ഇടുക്കി കട്ടപ്പനക്ക് സമീപം സ്ഫോടക വസ്തുക്കൾ പിടികൂടി. ഈരാറ്റുപേട്ട നടക്കൽ സ്വദേശിയായ കണ്ടത്തിൽ ഷിബിലിയുടെ കയ്യിൽ നിന്നും 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമാണ് പിടികൂടിയത്. അനധികൃത പാറമടകളിലേക്ക് കൊണ്ടു പോയ സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. വണ്ടൻമേട് പൊലീസാണ് പരിശോധന നടത്തിയത്. കര്‍ണാടകയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ വാങ്ങിയതെന്നാണ് ഷിബിലി പൊലീസിനോട് പറഞ്ഞത്. കര്‍ണാടകയില്‍ നിന്നെത്തിച്ച ശേഷം ഈരാറ്റപേട്ടയില്‍ സൂക്ഷിക്കും. പിന്നീട് ഇടുക്കിയിൽ പല ഭാഗങ്ങളിലായി വിതരണം ചെയ്യുന്നതായിരുന്നു ഷിബിലിയുടെ രീതി. അനകൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകൾക്ക് […]
ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്ന് ശ്രീകാര്യം എൻജിനീയറിങ് കോളജ് അടച്ചു
കോളജ് ഹോസ്റ്റലിൽ ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്ന് ശ്രീകാര്യം എൻജിനീയറിങ് കോളജ് അടച്ചു. രോഗം പടരാതിരിക്കാൻ പുരുഷ, വനിതാ ഹോസ്റ്റലുകളും അടച്ചു. 15 വരെയാണ് നിയന്ത്രണം. ഇന്നലെ വൈകിട്ട് എല്ലാവരും ഒഴിയണമെന്ന് പ്രിന്‍സിപ്പാള്‍ ഉത്തരവിറക്കി. പ്രദേശത്ത് 40 ഓളം പ്രൈവറ്റ് ഹോസ്റ്റലുകളും ഉണ്ട്.എല്ലാ ഹോസ്റ്റലും അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. രോഗസാധ്യത സംശയിച്ചാണ് മുൻകരുതലായി കോളജ് അടക്കാൻ തീരുമാനിച്ചത്. പാങ്ങപ്പാറ ഗവ. ആശുപത്രിയിൽ നിന്നും ആരോഗ്യ പ്രവർത്തകർ കോളജ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 8, ശനി
◾https://dailynewslive.in/ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആറ് സ്ത്രീകള്‍ക്ക് കൈമാറി. മുംബൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ആണവ ശാസ്ത്രജ്ഞയായ എലീന മിശ്ര, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയില്‍ ബഹിരാകാശ ശാസ്ത്രജ്ഞയായ ശില്‍പി സോണി, ഫ്രോണ്ടിയര്‍ മാര്‍ക്കറ്റ്സിന്റെ സ്ഥാപകയും സിഇഒയുമായ അജൈത ഷാ, ചെസ്സ് പ്രതിഭ വൈശാലി രമേശ്ബാബു, ബീഹാറിന്റെ കൂണ്‍ വനിത എന്നറിയപ്പെടുന്ന അനിത ദേവി , സാര്‍വത്രിക ആക്‌സസബിലിറ്റിക്കു വേണ്ടി വാദിക്കുന്ന പ്രസ്ഥാനത്തിന് ഒരു വഴികാട്ടിയായ […]
സ്ത്രീ സാമ്പത്തിക സ്വാതന്ത്ര്യം, കേരളം ആറാം സ്ഥാനത്ത്
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ കേരളം മുന്നേറുകയാണെന്ന് നീതി ആയോഗിന്റെ പഠന റിപ്പോര്‍ട്ട്. വായ്പയുടെ തിരിച്ചടവും ക്രെഡിറ്റ് സ്‌കോറുമൊക്കെ സ്വയം കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കേരളം ആറാം സ്ഥാനത്താണ്. സ്ത്രീ സാമ്പത്തിക ശാക്തീകരണത്തെക്കുറിച്ചുള്ള നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം, സംസ്ഥാനത്ത് സ്വയം നിരീക്ഷണത്തിലൂടെയും ക്രെഡിറ്റ് മാനേജ്‌മെന്റിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. വായ്പകള്‍ നേടിയിട്ടുള്ള വനിതകളുടെ എണ്ണത്തില്‍ 2024 ലെ കണക്കുകള്‍ പ്രകാരം കേരളം ആറാം സ്ഥാനത്തായിരുന്നു. വായ്പകള്‍ സംബന്ധിച്ച ദേശീയ […]
ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഇടിവ്
2025 ജനുവരിയില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഇടിവ്. മാന്ദ്യം ഉണ്ടായിരുന്നിട്ടും, ആപ്പിളും ഒപ്പോയും ഈ കാലയളവില്‍ വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഐഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024ല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി നാല് ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്ത ശേഷമാണ് ഈ മാന്ദ്യം ഉണ്ടാകുന്നത്. അതേസമയം ശക്തമായ ഷിപ്പിംഗ് നമ്പറുകള്‍ കാരണം ടെക് ഭീമനായ ആപ്പിളിന് ജനുവരിയില്‍ വിപണിയില്‍ ആദ്യ അഞ്ച് സ്ഥാനം നേടാന്‍ കഴിഞ്ഞു. കയറ്റുമതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.7 ശതമാനം വളര്‍ച്ച ആപ്പിള്‍ നേടി. […]
‘ഒരു ജാതി ജാതകം’ ഇനി ഒ.ടി.ടിയിലേക്ക്
വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഒരു ജാതി ജാതകം’ ഇനി ഒ.ടി.ടിയിലേക്ക്. മനോരമ മാക്സില്‍ മാര്‍ച്ച് 14ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. 4.55 കോടി ബജറ്റില്‍ എത്തിയ ചിത്രം തിയേറ്ററുകളില്‍ നിന്നും 9.23 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറഞ്ഞത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സിനിമ വിവാദത്തിലാക്കിയിരുന്നു. അതിനാല്‍ ഒ.ടി.ടിയില്‍ എത്തുന്ന പതിപ്പ് മാറ്റങ്ങളോടെയാകും എത്തുക. അതേസമയം, വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത് […]
ഹനുമാന്‍ കൈന്‍ഡിന്റെ പുത്തന്‍ സംഗീത വിഡിയോ
സംഗീതപ്രേമികള്‍ക്കിടയില്‍ തരംഗമായി ഹനുമാന്‍ കൈന്‍ഡിന്റെ പുത്തന്‍ സംഗീത വിഡിയോ. ‘റണ്‍ ഇറ്റ് അപ്പ്’ എന്ന പേരിലൊരുക്കിയ ഗാനത്തിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തെയും കലാവൈവിധ്യത്തെയും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണ് ഹനുമാന്‍ കൈന്‍ഡ്. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോര്‍ത്തിണക്കിയൊരുക്കിയ ഗാനം ചുരുങ്ങിയ സമയത്തിനകം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ ആയോധന കലാരൂപമായ മര്‍ദാനി ഖേല്‍, കേരളത്തിന്റെ കളരി തുടങ്ങിയവയുടെ ദൃശ്യങ്ങളും പാട്ട് ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നു. പഞ്ചാബിന്റെ ഗട്ക, മണിപ്പൂരിലെ താങ്ത, കേരളത്തിന്റെ ഗരുഡന്‍ തൂക്കം, മലബാറിന്റെ കണ്ടന്നാര്‍ കേളന്‍, വെള്ളാട്ടം […]
എസ്-ക്ലാസ് സെഡാന്‍ സ്വന്തമാക്കി രശ്മിക മന്ദാന
മെഴ്‌സിഡീസ് ബെന്‍സ് എസ്-ക്ലാസ് സെഡാന്‍ സ്വന്തമാക്കി തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന. ഏകദേശം 1.89 കോടി രൂപ എക്‌സ്‌ഷോറും വില ആരംഭിക്കുന്ന എസ്450 എന്ന പെട്രോള്‍ മോഡലാണ് രശ്മിക മന്ദാന വാങ്ങിയത്. എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, കീലെസ് ഗോ, ലൈറ്റ് വെയ്റ്റ് അലോയ് വീലുകള്‍, സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നീ ഫീച്ചറുകളുണ്ട്. […]
പുസ്തകങ്ങളുടെ വീട്
ചിന്നബുദ്ധന്‍, തമാലം, അലിഖിതം, ഇതരവൃത്താന്തങ്ങള്‍, ചരിത്രാതീതകാലത്തെ അപ്പാപ്പന്‍ അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും, പുസ്തകങ്ങളുടെ വീട്, യക്ഷിരാത്രി… തുടങ്ങി ഏക്കാലത്തെയും മനുഷ്യവ്യഥകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെല്ലാം പുത്തന്‍ലോകത്തിന്റെ വ്യാഖ്യാനങ്ങളായിത്തീരുന്ന ഒന്‍പതു രചനകള്‍. ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘പുസ്തകങ്ങളുടെ വീട്’. മാതൃഭൂമി. വില 144 രൂപ.
വിറ്റാമിന്‍ ഇയുടെ കുറവ് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍
കോശങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒന്നാണ് വിറ്റാമിന്‍ ഇ. വിറ്റാമിന്‍ ഇയുടെ കുറവു പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ഇയുടെ കുറവ് മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിന്‍ ഇ യുടെ കുറവു മൂലവും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അകാരണമായി ചര്‍മ്മം വരളുക, ഹൈപ്പര്‍പിഗ്മെന്റേഷന്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും വിറ്റാമിന്‍ ഇയുടെ കുറവിന്റെ സൂചനയാകാം. വിറ്റാമിന്‍ […]
