ മെയ് 5 വരെ സമയം അനുവദിച്ചിട്ടുണ്ട്. 35 ലക്ഷത്തിലധികം കുടിയേറ്റക്കാരെ ബാധിക്കുന്നതാണ് നടപടി. ഇന്ത്യയില്‍ നിന്നുളള […]

Posted inവിനോദം

‘ധീരന്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

‘ജാന്‍.എ.മന്‍’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്കു ശേഷം ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാരിയരും ഗണേഷ് മേനോനും ചേര്‍ന്നു നിര്‍മിക്കുന്ന ‘ധീരന്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഭീഷ്മപര്‍വം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതനായ ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധീരന്‍’. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവന്‍ നായകനാകുന്ന ധീരനില്‍ ജഗദീഷ്, മനോജ് കെ ജയന്‍, ശബരീഷ് വര്‍മ, അശോകന്‍, […]

Posted inവിനോദം

‘ദാസേട്ടന്റെ സൈക്കിള്‍’ ട്രെയിലര്‍

ഹരീഷ് പേരടി നിര്‍മാതാവും പ്രധാന നടനുമാകുന്ന ‘ദാസേട്ടന്റെ സൈക്കിള്‍’ ട്രെയിലര്‍ എത്തി. അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാര്‍ച്ച് 14 ന് തിയറ്ററുകളിലെത്തും. ഹരീഷ് പേരടിക്കൊപ്പം വൈദി പേരടി,അഞ്ജന അപ്പുക്കുട്ടന്‍, അനുപമ, കബനി, എല്‍സി സുകുമാരന്‍, രത്‌നാകരന്‍ എന്നിവരും അഭിനയിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി. വിമല നിര്‍വഹിക്കുന്നു. എഡിറ്റര്‍: ജോമോന്‍ സിറിയക്ക്, തോമസ് […]

Posted inലേറ്റസ്റ്റ്

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും  ഭീഷണിയാകുന്ന പന്നികളെ  കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും  ഭീഷണിയാകുന്ന പന്നികളെ  കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ  വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ  ഹോണറേറിയം അനുവദിക്കും. ചത്ത  മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം. സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി സംഘർഷം ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം പ്രതിരോധ നടപടികൾക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ചിലവഴിക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ […]