Posted inബിസിനസ്സ്

ഇപിഎഫ്ഒ 3.0, ഇനി എടിഎമ്മില്‍ നിന്ന് പണമെടുക്കാം!

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) അതിന്റെ ഏറ്റവും പുതിയ പതിപ്പായ ഇപിഎഫ്ഒ 3.0 പുറത്തിറക്കാന്‍ ഒരുങ്ങുന്നു. അംഗങ്ങള്‍ക്ക് ഫണ്ട് മാനേജ്മെന്റ് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് പുതിയ പതിപ്പ്. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം, ബാങ്ക് പോലെയുളള ഇപിഎഫ്ഒ യുടെ പ്രവര്‍ത്തനം, പെട്ടന്നുളള വേഗത്തിലുളള സേവനങ്ങള്‍, വിരമിച്ചവര്‍ക്കായി മെച്ചപ്പെടുത്തിയ സൗകര്യങ്ങള്‍, എപ്പോള്‍ വേണമെങ്കിലും ഫണ്ട് പിന്‍വലിക്കാനുളള സൗകര്യം തുടങ്ങിയവയാണ് ഇപിഎഫ്ഒ 3.0 യുടെ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍. ഇപിഎഫ്ഒ 3.0 ലെ പ്രധാന മാറ്റങ്ങളിലൊന്ന് വരിക്കാര്‍ക്ക് എടിഎമ്മുകളില്‍ […]

Posted inവിനോദം

റീ റിലിസില്‍ ഹിറ്റായ ‘തുമ്പാട്’ ചിത്രത്തിന് രണ്ടാം ഭാഗം

റീ റിലിസുകള്‍ ഹിറ്റാകുകയും വന്‍ കളക്ഷന്‍ നേടുകയും ചെയ്യുന്നത് അടുത്തിടെ പതിവാണ്. അത്തരമൊരു വിജയമായിരുന്നു തുമ്പാടിന് ലഭിച്ചത്. ആദ്യം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ 15 കോടിയാണ് ആകെ നേടിയത്. ചിത്രം രണ്ടാമത് എത്തിയപ്പോള്‍ 39 കോടി രൂപയോളം ആഗോളതലത്തില്‍ നേടിയിരുന്നു. തുമ്പാടിന് വിതരണക്കാരെ പോലും ചിത്രത്തിന്റെ തുടക്കത്തില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്. പ്രമുഖ കമ്പനികള്‍ താല്‍പര്യവും പ്രകടിപ്പിച്ചിരിക്കുന്നു. ചിത്രം ഒരുങ്ങുക ഇനി 100 കോടി ബജറ്റിലായിരിക്കും. തുമ്പാട് 2018നാണ് റിലീസ് ചെയ്തത്. തുമ്പാടിന്റെ ബജറ്റ് കേവലം […]

Posted inവിനോദം

‘ചത്ത പച്ച: റിങ് ഓഫ് റൗഡീസ്’ ചിത്രം എത്തുന്നു

റെസ്ലിങില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരുക്കാന്‍ പോകുന്ന പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആണ് ‘ചത്ത പച്ച: റിങ് ഓഫ് റൗഡീസ്’. മോഹന്‍ലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, മാര്‍ക്കോ എന്ന സിനിമയില്‍ വിക്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാന്‍ ഷൗക്കത്, വിശാഖ് നായര്‍, […]

Posted inഓട്ടോമോട്ടീവ്

ഹിലക്‌സ് പിക്കപ്പ് ട്രക്കിന്റെ ബ്ലാക്ക് എഡിഷന്‍

ജാപ്പനീസ് ജനപ്രിയ വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യന്‍ വിപണിയില്‍ ഹിലക്‌സ് ലൈഫ് സ്‌റ്റൈല്‍ പിക്കപ്പ് ട്രക്കിന്റെ പുതിയ ബ്ലാക്ക് എഡിഷന്‍ ഔദ്യോഗികമായി പുറത്തിറക്കി. ഈ ഉസെഗ്മെന്റ് പിക്ക്-അപ്പ് സ്‌റ്റൈല്‍ എസ്യുവി അതിന്റെ വിഭാഗത്തില്‍ വളരെ ജനപ്രിയമാണ്, ഇപ്പോള്‍ കമ്പനി ചില പ്രത്യേക മാറ്റങ്ങളോടെ അതിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുന്നു. പുതിയ ഹിലക്‌സ് ബ്ലാക്ക് എഡിഷന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 37. 90 ലക്ഷം രൂപയാണ്. പൂര്‍ണ്ണമായും കറുപ്പ് തീമില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ടൊയോട്ട […]

Posted inപുസ്തകങ്ങൾ

ചുപറോസ

അവസാനിക്കാത്ത ജീവിതരതി പേറുന്ന ഏതാനും പേര്‍. അവര്‍ക്കിടയില്‍ എവിടെയൊക്കെയോ അവളുണ്ട്. ഉടലില്‍ മറഞ്ഞിരിക്കുന്ന മറ്റൊരുവള്‍. മുറിവേറ്റ പ്രണയം ആശ്വാസമായും വേദനയായും അനുഭവിക്കുന്ന വേറെയും ചിലര്‍. നാമറിയാത്ത കാംക്ഷകളോടെ ജീവിതത്തെ മറ്റൊരു തരത്തില്‍ നിര്‍വചിക്കുകയാണ് ഓരോരുത്തരും. പരിചയിക്കാത്ത പ്രമേയവും ആഖ്യാനവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായിച്ചു തീര്‍ന്നാലും നിങ്ങളെ പിന്തുടരുന്ന നോവല്‍. ‘ചുപറോസ’. രശ്മി അനുരാജ്. മനോരമ ബുക്‌സ്. വില 275 രൂപ.

Posted inആരോഗ്യം

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്താല്‍ ഡിമെന്‍ഷ്യ ഉറപ്പ്!

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തും. സ്‌കിന്‍ മുതല്‍ ഡിമെന്‍ഷ്യയ്ക്ക് വരെ ഇത് കാരണമാകും. എന്നാല്‍ ഇവ പരിഹരിക്കാനുള്ള ചില എളുപ്പ മാര്‍ഗങ്ങള്‍ പറയുകയാണ് പുതിയ പഠനങ്ങള്‍. ദീര്‍ഘനേരം ഇരിക്കുന്നതിലൂടെ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിന് ശാരീരിക വ്യായാമത്തിന്റെ പ്രാധാന്യം അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയ ഒരു പഠനം എടുത്തുകാണിക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് ഡിമെന്‍ഷ്യ, പക്ഷാഘാതം, ഉത്കണ്ഠ, വിഷാദം, ഉറക്ക തകരാറുകള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അവര്‍ […]

Posted inലേറ്റസ്റ്റ്

തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പോഷ് ആക്ട് പ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പോഷ് ആക്ട് പ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോര്‍ട്ടല്‍ ആരംഭിച്ചത്.കാല്‍ ലക്ഷത്തോളം സ്ഥാപനങ്ങളാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരും

കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരും. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 08 , 09 തീയതികളിൽ കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന് പരാതി

ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. അസം സ്വദേശി സദ്ദാമാണ് പ്രതി. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവർ ആണ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചത്. നാലു പേരെയും നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അസം സ്വദേശിയായ യുവതിയും ഭർത്താവും അവരുടെ കുട്ടിയും നെടുങ്കണ്ടത്ത് എത്തുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ അവിടെയുണ്ടായിരുന്ന സദ്ദാമും സുഹൃത്തുമായി ഇവർ പരിചയപ്പെടുകയായിരുന്നു. ഈ സംഭവം പുറത്തുവന്നതിനെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ

നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും റിപ്പോര്‍ട്ടിൽ ഗൂഢാലോചന വ്യക്തമാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യ യ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്.നവീൻ ബാബിനുമേൽ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു. ചില കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്. മറ്റൊരു അവസരത്തിൽ അത് വെളിപ്പെടുത്തും. സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും നിയമപോരാട്ടവുമായി […]