തൊഴിലിടങ്ങളില് സ്ത്രീ സുരക്ഷ ഉറപ്പാക്കാന് പോഷ് ആക്ട് പ്രകാരം ഇന്റേണല് കമ്മിറ്റികള് രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളില് സ്ത്രീകള്ക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോര്ട്ടല് ആരംഭിച്ചത്.കാല് ലക്ഷത്തോളം സ്ഥാപനങ്ങളാണ് ഇപ്പോള് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഓണ്ലൈനായി നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലിടങ്ങളില് സ്ത്രീ സുരക്ഷ ഉറപ്പാക്കാന് പോഷ് ആക്ട് പ്രകാരം ഇന്റേണല് കമ്മിറ്റികള് രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
